l o a d i n g

കേരള

ലീഗ് വൈസ് പ്രസിഡന്റായി മുന്‍ ഡിഫി നേതാവ് ശ്യാം, ചരിത്രം കുറിച്ച നിയമനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 8, 2026

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം തുറന്ന് വൈസ് പ്രസിഡന്‍ിന്റെ നിയമനം. മുന്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ ശ്യാം സുന്ദറിനെയാണ് മുസലിം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചത്. മുസ്‌ലിം സമുദായത്തിന് പുറത്തുനിന്നുള്ള ഒരാള്‍ ഈ പദവിയിലെത്തുന്നത് ആദ്യമായാണ്. 61കാരനായ ശ്യാം സുന്ദര്‍ ആലപ്പുഴ ഹരിപ്പാട് സ്വദേശിയും പ്രമുഖ നായര്‍ രാഷ്ട്രീയ കുടുംബാംഗവുമാണ്.
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംഘടനാ പുനഃസംഘടനയുടെ ഭാഗമായാണ് മുസ്‌ലിം ലീഗ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് നിയമനങ്ങള്‍ പ്രഖ്യാപിച്ചത്. മന്ത്രിമാരും എം.എല്‍.എമാരും പാര്‍ട്ടി സംഘടനാ പദവികള്‍ വഹിക്കേണ്ടതില്ലെന്ന ഒരാള്‍ക്ക് ഒരു പദവി നയത്തിന്റെ ഭാഗമായാണ് നിരവധി ഒഴിവുകള്‍ ഉണ്ടായത്. പി. അബ്ദുല്‍ ഹമീദിനും എ. അബ്ദുറഹിമാനും ഒപ്പം ശ്യാം സുന്ദറിനെയും സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചു.
മുന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററായിരുന്ന ശ്യാം സുന്ദര്‍ 2010 മുതല്‍ മുസ്‌ലിം ലീഗിനൊപ്പമാണ്. സി.പി.എമ്മിലെ വിഭാഗീയത ശക്തമായിരുന്ന കാലത്താണ് ലീഗിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക പ്രവര്‍ത്തകനായി തുടങ്ങിയ അദ്ദേഹം പിന്നീട് വിവിധ സംഘടനാ ചുമതലകള്‍ വഹിച്ചു. കഴിഞ്ഞ ഘട്ടത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു. പുതിയ ചുമതല വലിയ ഉത്തരവാദിത്തമാണെന്നും കഴിഞ്ഞ 16 വര്‍ഷമായി ലീഗിനകത്ത് മതാധിഷ്ഠിതമായ സമീപനം കണ്ടിട്ടില്ലെന്നും ശ്യാം സുന്ദര്‍ പ്രതികരിച്ചു.
അല്‍പ്പുഴയിലെ പ്രമുഖ നായര്‍ രാഷ്ട്രീയ കുടുംബത്തില്‍ നിന്നുള്ളയാളാണ് ശ്യാം സുന്ദര്‍. കേരള നിയമസഭയുടെ ആദ്യ സ്പീക്കര്‍ ആര്‍. ശങ്കരനാരായണന്‍ തമ്പി അദ്ദേഹത്തിന്റെ അമ്മാവനായിരുന്നു. സംഘടനാ തലത്തില്‍ ശ്യാം സുന്ദറിന് ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ ചുമതലയും നല്‍കിയിട്ടുണ്ട്. ഈ രണ്ട് ജില്ലകളിലും ലീഗിന് ശക്തമായ സംഘടനാ അടിത്തറയില്ലെന്നത് നിയമനത്തിന്റെ മറ്റൊരു രാഷ്ട്രീയ പ്രാധാന്യമായി വിലയിരുത്തപ്പെടുന്നു.
ശ്യാം സുന്ദറിന്റെ നിയമനം ഒറ്റപ്പെട്ട നീക്കമല്ലെന്നാണ് അടുത്തകാലത്തെ ലീഗ് നടപടികള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദളിത് വനിതാ നേതാവ് ജയന്തി രാജനെ ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിക്കുകയും നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവ് വി.എസ്. ജോയിക്ക് തവനൂരില്‍ പിന്തുണ നല്‍കിയതും ലീഗിന്റെ പരമ്പരാഗത വോട്ടുബേസിന് പുറത്തേക്കുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമമായി വിലയിരുത്തപ്പെട്ടിരുന്നു.
സി.പി.എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ലീഗിനെതിരെ വര്‍ഗീയ ധ്രുവീകരണ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. മറുവശത്ത് മുസ്‌ലിം സമൂഹത്തിനകത്തെ യാഥാസ്ഥിതിക വിഭാഗങ്ങളില്‍നിന്നും വിവിധ വിഷയങ്ങളില്‍ സമ്മര്‍ദം നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒരു ഹിന്ദു നേതാവിനെ സംസ്ഥാന നേതൃത്വത്തിലെ പ്രധാന സ്ഥാനത്തേക്ക് ഉയര്‍ത്തിയത് മുസ്‌ലിം ലീഗ് തങ്ങളുടെ മതേതര രാഷ്ട്രീയ സ്വഭാവം കൂടുതല്‍ ശക്തമായി അവതരിപ്പിക്കാനുള്ള ശ്രമമായി വിലയിരുത്തപ്പെടുന്നു.

