l o a d i n g

വേള്‍ഡ്

വീരവാദമല്ല, സത്യമാണ്: എട്ട് യുദ്ധങ്ങള്‍ നിര്‍ത്തി -നൊബേല്‍ സമ്മാനം തേടി വീണ്ടും ട്രംപ്

Thumbnail
Publisher By     Staff Reporter
October 8, 2026

വാഷിങ്ടണ്‍: നൊബേല്‍ സമാധാന സമ്മാനം പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അദമ്യമായ അഭിലാഷം വീണ്ടും പരസ്യമായി പ്രകടിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്നത് വെറും വീരവാദമല്ലെന്നും അതിനാല്‍ നൊബേല്‍ സമാധാന സമ്മാനത്തിന് അര്‍ഹനാണെന്നും വീണ്ടും ട്രംപ് അവകാശപ്പെട്ടു. താന്‍ ചെയ്ത കാര്യങ്ങള്‍ വസ്തുതകളായി പറയുക മാത്രമാണെന്നും വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു.
മറ്റാരും ചെയ്യാത്ത കാര്യങ്ങളാണ് ഞാന്‍ ചെയ്തത്. ഞാന്‍ വീരവാദം പറയുകയല്ല, വസ്തുതകള്‍ പറയുകയാണ്. ഒരു പ്രസിഡന്റും ഇത്രയും യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ടാകില്ല. ഞാന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു, -ട്രംപ് പറഞ്ഞു. മറ്റൊരു സംഘര്‍ഷം കൂടി അവസാനിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇന്ത്യ-പാകിസ്താന്‍, ഇസ്രയേല്‍-ഇറാന്‍, കംബോഡിയ-തായ്‌ലന്‍ഡ്, സെര്‍ബിയ-കൊസോവോ, റുവാണ്ട-കോംഗോ, ഈജിപ്ത്-എത്യോപ്യ, അര്‍മീനിയ-അസര്‍ബൈജാന്‍ തുടങ്ങിയ സംഘര്‍ഷങ്ങളിലാണ് അമേരിക്കയുടെ ഇടപെടലിലൂടെ സമാധാനം സാധ്യമായതെന്നാണ് ട്രംപിന്റെ അവകാശവാദം. എന്നാല്‍ ഇവയില്‍ പലതും ഔദ്യോഗികമായി യുദ്ധങ്ങളായിരുന്നില്ല. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും ട്രംപിന്റെ ഇടപെടല്‍ നിഷേധിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിനിടെ അമേരിക്കന്‍ ഇടപെടല്‍ ഉണ്ടായിരുന്നില്ലെന്നും സൈനിക നടപടി അവസാനിപ്പിക്കാനുള്ള ധാരണ ഇന്ത്യയും പാകിസ്താനും നേരിട്ടാണ് കൈവരിച്ചതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ധാരണ ആദ്യം പുറത്തുവിട്ടത് അമേരിക്കയായിരുന്നു.
ട്രംപിന്റെ നൊബേല്‍ അവകാശവാദം പുതിയതല്ല. ആദ്യ പ്രസിഡന്‍ഷ്യല്‍ കാലത്തുതന്നെ ഉത്തരകൊറിയയുമായുള്ള നയതന്ത്ര ശ്രമങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പുരസ്‌കാരത്തിനുള്ള അര്‍ഹത അവകാശപ്പെട്ടിരുന്നു. 2018ല്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നോര്‍വേയിലെ രണ്ട് രാഷ്ട്രീയ നേതാക്കള്‍ അദ്ദേഹത്തെ നൊബേലിന് നാമനിര്‍ദേശം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2025 ഫെബ്രുവരിയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയും ട്രംപ് നൊബേല്‍ ലഭിക്കാത്തതിലുള്ള നിരാശ പ്രകടിപ്പിച്ചിരുന്നു. എനിക്ക് നാലോ അഞ്ചോ തവണ നൊബേല്‍ ലഭിക്കേണ്ടതായിരുന്നു എന്നായിരുന്നു 2025 ജൂണിലെ അദ്ദേഹത്തിന്റെ മറ്റൊരു അവകാശവാദം.
ഇസ്രയേലും ചില അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ സഹായിച്ച അബ്രഹാം കരാറുകളും നൊബേലിനുള്ള തന്റെ അര്‍ഹതയുടെ തെളിവായി ട്രംപ് ഉയര്‍ത്തിക്കാട്ടുന്നു.
ട്രംപിന്റെ നൊബേല്‍ പ്രചാരണത്തിന് ചില വിദേശ നേതാക്കളുടെയും അമേരിക്കന്‍ റിപ്പബ്ലിക്കന്‍ നേതാക്കളുടെയും പിന്തുണ ലഭിച്ചിട്ടുണ്ട്. 2026 ജനുവരിയില്‍ റിപ്പബ്ലിക്കന്‍ പ്രതിനിധി ക്ലോഡിയ ടെന്നി മൂന്നാം തവണ ട്രംപിനെ നൊബേലിന് നാമനിര്‍ദേശം ചെയ്തതായി അറിയിച്ചു. ഇസ്രയേല്‍, പാകിസ്താന്‍, കംബോഡിയ എന്നിവിടങ്ങളിലെ നേതാക്കളും ട്രംപിനെ 2026ലെ സമാധാന സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഒരാള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു എന്നത് നൊബേല്‍ സമാധാനത്തിനുള്ള മാനദണ്ഡമല്ല. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി വ്യക്തിഗത നാമനിര്‍ദേശങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കാറില്ല. 2026ലെ സമാധാന സമ്മാനത്തിനായി 287 സ്ഥാനാര്‍ഥികളാണ് പരിഗണനയിലുള്ളതെന്ന് കമ്മിറ്റി അറിയിച്ചിരുന്നു.
ഇറാനുമായുള്ള സംഘര്‍ഷവും ട്രംപിന്റെ നൊബേല്‍ അവകാശവാദത്തെ സങ്കീര്‍ണമാക്കുന്നുണ്ട്. ഒരു വശത്ത് സ്വയം സമാധാനസ്ഥാപകനായി അവതരിപ്പിക്കുമ്പോള്‍ മറുവശത്ത് ഇറാനുമായുള്ള കടുത്ത സംഘര്‍ഷം തുടരുന്നത് അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ക്ക് രാഷ്ട്രീയമായും നയതന്ത്രപരമായും പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

