l o a d i n g

ഇന്ത്യ

രാഹുലിനെ കാണാന്‍ അടൂര്‍ പ്രകാശ്, കോണ്‍ഗ്രസ് ഭിന്നത ഹൈക്കമാന്റിലേക്ക്

Thumbnail
Publisher By     Staff Reporter
October 6, 2026



ന്യൂദല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസിലും യു.ഡി.എഫിലും രൂപപ്പെട്ട ഭിന്നത ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലേക്ക്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ മുന്നണിയുമായി കൂടിയാലോചന നടത്താതെ തീരുമാനങ്ങളെടുക്കുന്നുവെന്ന ആരോപണം ഉന്നയിച്ച യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് രേഖാമൂലം പരാതി നല്‍കി. രാഹുല്‍ ഗാന്ധിയെയും കണ്ട് വിഷയങ്ങള്‍ ഉന്നയിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.
യു.ഡി.എഫ് കണ്‍വീനര്‍ എന്ന പദവിക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നും സര്‍ക്കാര്‍ തീരുമാനങ്ങള്‍ പലതും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അടൂര്‍ പ്രകാശ് നേരത്തെ ആരോപിച്ചിരുന്നു. ജൂലൈ 30ന് ശേഷം യു.ഡി.എഫ് ഏകോപന സമിതി യോഗം ചേര്‍ന്നിട്ടില്ലെന്നതും അദ്ദേഹത്തിന്റെ ആരോപണത്തിന് പശ്ചാത്തലമായി. ഈ കാലയളവില്‍ നിരവധി കാബിനറ്റ് റാങ്ക് നിയമനങ്ങളും മറ്റ് പ്രധാന തീരുമാനങ്ങളും സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു.
മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീറിനെ അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് കമ്മീഷന്‍ ചെയര്‍മാനായും ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനെ ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധിയായും നിയമിച്ച നടപടികള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്തില്ലെന്നാണ് അടൂര്‍ പ്രകാശിന്റെ പ്രധാന പരാതികളിലൊന്ന്.
അടൂര്‍ പ്രകാശിന്റെ പരാതിക്ക് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ദല്‍ഹിയിലെത്തി. കേരളത്തിലെ സാഹചര്യം ദേശീയ നേതൃത്വത്തെ അദ്ദേഹം ധരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന നിലപാട് തനിക്കില്ലെന്നും പരസ്യപ്രസ്താവനകള്‍ ഒഴിവാക്കുന്നതാണ് ഉചിതമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ ആരോപിച്ചു. സംഭവത്തില്‍ ആഭ്യന്തരമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയതായും അവര്‍ പറഞ്ഞു. വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യാന്‍ കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗം വിളിക്കണമെന്നും മഹിളാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ നേതാക്കള്‍ക്കിടയിലെ ഭിന്നതയില്‍ ദേശീയ നേതൃത്വം അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്‌നപരിഹാരത്തിനായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുടെ ഇടപെടലും പരിഗണനയിലുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശനും ദല്‍ഹിയിലെത്തുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ കൂടുതല്‍ സജീവമാകാനാണ് സാധ്യത.
ഭരണത്തിലേറി ആറുമാസം തികയും മുമ്പ് കോണ്‍ഗ്രസിലെ അഭിപ്രായഭിന്നത പരസ്യമായത് യു.ഡി.എഫിന് രാഷ്ട്രീയമായി പുതിയ വെല്ലുവിളിയാണ്. അടൂര്‍ പ്രകാശിന്റെ പരാതി എങ്ങനെ പരിഹരിക്കപ്പെടും, സര്‍ക്കാര്‍-പാര്‍ട്ടി-മുന്നണി ഏകോപനത്തിന് ഹൈക്കമാന്‍ഡ് എന്ത് സംവിധാനം കൊണ്ടുവരും എന്നതാകും ഇനി നിര്‍ണായകം.

