l o a d i n g

സാംസ്കാരികം

ജിദ്ദയില്‍ മാപ്പിളപ്പാട്ടിന്റെ മഹാപ്രതിഭകള്‍ക്ക് സംഗീതസ്മരണാഞ്ജലി

'സര്‍ഗ്ഗവീഥിയിലെ നക്ഷത്രങ്ങള്‍' പരിപാടിയില്‍ വി.എം. കുട്ടിയെയും കോഴിക്കോട് അബൂബക്കറിനെയും അനുസ്മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 23, 2026

ജിദ്ദ: കേരള മാപ്പിള കലാ അക്കാദമി ജിദ്ദാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മാപ്പിളപ്പാട്ട് രംഗത്തെ അതുല്യപ്രതിഭകളായ വി.എം. കുട്ടിയെയും കോഴിക്കോട് അബൂബക്കറിനെയും അനുസ്മരിച്ച് 'സര്‍ഗ്ഗവീഥിയിലെ നക്ഷത്രങ്ങള്‍' എന്ന പേരില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഹസ്സന്‍ കൊണ്ടോട്ടിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന പരിപാടിയില്‍ കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. മാപ്പിളപ്പാട്ടിന്റെ പ്രചാരണത്തിനും വളര്‍ച്ചയ്ക്കും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വി. എം. കുട്ടിയുടെയും കോഴിക്കോട് അബൂബക്കറിന്റെയും കലാജീവിതവും സര്‍ഗാത്മക സംഭാവനകളും ചടങ്ങില്‍ അനുസ്മരിച്ചു.

കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ് അരുവി മോങ്ങം അധ്യക്ഷത വഹിച്ചു. പ്രമുഖ പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ മുസാഫിര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുഷ്താഖ് മധുവായി സ്വാഗതം ആശംസിച്ചു. ട്രഷറര്‍ ഹസ്സന്‍ കൊണ്ടോട്ടി നന്ദി പറഞ്ഞു. അബ്ദുള്ള മുക്കണ്ണി, സീതി കൊളക്കാടന്‍, വി. പി. മുസ്തഫ, ഇസ്മായില്‍ മുണ്ടുപറമ്പ്, ഇല്ല്യാസ് കല്ലിങ്ങല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജിദ്ദയിലെ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ സാബില്‍ മമ്പാട്, കെ. കെ. മുഹമ്മദ് കൊണ്ടോട്ടി, അഷ്‌റഫ് മുല്ലപ്പള്ളി, അബ്ദുറഹ്‌മാന്‍ മാവൂര്‍, റഹ്‌മത്ത് അലി തുറക്കല്‍, മൂസ പട്ടത്ത്, റഫീഖ് കൂളത്ത്, ബഷീര്‍ പരുത്തിക്കുന്നന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

അക്കാദമി എക്‌സിക്യൂട്ടീവ് അംഗമായ ജമാല്‍ പാഷ, എം.എസ്. ബാബുരാജ്, വി.എം. കുട്ടി, കോഴിക്കോട് അബൂബക്കര്‍ തുടങ്ങിയ പ്രതിഭകളോടൊപ്പം പ്രവര്‍ത്തിച്ച കാലത്തെ ഗാനാനുഭവങ്ങളും ഓര്‍മകളും പങ്കുവെച്ചുകൊണ്ട് 'ഓര്‍മ്മച്ചെപ്പിന്' തുടക്കം കുറിച്ചു. നിസാര്‍ മടവൂര്‍ അവതാരകനായ 'ഓര്‍മ്മച്ചെപ്പ്' ഗാനമാലിക ജമാല്‍ പാഷയുടെ നേതൃത്വത്തില്‍ അരങ്ങേറി. ഗായകരായ കരീം മാവൂര്‍, നൂഹ് ബീമാപള്ളി, മന്‍സൂര്‍ ഫറോക്ക്, കമാല്‍ വണ്ടൂര്‍, സോഫിയ സുനില്‍, ബീഗം ഖദീജ, റഹീം കാക്കൂര്‍, അബ്ദുള്ള ഹിറ്റാച്ചി, ബഷീര്‍ കരിമ്പിലാക്കല്‍, കോയമോന്‍, ഫൈസല്‍ പി.സി, ഹസ്സന്‍ കൊണ്ടോട്ടി, റഹീം കൊടുവള്ളി, മുഷ്താഖ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. മാപ്പിളപ്പാട്ടിന്റെ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കുന്ന അനശ്വര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീതവിരുന്ന് സദസ്സിന് ഗൃഹാതുരമായ അനുഭവമായി.

