l o a d i n g

കായികം

ഫിഫ റാങ്കിംഗില്‍ സൗദി അറേബ്യക്ക് വന്‍ മുന്നേറ്റം: മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 55-ാം സ്ഥാനത്തെത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 8, 2026

ജിദ്ദ: അറേബ്യന്‍ ഗള്‍ഫ് കപ്പ് കിരീടനേട്ടത്തിന് പിന്നാലെ ഫിഫ ലോക റാങ്കിംഗില്‍ സൗദി അറേബ്യക്ക് വന്‍ മുന്നേറ്റം. പുതിയ റാങ്കിംഗില്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി സൗദി 55-ാം സ്ഥാനത്തെത്തി. 2026 ലോകകപ്പിന് പിന്നാലെ 58-ാം സ്ഥാനത്തായിരുന്ന സൗദി അറേബ്യ, ചൊവ്വാഴ്ച ജിദ്ദയിലെ അല്‍-ഇന്‍മാ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ യുഎഇയെ 2-0ന് പരാജയപ്പെടുത്തിയതോടെയാണ് പുതിയ റാങ്കിംഗില്‍ മുന്നേറ്റം നടത്തിയത്. ഒരു അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷമാണ് ഫിഫ പുതിയ റാങ്കിംഗ് പുറത്തിറക്കിയത്.

ജോര്‍ജിയോസ് ഡോണിസിന്റെ പരിശീലനത്തിന് കീഴിലുള്ള സൗദി ടീം ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ് കിരീടം സ്വന്തമാക്കിയത്. ഗള്‍ഫ് കപ്പിലെ അഞ്ച് മത്സരങ്ങളില്‍ നേടിയ പോയിന്റുകള്‍ ആദ്യമായി ഫിഫ റാങ്കിംഗിനായി കണക്കാക്കുകയും ചെയ്തു.

സൗദി ദേശീയ ടീമിന് 1,443.17 പോയിന്റാണ് ലഭിച്ചത്. ഇതോടെ അറബ് രാജ്യങ്ങളില്‍ റാങ്കിംഗില്‍ ഏറ്റവും മുന്നിലുള്ള നാലാമത്തെ ടീമെന്ന നേട്ടവും സൗദി സ്വന്തമാക്കി. മൊറോക്കോ, ഈജിപ്ത്, അള്‍ജീരിയ എന്നിവയാണ് സൗദിക്ക് മുന്നിലുള്ള അറബ് ടീമുകള്‍.

ലോക ചാമ്പ്യന്മാരായ സ്‌പെയിന്‍ തന്നെയാണ് ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവയാണ് തൊട്ടുപിന്നില്‍. തുടര്‍ച്ചയായ നാല് യുവേഫ നേഷന്‍സ് ലീഗ് വിജയങ്ങളുടെ കരുത്തില്‍ പോര്‍ച്ചുഗല്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ബ്രസീല്‍ ആറാം സ്ഥാനത്തും മൊറോക്കോ ഏഴാം സ്ഥാനത്തുമാണ്.

മറ്റ് അറബ് ടീമുകളില്‍ ഈജിപ്ത് ഒരു സ്ഥാനം താഴേക്ക് നീങ്ങി 25-ാം സ്ഥാനത്തെത്തി. അള്‍ജീരിയ ഒരു സ്ഥാനം മുന്നേറി 28-ാം സ്ഥാനത്തും എത്തി.

Latest News

സൗദി അറേബ്യയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ ജാഗ്രതാ നിര്‍ദേശം; റിയാദ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്കും മുന്നറിയിപ്പ്
സൗദി അറേബ്യയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ ജാഗ്രതാ നിര്‍ദേശം; റിയാദ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്കും മുന്നറിയിപ്പ്
October 8, 2026
ഫിഫ റാങ്കിംഗില്‍ സൗദി അറേബ്യക്ക് വന്‍ മുന്നേറ്റം:  മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 55-ാം സ്ഥാനത്തെത്തി
ഫിഫ റാങ്കിംഗില്‍ സൗദി അറേബ്യക്ക് വന്‍ മുന്നേറ്റം: മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 55-ാം സ്ഥാനത്തെത്തി
October 8, 2026
റിയാദില്‍ ഹൂതി മിസൈല്‍ ആക്രമണത്തില്‍ കിന്റര്‍ഗാര്‍ട്ടനും മെഡിക്കല്‍ ക്ലിനിക്കും തകര്‍ന്നു: വെറുതെ വിടില്ലെന്ന് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി
റിയാദില്‍ ഹൂതി മിസൈല്‍ ആക്രമണത്തില്‍ കിന്റര്‍ഗാര്‍ട്ടനും മെഡിക്കല്‍ ക്ലിനിക്കും തകര്‍ന്നു: വെറുതെ വിടില്ലെന്ന് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി
October 8, 2026
 ആലപ്പുഴോത്സവം സീസണ്‍ 6 നവംബര്‍ 29-ന് ഷാര്‍ജയില്‍
ആലപ്പുഴോത്സവം സീസണ്‍ 6 നവംബര്‍ 29-ന് ഷാര്‍ജയില്‍
October 8, 2026
പാക്കിസ്ഥാനി മാവേലിയുമായി ജിദ്ദ ആലുവ കൂട്ടായ്മയുടെ 'ഓണവിരുന്ന് 2026'
പാക്കിസ്ഥാനി മാവേലിയുമായി ജിദ്ദ ആലുവ കൂട്ടായ്മയുടെ 'ഓണവിരുന്ന് 2026'
October 8, 2026
കൊച്ചിയില്‍നിന്ന് റിയാദിലേക്കുള്ള രണ്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ ശ്രദ്ധിക്കുക
കൊച്ചിയില്‍നിന്ന് റിയാദിലേക്കുള്ള രണ്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ ശ്രദ്ധിക്കുക
October 8, 2026
ലോക്കല്‍ ട്രയ്ന്‍ പോലെ ഇന്‍ഡിഗൊ ഫ്‌ളൈറ്റ്, കറങ്ങിനടന്ന് യാത്രക്കാര്‍
ലോക്കല്‍ ട്രയ്ന്‍ പോലെ ഇന്‍ഡിഗൊ ഫ്‌ളൈറ്റ്, കറങ്ങിനടന്ന് യാത്രക്കാര്‍
October 8, 2026
മൊറോക്കന്‍ സയാമീസ് കുട്ടികളുടെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ റിയാദില്‍ വിജയകരമായി പൂര്‍ത്തിയായി
മൊറോക്കന്‍ സയാമീസ് കുട്ടികളുടെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ റിയാദില്‍ വിജയകരമായി പൂര്‍ത്തിയായി
October 8, 2026
സാഹിത്യ നൊബേല്‍ പുരസ്‌കാരം കനേഡിയന്‍ കവയിത്രി ആനി കാര്‍സണ്
സാഹിത്യ നൊബേല്‍ പുരസ്‌കാരം കനേഡിയന്‍ കവയിത്രി ആനി കാര്‍സണ്
October 8, 2026
എം.പിമാര്‍ രാജ്ഘട്ടിലേക്ക്, പ്രതിഷേധത്തില്‍ അണി ചേര്‍ന്ന് ധ്രുവ് റാഠി
എം.പിമാര്‍ രാജ്ഘട്ടിലേക്ക്, പ്രതിഷേധത്തില്‍ അണി ചേര്‍ന്ന് ധ്രുവ് റാഠി
October 8, 2026