l o a d i n g

ഗൾഫ്

പാക്കിസ്ഥാനി മാവേലിയുമായി ജിദ്ദ ആലുവ കൂട്ടായ്മയുടെ 'ഓണവിരുന്ന് 2026'

Thumbnail
Publisher By     Staff Reporter
October 8, 2026

ജിദ്ദ: ആലുവയുടെ തനിമയും കേരളീയ പാരമ്പര്യവും നിലനിര്‍ത്തിക്കൊണ്ട് ജിദ്ദ ആലുവ കൂട്ടായ്മ (JAK) സംഘടിപ്പിച്ച 'ഓണവിരുന്ന് 2026' ആഘോഷം ശ്രദ്ധേയമായി. ഹറാസാത്തിലെ വില്ലയില്‍ നടന്ന ചടങ്ങില്‍ സമൃദ്ധമായ ഓണസദ്യയും വിപുലമായ കലാ-കായിക പരിപാടികളും അരങ്ങേറി. അംഗങ്ങളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തത്തിന് പുറമെ ജിദ്ദയിലെ വിവിധ കലാ-സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.

ഒന്നര പതിറ്റാണ്ടിലേറെയായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും കലാ-സാഹിത്യ-സാമൂഹിക ഇടപെടലുകളിലൂടെയും ജിദ്ദയിലെ പ്രവാസി സമൂഹത്തില്‍ ജാക്ക് സജീവ സാന്നിധ്യമാണ്. പരിപാടിയുടെ ഭാഗമായി നടന്ന ഓണാഘോഷ യാത്രയില്‍ ഒരു പാകിസ്ഥാനി പൗരന്‍ മാവേലിയായി എത്തിയത് ഏവര്‍ക്കും വേറിട്ടൊരു അനുഭവമായി മാറി. മാവേലിക്കൊപ്പമുള്ള കേരളീയ വേഷവിധാനങ്ങളും ആഘോഷാന്തരീക്ഷവും പരിപാടിക്ക് ഓണപ്പകിട്ടേകി.

കലാപരിപാടികളില്‍ അംഗങ്ങളും കുട്ടികളും ആവേശത്തോടെ പങ്കെടുത്തു. നൃത്താധ്യാപിക ശ്രീത അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അംഗനമാര്‍ അവതരിപ്പിച്ച തിരുവാതിരയും കൊച്ചുകലാകാരികളുടെ നൃത്താവതരണങ്ങളും കാണികളുടെ കൈയടി നേടി. റാഫി ആലുവ, കലാം എടയാര്‍, അമാന്‍ ഫൈസല്‍, സഹീര്‍ മാഞ്ഞാലി, സിമി അബ്ദുല്‍ ഖാദര്‍, ഹാരിസ് ഹുസൈന്‍, അന്‍സാര്‍ ആലുവ, അന്‍വര്‍ തോട്ടുമുഖം, അഫ്ര സബീന്‍ റാഫി, അന്‍ഫല്‍ ബഷീര്‍, ഫൈസല്‍ അലിയാര്‍, സബീനാ റാഫി എന്നിവരുടെ ഗാനങ്ങളും ജെന്‍-സി നൃത്തങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി. അദീം ഫൈസല്‍, നദ സഹീര്‍, അഫ്ര റാഫി എന്നിവര്‍ അവതരിപ്പിച്ച കോമഡി സ്‌കിറ്റ് സദസ്സില്‍ ചിരിയുണര്‍ത്തി.

കൂട്ടായ്മയുടെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ആത്മാര്‍ത്ഥമായി നേതൃത്വം നല്‍കിയവരെയും വിവിധ പ്രതിഭകളെയും ചടങ്ങില്‍ മെമന്റോകള്‍ നല്‍കി ആദരിച്ചു. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കൂട്ടായ്മയിലെ വിദ്യാര്‍ഥികള്‍ക്കും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

ജിദ്ദയിലെ പ്രമുഖ നാടക-സിനിമ കലാകാരനും ജാക്കിന്റെ സ്ഥാപകരില്‍ പ്രമുഖനുമായ സുബൈര്‍ മുട്ടം, കലാകാരനും മുന്‍ എക്‌സിക്യൂട്ടീവ് അംഗവുമായ അബ്ദു സമദ് (നാട്ടില്‍ സ്ഥിരതാമസമാക്കിയയാള്‍), ലേഡീസ് വിംഗ് കണ്‍വീനര്‍ സിമി മോള്‍, രക്ഷാധികാരിയും സീനിയര്‍ അംഗവുമായ അബ്ദുല്‍ റഷീദ്, നൃത്താധ്യാപിക ശ്രീത അനില്‍കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കലാപരിപാടികള്‍ക്ക് ശേഷം അംഗങ്ങള്‍ പങ്കെടുത്ത വിവിധ വിനോദ മത്സരങ്ങളും അരങ്ങേറി.