Latest News

സൗദി അറേബ്യയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ ജാഗ്രതാ നിര്‍ദേശം; റിയാദ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്കും മുന്നറിയിപ്പ്
സൗദി അറേബ്യയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ ജാഗ്രതാ നിര്‍ദേശം; റിയാദ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്കും മുന്നറിയിപ്പ്
October 8, 2026
ഫിഫ റാങ്കിംഗില്‍ സൗദി അറേബ്യക്ക് വന്‍ മുന്നേറ്റം:  മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 55-ാം സ്ഥാനത്തെത്തി
ഫിഫ റാങ്കിംഗില്‍ സൗദി അറേബ്യക്ക് വന്‍ മുന്നേറ്റം: മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 55-ാം സ്ഥാനത്തെത്തി
October 8, 2026
റിയാദില്‍ ഹൂതി മിസൈല്‍ ആക്രമണത്തില്‍ കിന്റര്‍ഗാര്‍ട്ടനും മെഡിക്കല്‍ ക്ലിനിക്കും തകര്‍ന്നു: വെറുതെ വിടില്ലെന്ന് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി
റിയാദില്‍ ഹൂതി മിസൈല്‍ ആക്രമണത്തില്‍ കിന്റര്‍ഗാര്‍ട്ടനും മെഡിക്കല്‍ ക്ലിനിക്കും തകര്‍ന്നു: വെറുതെ വിടില്ലെന്ന് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി
October 8, 2026
 ആലപ്പുഴോത്സവം സീസണ്‍ 6 നവംബര്‍ 29-ന് ഷാര്‍ജയില്‍
ആലപ്പുഴോത്സവം സീസണ്‍ 6 നവംബര്‍ 29-ന് ഷാര്‍ജയില്‍
October 8, 2026
പാക്കിസ്ഥാനി മാവേലിയുമായി ജിദ്ദ ആലുവ കൂട്ടായ്മയുടെ 'ഓണവിരുന്ന് 2026'
പാക്കിസ്ഥാനി മാവേലിയുമായി ജിദ്ദ ആലുവ കൂട്ടായ്മയുടെ 'ഓണവിരുന്ന് 2026'
October 8, 2026
കൊച്ചിയില്‍നിന്ന് റിയാദിലേക്കുള്ള രണ്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ ശ്രദ്ധിക്കുക
കൊച്ചിയില്‍നിന്ന് റിയാദിലേക്കുള്ള രണ്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ ശ്രദ്ധിക്കുക
October 8, 2026
ലോക്കല്‍ ട്രയ്ന്‍ പോലെ ഇന്‍ഡിഗൊ ഫ്‌ളൈറ്റ്, കറങ്ങിനടന്ന് യാത്രക്കാര്‍
ലോക്കല്‍ ട്രയ്ന്‍ പോലെ ഇന്‍ഡിഗൊ ഫ്‌ളൈറ്റ്, കറങ്ങിനടന്ന് യാത്രക്കാര്‍
October 8, 2026
മൊറോക്കന്‍ സയാമീസ് കുട്ടികളുടെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ റിയാദില്‍ വിജയകരമായി പൂര്‍ത്തിയായി
മൊറോക്കന്‍ സയാമീസ് കുട്ടികളുടെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ റിയാദില്‍ വിജയകരമായി പൂര്‍ത്തിയായി
October 8, 2026
സാഹിത്യ നൊബേല്‍ പുരസ്‌കാരം കനേഡിയന്‍ കവയിത്രി ആനി കാര്‍സണ്
സാഹിത്യ നൊബേല്‍ പുരസ്‌കാരം കനേഡിയന്‍ കവയിത്രി ആനി കാര്‍സണ്
October 8, 2026
എം.പിമാര്‍ രാജ്ഘട്ടിലേക്ക്, പ്രതിഷേധത്തില്‍ അണി ചേര്‍ന്ന് ധ്രുവ് റാഠി
എം.പിമാര്‍ രാജ്ഘട്ടിലേക്ക്, പ്രതിഷേധത്തില്‍ അണി ചേര്‍ന്ന് ധ്രുവ് റാഠി
October 8, 2026