നിസാര്‍ മടവൂര്‍ നിര്‍മ്മിച്ച 'സര്‍ഗ്ഗവീഥിയിലെ നിത്യ നക്ഷത്രങ്ങള്‍' എന്ന ദൃശ്യാവിഷ്‌ക്കാരവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. മാപ്പിളപ്പാട്ടിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച മഹാപ്രതിഭകളുടെ കലാപാരമ്പര്യവും സംഭാവനകളും പുതുതലമുറയിലേക്ക് കൈമാറുന്ന ഈ വീഡിയോ പ്രദര്‍ശനം ഏറെ ശ്രദ്ധേയമായി.

Latest News

 ജിദ്ദയില്‍ മാപ്പിളപ്പാട്ടിന്റെ മഹാപ്രതിഭകള്‍ക്ക് സംഗീതസ്മരണാഞ്ജലി
ജിദ്ദയില്‍ മാപ്പിളപ്പാട്ടിന്റെ മഹാപ്രതിഭകള്‍ക്ക് സംഗീതസ്മരണാഞ്ജലി
October 23, 2026
ജിസിസി മുന്‍സിപ്പല്‍ അവാര്‍ഡില്‍  അല്‍ ബാഹ ഗ്രീന്‍ ഇനീഷ്യേറ്റീവിന് ഒന്നാം സ്ഥാനം
ജിസിസി മുന്‍സിപ്പല്‍ അവാര്‍ഡില്‍ അല്‍ ബാഹ ഗ്രീന്‍ ഇനീഷ്യേറ്റീവിന് ഒന്നാം സ്ഥാനം
October 23, 2026
ജോര്‍ദാനില്‍ ചര്‍ച്ചിനു നേരെ അക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു; 28 പേര്‍ക്ക് പരിക്ക്
ജോര്‍ദാനില്‍ ചര്‍ച്ചിനു നേരെ അക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു; 28 പേര്‍ക്ക് പരിക്ക്
October 23, 2026
അരുണാചലില്‍ ചൈനയുമായി  വീണ്ടും മുഖാമുഖം;  മോദി മൗനത്തിലെന്ന് കോണ്‍ഗ്രസ്
അരുണാചലില്‍ ചൈനയുമായി വീണ്ടും മുഖാമുഖം; മോദി മൗനത്തിലെന്ന് കോണ്‍ഗ്രസ്
October 23, 2026
മണ്ണാര്‍ക്കാട് സ്വദേശി ലൈല അഫ്‌ലാജില്‍ ഹൃദയാഘാതംമൂലം മരിച്ചു
മണ്ണാര്‍ക്കാട് സ്വദേശി ലൈല അഫ്‌ലാജില്‍ ഹൃദയാഘാതംമൂലം മരിച്ചു
October 23, 2026
എസ്.ഐ.ആര്‍: കര്‍ഷക മാര്‍ച്ച് ഇ.സി ആസ്ഥാനത്തേക്ക്, ദല്‍ഹിയില്‍ കനത്ത സുരക്ഷ
എസ്.ഐ.ആര്‍: കര്‍ഷക മാര്‍ച്ച് ഇ.സി ആസ്ഥാനത്തേക്ക്, ദല്‍ഹിയില്‍ കനത്ത സുരക്ഷ
October 23, 2026
റിയാദ് ഫ്‌ളൈറ്റുകള്‍ 31 വരെ ഇല്ല, ജിദ്ദ ഫ്‌ളൈറ്റുകള്‍ 27 വരെ പുനരാരംഭിക്കില്ല
റിയാദ് ഫ്‌ളൈറ്റുകള്‍ 31 വരെ ഇല്ല, ജിദ്ദ ഫ്‌ളൈറ്റുകള്‍ 27 വരെ പുനരാരംഭിക്കില്ല
October 23, 2026
ഓണപ്പെരുമ വിളിച്ചോതി 'ആര്‍പ്പോ 2026'
ഓണപ്പെരുമ വിളിച്ചോതി 'ആര്‍പ്പോ 2026'
October 23, 2026
സര്‍ഗവസന്തം വിരിയിച്ച് 'നാട്ടുവഴി'
സര്‍ഗവസന്തം വിരിയിച്ച് 'നാട്ടുവഴി'
October 23, 2026
ജര്‍മനിയില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപ്പിടിച്ച് മരിച്ച സിവിന്‍ ജോണിയുടെയും  അഞ്ജലിയുടെയും മൃതദേഹം നാട്ടിലെത്തിച്ചു; നോവ സാബുവിന്റെ മൃതദേഹം ഇന്ന് രത്രി എത്തും
ജര്‍മനിയില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപ്പിടിച്ച് മരിച്ച സിവിന്‍ ജോണിയുടെയും അഞ്ജലിയുടെയും മൃതദേഹം നാട്ടിലെത്തിച്ചു; നോവ സാബുവിന്റെ മൃതദേഹം ഇന്ന് രത്രി എത്തും
October 23, 2026