Latest News

സൗദി അറേബ്യയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ ജാഗ്രതാ നിര്‍ദേശം; റിയാദ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്കും മുന്നറിയിപ്പ്
സൗദി അറേബ്യയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ ജാഗ്രതാ നിര്‍ദേശം; റിയാദ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്കും മുന്നറിയിപ്പ്
October 8, 2026
ഫിഫ റാങ്കിംഗില്‍ സൗദി അറേബ്യക്ക് വന്‍ മുന്നേറ്റം:  മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 55-ാം സ്ഥാനത്തെത്തി
ഫിഫ റാങ്കിംഗില്‍ സൗദി അറേബ്യക്ക് വന്‍ മുന്നേറ്റം: മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 55-ാം സ്ഥാനത്തെത്തി
October 8, 2026
റിയാദില്‍ ഹൂതി മിസൈല്‍ ആക്രമണത്തില്‍ കിന്റര്‍ഗാര്‍ട്ടനും മെഡിക്കല്‍ ക്ലിനിക്കും തകര്‍ന്നു: വെറുതെ വിടില്ലെന്ന് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി
റിയാദില്‍ ഹൂതി മിസൈല്‍ ആക്രമണത്തില്‍ കിന്റര്‍ഗാര്‍ട്ടനും മെഡിക്കല്‍ ക്ലിനിക്കും തകര്‍ന്നു: വെറുതെ വിടില്ലെന്ന് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി
October 8, 2026
 ആലപ്പുഴോത്സവം സീസണ്‍ 6 നവംബര്‍ 29-ന് ഷാര്‍ജയില്‍
ആലപ്പുഴോത്സവം സീസണ്‍ 6 നവംബര്‍ 29-ന് ഷാര്‍ജയില്‍
October 8, 2026
പാക്കിസ്ഥാനി മാവേലിയുമായി ജിദ്ദ ആലുവ കൂട്ടായ്മയുടെ 'ഓണവിരുന്ന് 2026'
പാക്കിസ്ഥാനി മാവേലിയുമായി ജിദ്ദ ആലുവ കൂട്ടായ്മയുടെ 'ഓണവിരുന്ന് 2026'
October 8, 2026
കൊച്ചിയില്‍നിന്ന് റിയാദിലേക്കുള്ള രണ്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ ശ്രദ്ധിക്കുക
കൊച്ചിയില്‍നിന്ന് റിയാദിലേക്കുള്ള രണ്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ ശ്രദ്ധിക്കുക
October 8, 2026
ലോക്കല്‍ ട്രയ്ന്‍ പോലെ ഇന്‍ഡിഗൊ ഫ്‌ളൈറ്റ്, കറങ്ങിനടന്ന് യാത്രക്കാര്‍
ലോക്കല്‍ ട്രയ്ന്‍ പോലെ ഇന്‍ഡിഗൊ ഫ്‌ളൈറ്റ്, കറങ്ങിനടന്ന് യാത്രക്കാര്‍
October 8, 2026
മൊറോക്കന്‍ സയാമീസ് കുട്ടികളുടെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ റിയാദില്‍ വിജയകരമായി പൂര്‍ത്തിയായി
മൊറോക്കന്‍ സയാമീസ് കുട്ടികളുടെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ റിയാദില്‍ വിജയകരമായി പൂര്‍ത്തിയായി
October 8, 2026
സാഹിത്യ നൊബേല്‍ പുരസ്‌കാരം കനേഡിയന്‍ കവയിത്രി ആനി കാര്‍സണ്
സാഹിത്യ നൊബേല്‍ പുരസ്‌കാരം കനേഡിയന്‍ കവയിത്രി ആനി കാര്‍സണ്
October 8, 2026
എം.പിമാര്‍ രാജ്ഘട്ടിലേക്ക്, പ്രതിഷേധത്തില്‍ അണി ചേര്‍ന്ന് ധ്രുവ് റാഠി
എം.പിമാര്‍ രാജ്ഘട്ടിലേക്ക്, പ്രതിഷേധത്തില്‍ അണി ചേര്‍ന്ന് ധ്രുവ് റാഠി
October 8, 2026