Latest News

ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം, സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം, സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
October 24, 2026
രണ്ട് സൈനികര്‍ വെടിയേറ്റ് മരിച്ചു, ഹെബ്രോണ്‍ ഗ്രാമം ഇസ്രായില്‍ തകര്‍ക്കുന്നു
രണ്ട് സൈനികര്‍ വെടിയേറ്റ് മരിച്ചു, ഹെബ്രോണ്‍ ഗ്രാമം ഇസ്രായില്‍ തകര്‍ക്കുന്നു
October 24, 2026
റിയാദിന് നേരെ ഹൂതി് മിസൈല്‍;  തകര്‍ത്തതായി സൗദി സഖ്യസേന
റിയാദിന് നേരെ ഹൂതി് മിസൈല്‍; തകര്‍ത്തതായി സൗദി സഖ്യസേന
October 24, 2026
 ഈ വാരാന്ത്യത്തില്‍ തന്നെ ഇറാനു നേരെ അമേരിക്കയുടെ ആക്രമണമുണ്ടാകാന്‍ സാധ്യതയെന്ന് യു.എസ്. ദൂതന്‍
ഈ വാരാന്ത്യത്തില്‍ തന്നെ ഇറാനു നേരെ അമേരിക്കയുടെ ആക്രമണമുണ്ടാകാന്‍ സാധ്യതയെന്ന് യു.എസ്. ദൂതന്‍
October 24, 2026
 ജിദ്ദയില്‍ മാപ്പിളപ്പാട്ടിന്റെ മഹാപ്രതിഭകള്‍ക്ക് സംഗീതസ്മരണാഞ്ജലി
ജിദ്ദയില്‍ മാപ്പിളപ്പാട്ടിന്റെ മഹാപ്രതിഭകള്‍ക്ക് സംഗീതസ്മരണാഞ്ജലി
October 23, 2026
ജിസിസി മുന്‍സിപ്പല്‍ അവാര്‍ഡില്‍  അല്‍ ബാഹ ഗ്രീന്‍ ഇനീഷ്യേറ്റീവിന് ഒന്നാം സ്ഥാനം
ജിസിസി മുന്‍സിപ്പല്‍ അവാര്‍ഡില്‍ അല്‍ ബാഹ ഗ്രീന്‍ ഇനീഷ്യേറ്റീവിന് ഒന്നാം സ്ഥാനം
October 23, 2026
ജോര്‍ദാനില്‍ ചര്‍ച്ചിനു നേരെ അക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു; 28 പേര്‍ക്ക് പരിക്ക്
ജോര്‍ദാനില്‍ ചര്‍ച്ചിനു നേരെ അക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു; 28 പേര്‍ക്ക് പരിക്ക്
October 23, 2026
അരുണാചലില്‍ ചൈനയുമായി  വീണ്ടും മുഖാമുഖം;  മോദി മൗനത്തിലെന്ന് കോണ്‍ഗ്രസ്
അരുണാചലില്‍ ചൈനയുമായി വീണ്ടും മുഖാമുഖം; മോദി മൗനത്തിലെന്ന് കോണ്‍ഗ്രസ്
October 23, 2026
മണ്ണാര്‍ക്കാട് സ്വദേശി ലൈല അഫ്‌ലാജില്‍ ഹൃദയാഘാതംമൂലം മരിച്ചു
മണ്ണാര്‍ക്കാട് സ്വദേശി ലൈല അഫ്‌ലാജില്‍ ഹൃദയാഘാതംമൂലം മരിച്ചു
October 23, 2026
എസ്.ഐ.ആര്‍: കര്‍ഷക മാര്‍ച്ച് ഇ.സി ആസ്ഥാനത്തേക്ക്, ദല്‍ഹിയില്‍ കനത്ത സുരക്ഷ
എസ്.ഐ.ആര്‍: കര്‍ഷക മാര്‍ച്ച് ഇ.സി ആസ്ഥാനത്തേക്ക്, ദല്‍ഹിയില്‍ കനത്ത സുരക്ഷ
October 23, 2026