റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെ സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചിയില്‍നിന്നുള്ള റിയാദ് സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് സര്‍വീസുകളാണ് റദ്ദാക്കിയത്.
റദ്ദാക്കിയ സര്‍വീസുകള്‍:
ഇന്ന് വൈകിട്ട് 7.55-ന് പുറപ്പെടേണ്ടിയിരുന്ന ആകാശ് എയറും (QP523) ഇന്ന് രാത്രി 9.40-ന് പുറപ്പെടേണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സും (SV775) ആണ് റദ്ദാക്കിയത്.
ഈ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും മറ്റ് യാത്രാ ക്രീകരണങ്ങള്‍ക്കുമായി ബന്ധപ്പെട്ട എയര്‍ലൈനുകളുടെ കസ്റ്റമര്‍ സര്‍വീസ് സെന്ററുമായി ഉടന്‍ ബന്ധപ്പെടണമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. യാത്ര തിരിക്കുന്നതിന് മുന്‍പ് എയര്‍ലൈന്‍ അധികൃതരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്.
Related News