l o a d i n g

ഗൾഫ്

റിയാദിന് നേരെ ഹൂതി് മിസൈല്‍; തകര്‍ത്തതായി സൗദി സഖ്യസേന

Thumbnail
Publisher By     Staff Reporter
October 24, 2026



റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിന് നേരെ ഹൂതികള്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു.
സഖ്യസേനാ വക്താവ് സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് വിവരം പുറത്തുവിട്ടത്. മിസൈല്‍ ഭീഷണിയെത്തുടര്‍ന്ന് റിയാദ്, നജ്‌റാന്‍, വാദി അല്‍ദവാസിര്‍ മേഖലകളില്‍ സൗദി സിവില്‍ ഡിഫന്‍സ് അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. പിന്നീട് മൂന്നിടങ്ങളിലും ഭീഷണി ഒഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.
സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഡ്രോണ്‍ തകര്‍ത്തതായും സഖ്യസേന വ്യക്തമാക്കിയിരുന്നു.
റിയാദിനും ഖമീസ് മുശൈത്തിനും നേരെയാണ് ഹൂതി ബാലിസ്റ്റിക് മിസൈല്‍ ആക്രമണമുണ്ടായത്. തെക്കന്‍ മേഖലയിലേക്ക് നീങ്ങിയ രണ്ട് ഡ്രോണുകളും തകര്‍ത്തതായി സഖ്യസേന വ്യക്തമാക്കി.
യെമന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമുള്ള പ്രതിബദ്ധത സൗദി അറേബ്യ തുടരുമെന്നും ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ചരിത്രപരവും സാഹോദര്യപരവുമായ ബന്ധം സംരക്ഷിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇരു രാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുക, മേഖലയില്‍ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുക, യെമനിലെ ഗോത്രവിഭാഗങ്ങളെ അവരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ സംഘര്‍ഷങ്ങളില്‍ ഉപയോഗിക്കുന്നത് തടയുക എന്നിവയാണ് സൗദിയുടെ ലക്ഷ്യമെന്നും സഖ്യസേന അറിയിച്ചു. സുരക്ഷ, സമാധാനം, വികസനം എന്നിവയാണ് യെമന്‍ ജനതയുടെ ആഗ്രഹങ്ങളെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

Latest News

ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം, സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം, സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
October 24, 2026
രണ്ട് സൈനികര്‍ വെടിയേറ്റ് മരിച്ചു, ഹെബ്രോണ്‍ ഗ്രാമം ഇസ്രായില്‍ തകര്‍ക്കുന്നു
രണ്ട് സൈനികര്‍ വെടിയേറ്റ് മരിച്ചു, ഹെബ്രോണ്‍ ഗ്രാമം ഇസ്രായില്‍ തകര്‍ക്കുന്നു
October 24, 2026
റിയാദിന് നേരെ ഹൂതി് മിസൈല്‍;  തകര്‍ത്തതായി സൗദി സഖ്യസേന
റിയാദിന് നേരെ ഹൂതി് മിസൈല്‍; തകര്‍ത്തതായി സൗദി സഖ്യസേന
October 24, 2026
 ഈ വാരാന്ത്യത്തില്‍ തന്നെ ഇറാനു നേരെ അമേരിക്കയുടെ ആക്രമണമുണ്ടാകാന്‍ സാധ്യതയെന്ന് യു.എസ്. ദൂതന്‍
ഈ വാരാന്ത്യത്തില്‍ തന്നെ ഇറാനു നേരെ അമേരിക്കയുടെ ആക്രമണമുണ്ടാകാന്‍ സാധ്യതയെന്ന് യു.എസ്. ദൂതന്‍
October 24, 2026
 ജിദ്ദയില്‍ മാപ്പിളപ്പാട്ടിന്റെ മഹാപ്രതിഭകള്‍ക്ക് സംഗീതസ്മരണാഞ്ജലി
ജിദ്ദയില്‍ മാപ്പിളപ്പാട്ടിന്റെ മഹാപ്രതിഭകള്‍ക്ക് സംഗീതസ്മരണാഞ്ജലി
October 23, 2026
ജിസിസി മുന്‍സിപ്പല്‍ അവാര്‍ഡില്‍  അല്‍ ബാഹ ഗ്രീന്‍ ഇനീഷ്യേറ്റീവിന് ഒന്നാം സ്ഥാനം
ജിസിസി മുന്‍സിപ്പല്‍ അവാര്‍ഡില്‍ അല്‍ ബാഹ ഗ്രീന്‍ ഇനീഷ്യേറ്റീവിന് ഒന്നാം സ്ഥാനം
October 23, 2026
ജോര്‍ദാനില്‍ ചര്‍ച്ചിനു നേരെ അക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു; 28 പേര്‍ക്ക് പരിക്ക്
ജോര്‍ദാനില്‍ ചര്‍ച്ചിനു നേരെ അക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു; 28 പേര്‍ക്ക് പരിക്ക്
October 23, 2026
അരുണാചലില്‍ ചൈനയുമായി  വീണ്ടും മുഖാമുഖം;  മോദി മൗനത്തിലെന്ന് കോണ്‍ഗ്രസ്
അരുണാചലില്‍ ചൈനയുമായി വീണ്ടും മുഖാമുഖം; മോദി മൗനത്തിലെന്ന് കോണ്‍ഗ്രസ്
October 23, 2026
മണ്ണാര്‍ക്കാട് സ്വദേശി ലൈല അഫ്‌ലാജില്‍ ഹൃദയാഘാതംമൂലം മരിച്ചു
മണ്ണാര്‍ക്കാട് സ്വദേശി ലൈല അഫ്‌ലാജില്‍ ഹൃദയാഘാതംമൂലം മരിച്ചു
October 23, 2026
എസ്.ഐ.ആര്‍: കര്‍ഷക മാര്‍ച്ച് ഇ.സി ആസ്ഥാനത്തേക്ക്, ദല്‍ഹിയില്‍ കനത്ത സുരക്ഷ
എസ്.ഐ.ആര്‍: കര്‍ഷക മാര്‍ച്ച് ഇ.സി ആസ്ഥാനത്തേക്ക്, ദല്‍ഹിയില്‍ കനത്ത സുരക്ഷ
October 23, 2026