l o a d i n g

ഗൾഫ്

രണ്ട് സൈനികര്‍ വെടിയേറ്റ് മരിച്ചു, ഹെബ്രോണ്‍ ഗ്രാമം ഇസ്രായില്‍ തകര്‍ക്കുന്നു

Thumbnail
Publisher By     Staff Reporter
October 24, 2026


ഹെബ്രോണ്‍: രണ്ട് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ട വെടിവെപ്പിന് പിന്നാലെ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണ്‍ നഗരത്തില്‍ ഫലസ്തീനികളുടെ കെട്ടിടങ്ങള്‍ ഇസ്രയേല്‍ സൈന്യം പൊളിച്ചുനീക്കാന്‍ തുടങ്ങി. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഈ വര്‍ഷം ഇതുവരെ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈനികരുടെയോ കുടിയേറ്റക്കാരുടെയോ ആക്രമണങ്ങളില്‍ കുറഞ്ഞത് 96 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതേ കാലയളവില്‍ ഫലസ്തീനികളുടെ ആക്രമണങ്ങളില്‍ നാല് ഇസ്രയേലികളും കൊല്ലപ്പെട്ടതായി യുഎന്‍ അറിയിച്ചു.
ആക്രമണം നടത്തിയവരുടെ പ്രദേശം തകര്‍ക്കുമെന്നും വെസ്റ്റ് ബാങ്കില്‍ വ്യാപകമായ സൈനിക നടപടിക്ക് ഇസ്രയേല്‍ തയ്യാറാണെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു.
ഹെബ്രോണിന് പുറത്തുള്ള ചെക്ക്‌പോസ്റ്റില്‍ രണ്ട് ഫലസ്തീന്‍ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പിലാണ് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടത്. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ രണ്ടുപേരെയും ഇസ്രയേല്‍ സൈന്യം വെടിവെച്ചുകൊന്നു. അക്രമികള്‍ സഞ്ചരിച്ച വാഹനത്തില്‍നിന്ന് വലിയ അളവില്‍ വെടിക്കോപ്പുകള്‍ കണ്ടെത്തിയതായി സൈന്യം അറിയിച്ചു. സമീപത്തെ റൂട്ട് 35ല്‍ വലിയ ആക്രമണം നടത്താനായിരിക്കാം ഇവര്‍ ലക്ഷ്യമിട്ടതെന്നും സൈന്യം സംശയിക്കുന്നു.
ആക്രമികള്‍ എത്തിയതായി പറയപ്പെടുന്ന ഹെബ്രോണിലെ പ്രദേശം തകര്‍ക്കുകയും പൂര്‍ണമായി മാറ്റിമറിക്കുകയും ചെയ്യുമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച നെതന്യാഹു പറഞ്ഞു. ഹെബ്രോണിലും സമീപ നഗരമായ ഹല്‍ഹൂലിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. വെസ്റ്റ് ബാങ്കില്‍ പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ സൈനിക നീക്കത്തിനുള്ള പദ്ധതികള്‍ പരിശോധിച്ചെന്നും നെതന്യാഹു വെളിപ്പെടുത്തി.
ആക്രമണങ്ങള്‍ നടന്നാല്‍ ഫലസ്തീനികളുടെ വീടുകള്‍ പൊളിക്കുന്നത് ഇസ്രയേലിന്റെ പതിവ് നടപടികളിലൊന്നാണ്. കുടുംബങ്ങളെയും പ്രദേശവാസികളെയും ശിക്ഷിക്കുന്ന കൂട്ടായ ശിക്ഷാ നടപടിയാണിതെന്ന് ഇസ്രയേലി മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിക്കുന്നു.
ഗാസയിലോ ലെബനനിലോ നടത്തിയതുപോലുള്ള സൈനിക നീക്കം വെസ്റ്റ് ബാങ്കിലും വേണമെന്ന് ഇസ്രയേലിന്റെ തീവ്രവലതുപക്ഷ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് ആവശ്യപ്പെട്ടു. ദേശീയ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ ഗ്വിര്‍ ഫലസ്തീന്‍ അതോറിറ്റിയെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു.
സുരക്ഷ ഉറപ്പാക്കുമെന്ന വാഗ്ദാനത്തിലാണ് നെതന്യാഹു ഇസ്രയേല്‍ പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നത്.

