l o a d i n g

ഗൾഫ്

സനായില്‍ സൈനിക മുന്നേറ്റവുമായി യെമന്‍ സര്‍ക്കാര്‍; ബാബ് അല്‍-മന്ദബ് കടലിടുക്ക് തിരിച്ചുപിടിച്ചു

Thumbnail
Publisher By     Staff Reporter
October 5, 2026

ഏദന്‍: യെമനിലെ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനായില്‍ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാര്‍ സേന 'തന്ത്രപ്രധാനമായ മുന്നേറ്റം' ആരംഭിച്ചതായി സൈന്യം അറിയിച്ചു. വിമതരില്‍ നിന്ന് തലസ്ഥാനം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് സൈനിക നടപടി. തെയ്‌സ് ഗവര്‍ണറേറ്റിന് പടിഞ്ഞാറുള്ള ബാബ് അല്‍-മന്ദബ് കടലിടുക്കിന് ചുറ്റുമുള്ള തന്ത്രപ്രധാനമായ പ്രദേശങ്ങളും ധുബാബ് ജില്ലയും സര്‍ക്കാര്‍ സൈന്യം പിടിച്ചെടുത്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'സബ' റിപ്പോര്‍ട്ട് ചെയ്തു.

'ഹോംലാന്‍ഡ് ഷീല്‍ഡ് ഫോഴ്‌സും ജയന്റ്‌സ് ബ്രിഗേഡും വ്യോമാക്രമണത്തിന്റെ പിന്തുണയോടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വന്‍തോതിലുള്ള സൈനിക നടപടി നടത്തി,' സബ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. മുന്നേറ്റത്തിനിടയില്‍ ബാബ് അല്‍-മന്ദബിലേക്കുള്ള റോഡുകളും വിതരണ ശൃംഖലകളും സൈന്യം വിച്ഛേദിച്ചതായി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സനായില്‍ സൈന്യം തന്ത്രപ്രധാനമായ മുന്നേറ്റം ആരംഭിച്ചതായി ഔദ്യോഗിക സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മജീദ് അല്‍-നുസൈലി എക്‌സ് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. ആധുനിക സജ്ജീകരണങ്ങളാണ് ഈ സൈനിക നീക്കത്തിനായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2014-ല്‍ ഹൂതികള്‍ സനാ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് യെമനില്‍ ആഭ്യന്തരയുദ്ധം ആരംഭിക്കുകയും ഔദ്യോഗിക സര്‍ക്കാര്‍ ഏദനിലേക്ക് പിന്‍വാങ്ങുകയും ചെയ്യുകയായിരുന്നു. 2022-ല്‍ നിലവില്‍ വന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ ജൂലൈയില്‍ തകര്‍ന്നതോടെയാണ് രാജ്യത്ത് വീണ്ടും സംഘര്‍ഷം രൂക്ഷമായത്. യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ചെയര്‍മാന്‍ റാഷദ് അല്‍-അലിമി ഞായറാഴ്ച പ്രഖ്യാപിച്ച പുതിയ സൈനിക നീക്കങ്ങളുടെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ മുന്നേറ്റം.