പ്രോഗ്രാം കണ്‍വീനര്‍ സുബൈര്‍ പാനായിക്കുളത്തിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സിമി അബ്ദുല്‍ ഖാദര്‍ അവതാരകയായി. സെക്രട്ടറി അന്‍ഫല്‍ ബഷീര്‍ സ്വാഗതവും പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍, രക്ഷാധികാരി ഡോ. സിയാവുദ്ദീന്‍ എന്നിവര്‍ ഓണാശംസകളും നേര്‍ന്നു. ട്രഷറര്‍ കലാം എടയാര്‍ നന്ദി പറഞ്ഞു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുല്‍ റഷീദ്, അബ്ദുല്‍ ജലീല്‍, ജമാല്‍ വയല്‍ക്കര, നൗഷാദ് അടുവാശ്ശേരി, ഷജീര്‍ പുറയാര്‍, വിനു, ഫാസില്‍, അജാസ് സ്വാലിഹ്, തൗഫീര്‍, ഷനൂബ് അബ്ദുല്‍ അസീസ്, ജാന്‍ കൊച്ചി എന്നിവര്‍ പരിപാടിയുടെ ഏകോപനത്തിന് നേതൃത്വം നല്‍കി.

Photo Photo

Latest News

സൗദി അറേബ്യയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ ജാഗ്രതാ നിര്‍ദേശം; റിയാദ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്കും മുന്നറിയിപ്പ്
സൗദി അറേബ്യയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ ജാഗ്രതാ നിര്‍ദേശം; റിയാദ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്കും മുന്നറിയിപ്പ്
October 8, 2026
ഫിഫ റാങ്കിംഗില്‍ സൗദി അറേബ്യക്ക് വന്‍ മുന്നേറ്റം:  മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 55-ാം സ്ഥാനത്തെത്തി
ഫിഫ റാങ്കിംഗില്‍ സൗദി അറേബ്യക്ക് വന്‍ മുന്നേറ്റം: മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 55-ാം സ്ഥാനത്തെത്തി
October 8, 2026
റിയാദില്‍ ഹൂതി മിസൈല്‍ ആക്രമണത്തില്‍ കിന്റര്‍ഗാര്‍ട്ടനും മെഡിക്കല്‍ ക്ലിനിക്കും തകര്‍ന്നു: വെറുതെ വിടില്ലെന്ന് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി
റിയാദില്‍ ഹൂതി മിസൈല്‍ ആക്രമണത്തില്‍ കിന്റര്‍ഗാര്‍ട്ടനും മെഡിക്കല്‍ ക്ലിനിക്കും തകര്‍ന്നു: വെറുതെ വിടില്ലെന്ന് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി
October 8, 2026
 ആലപ്പുഴോത്സവം സീസണ്‍ 6 നവംബര്‍ 29-ന് ഷാര്‍ജയില്‍
ആലപ്പുഴോത്സവം സീസണ്‍ 6 നവംബര്‍ 29-ന് ഷാര്‍ജയില്‍
October 8, 2026
പാക്കിസ്ഥാനി മാവേലിയുമായി ജിദ്ദ ആലുവ കൂട്ടായ്മയുടെ 'ഓണവിരുന്ന് 2026'
പാക്കിസ്ഥാനി മാവേലിയുമായി ജിദ്ദ ആലുവ കൂട്ടായ്മയുടെ 'ഓണവിരുന്ന് 2026'
October 8, 2026
കൊച്ചിയില്‍നിന്ന് റിയാദിലേക്കുള്ള രണ്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ ശ്രദ്ധിക്കുക
കൊച്ചിയില്‍നിന്ന് റിയാദിലേക്കുള്ള രണ്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ ശ്രദ്ധിക്കുക
October 8, 2026
ലോക്കല്‍ ട്രയ്ന്‍ പോലെ ഇന്‍ഡിഗൊ ഫ്‌ളൈറ്റ്, കറങ്ങിനടന്ന് യാത്രക്കാര്‍
ലോക്കല്‍ ട്രയ്ന്‍ പോലെ ഇന്‍ഡിഗൊ ഫ്‌ളൈറ്റ്, കറങ്ങിനടന്ന് യാത്രക്കാര്‍
October 8, 2026
മൊറോക്കന്‍ സയാമീസ് കുട്ടികളുടെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ റിയാദില്‍ വിജയകരമായി പൂര്‍ത്തിയായി
മൊറോക്കന്‍ സയാമീസ് കുട്ടികളുടെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ റിയാദില്‍ വിജയകരമായി പൂര്‍ത്തിയായി
October 8, 2026
സാഹിത്യ നൊബേല്‍ പുരസ്‌കാരം കനേഡിയന്‍ കവയിത്രി ആനി കാര്‍സണ്
സാഹിത്യ നൊബേല്‍ പുരസ്‌കാരം കനേഡിയന്‍ കവയിത്രി ആനി കാര്‍സണ്
October 8, 2026
എം.പിമാര്‍ രാജ്ഘട്ടിലേക്ക്, പ്രതിഷേധത്തില്‍ അണി ചേര്‍ന്ന് ധ്രുവ് റാഠി
എം.പിമാര്‍ രാജ്ഘട്ടിലേക്ക്, പ്രതിഷേധത്തില്‍ അണി ചേര്‍ന്ന് ധ്രുവ് റാഠി
October 8, 2026

Related News