Latest News

ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം, സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം, സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
October 24, 2026
രണ്ട് സൈനികര്‍ വെടിയേറ്റ് മരിച്ചു, ഹെബ്രോണ്‍ ഗ്രാമം ഇസ്രായില്‍ തകര്‍ക്കുന്നു
രണ്ട് സൈനികര്‍ വെടിയേറ്റ് മരിച്ചു, ഹെബ്രോണ്‍ ഗ്രാമം ഇസ്രായില്‍ തകര്‍ക്കുന്നു
October 24, 2026
റിയാദിന് നേരെ ഹൂതി് മിസൈല്‍;  തകര്‍ത്തതായി സൗദി സഖ്യസേന
റിയാദിന് നേരെ ഹൂതി് മിസൈല്‍; തകര്‍ത്തതായി സൗദി സഖ്യസേന
October 24, 2026
 ഈ വാരാന്ത്യത്തില്‍ തന്നെ ഇറാനു നേരെ അമേരിക്കയുടെ ആക്രമണമുണ്ടാകാന്‍ സാധ്യതയെന്ന് യു.എസ്. ദൂതന്‍
ഈ വാരാന്ത്യത്തില്‍ തന്നെ ഇറാനു നേരെ അമേരിക്കയുടെ ആക്രമണമുണ്ടാകാന്‍ സാധ്യതയെന്ന് യു.എസ്. ദൂതന്‍
October 24, 2026
 ജിദ്ദയില്‍ മാപ്പിളപ്പാട്ടിന്റെ മഹാപ്രതിഭകള്‍ക്ക് സംഗീതസ്മരണാഞ്ജലി
ജിദ്ദയില്‍ മാപ്പിളപ്പാട്ടിന്റെ മഹാപ്രതിഭകള്‍ക്ക് സംഗീതസ്മരണാഞ്ജലി
October 23, 2026
ജിസിസി മുന്‍സിപ്പല്‍ അവാര്‍ഡില്‍  അല്‍ ബാഹ ഗ്രീന്‍ ഇനീഷ്യേറ്റീവിന് ഒന്നാം സ്ഥാനം
ജിസിസി മുന്‍സിപ്പല്‍ അവാര്‍ഡില്‍ അല്‍ ബാഹ ഗ്രീന്‍ ഇനീഷ്യേറ്റീവിന് ഒന്നാം സ്ഥാനം
October 23, 2026
ജോര്‍ദാനില്‍ ചര്‍ച്ചിനു നേരെ അക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു; 28 പേര്‍ക്ക് പരിക്ക്
ജോര്‍ദാനില്‍ ചര്‍ച്ചിനു നേരെ അക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു; 28 പേര്‍ക്ക് പരിക്ക്
October 23, 2026
അരുണാചലില്‍ ചൈനയുമായി  വീണ്ടും മുഖാമുഖം;  മോദി മൗനത്തിലെന്ന് കോണ്‍ഗ്രസ്
അരുണാചലില്‍ ചൈനയുമായി വീണ്ടും മുഖാമുഖം; മോദി മൗനത്തിലെന്ന് കോണ്‍ഗ്രസ്
October 23, 2026
മണ്ണാര്‍ക്കാട് സ്വദേശി ലൈല അഫ്‌ലാജില്‍ ഹൃദയാഘാതംമൂലം മരിച്ചു
മണ്ണാര്‍ക്കാട് സ്വദേശി ലൈല അഫ്‌ലാജില്‍ ഹൃദയാഘാതംമൂലം മരിച്ചു
October 23, 2026
എസ്.ഐ.ആര്‍: കര്‍ഷക മാര്‍ച്ച് ഇ.സി ആസ്ഥാനത്തേക്ക്, ദല്‍ഹിയില്‍ കനത്ത സുരക്ഷ
എസ്.ഐ.ആര്‍: കര്‍ഷക മാര്‍ച്ച് ഇ.സി ആസ്ഥാനത്തേക്ക്, ദല്‍ഹിയില്‍ കനത്ത സുരക്ഷ
October 23, 2026