Latest News

ബുറൈദയില്‍ മരിച്ച സാവിന്‍ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു
ബുറൈദയില്‍ മരിച്ച സാവിന്‍ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു
October 5, 2026
ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിന് യാത്രാമധ്യേ അടിയന്തരാവസ്ഥ പ്രഖ്യാപനം: ചിക്കാഗോയിലേക്ക് പറന്ന വിമാനം ലണ്ടനിലേക്ക് തിരിച്ചുവിട്ടു
ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിന് യാത്രാമധ്യേ അടിയന്തരാവസ്ഥ പ്രഖ്യാപനം: ചിക്കാഗോയിലേക്ക് പറന്ന വിമാനം ലണ്ടനിലേക്ക് തിരിച്ചുവിട്ടു
October 5, 2026
ഇസ്രായേല്‍ എംബസിയില്‍ അക്രമണശ്രമം: കുവൈറ്റ് പൗരന് ലണ്ടന്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു
ഇസ്രായേല്‍ എംബസിയില്‍ അക്രമണശ്രമം: കുവൈറ്റ് പൗരന് ലണ്ടന്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു
October 5, 2026
അഞ്ച് മേഖലകളിലും മൂന്ന് ഏരിയകളിലുമായി കേളിയുടെ കോടിയേരി അനുസ്മരണം
അഞ്ച് മേഖലകളിലും മൂന്ന് ഏരിയകളിലുമായി കേളിയുടെ കോടിയേരി അനുസ്മരണം
October 5, 2026
നൊബേല്‍ പ്രഖ്യാപനം തുടങ്ങി, വൈദ്യശാസ്ത്രത്തില്‍ മൂന്നുപേര്‍ക്ക്
നൊബേല്‍ പ്രഖ്യാപനം തുടങ്ങി, വൈദ്യശാസ്ത്രത്തില്‍ മൂന്നുപേര്‍ക്ക്
October 5, 2026
 സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ അംഗത്വ ക്യാമ്പയിന്‍ 15ന് തുടങ്ങും; പദ്ധതിയില്‍ ജിദ്ദയിലെ മുഴുവന്‍ പ്രവാസികളെയും അംഗങ്ങളാക്കണമെന്ന് കുഞ്ഞുമോന്‍ കാക്കിയ
സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ അംഗത്വ ക്യാമ്പയിന്‍ 15ന് തുടങ്ങും; പദ്ധതിയില്‍ ജിദ്ദയിലെ മുഴുവന്‍ പ്രവാസികളെയും അംഗങ്ങളാക്കണമെന്ന് കുഞ്ഞുമോന്‍ കാക്കിയ
October 5, 2026
സനായില്‍ സൈനിക മുന്നേറ്റവുമായി യെമന്‍ സര്‍ക്കാര്‍; ബാബ് അല്‍-മന്ദബ് കടലിടുക്ക് തിരിച്ചുപിടിച്ചു
സനായില്‍ സൈനിക മുന്നേറ്റവുമായി യെമന്‍ സര്‍ക്കാര്‍; ബാബ് അല്‍-മന്ദബ് കടലിടുക്ക് തിരിച്ചുപിടിച്ചു
October 5, 2026
ജിദ്ദ മലപ്പുറം ജില്ല കെഎംസിസി പ്രതിഷേധ പ്രൊഫൈല്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു
ജിദ്ദ മലപ്പുറം ജില്ല കെഎംസിസി പ്രതിഷേധ പ്രൊഫൈല്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു
October 5, 2026
ഡിജിറ്റല്‍ ആരോഗ്യരംഗത്ത് പുതുസാധ്യതകള്‍ തേടി 'ഹെല്‍ത്തോണ്‍ 2026';  പത്ത് ലക്ഷം റിയാലിലേറെ സമ്മാനത്തുക
ഡിജിറ്റല്‍ ആരോഗ്യരംഗത്ത് പുതുസാധ്യതകള്‍ തേടി 'ഹെല്‍ത്തോണ്‍ 2026'; പത്ത് ലക്ഷം റിയാലിലേറെ സമ്മാനത്തുക
October 5, 2026
ഫ്‌ലൈ ദുബായ് വിമാന ഹൈജാക്ക് ശ്രമം: സുരക്ഷാ വീഴ്ചകളില്‍ ദുരൂഹതയേറുന്നു; യാത്രക്കാരുടെ വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കിയെന്ന് യു.എഇ
ഫ്‌ലൈ ദുബായ് വിമാന ഹൈജാക്ക് ശ്രമം: സുരക്ഷാ വീഴ്ചകളില്‍ ദുരൂഹതയേറുന്നു; യാത്രക്കാരുടെ വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കിയെന്ന് യു.എഇ
October 5, 2026