l o a d i n g

ഇന്ത്യ

നാവികസേനാ വിവരങ്ങള്‍ ചോര്‍ത്താന്‍ ഹണി ട്രാപ്; 16 പേരെ വലയിലാക്കിയെന്ന് അന്വേഷണ സംഘം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 8, 2026

വിശാഖപട്ടണം: നാവികസേനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അന്വേഷണം പുരോഗമിക്കുകയാണ്. പാകിസ്താന്‍ ആസ്ഥാനമായ രഹസ്യാന്വേഷണ ശൃംഖല സാധാരണക്കാരെയും നാവികസേനാ ജീവനക്കാരെയും ഹണി ട്രാപ് വഴിയും ഭീഷണിപ്പെടുത്തിയും വലയിലാക്കിയതിന്റെ വിവരങ്ങളാണ് ഓപ്പറേഷന്‍ ഫയര്‍വാള്‍ 2026 എന്ന പേരില്‍ നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നതെന്ന് ആന്ധ്രാപ്രദേശ് പോലീസ് അറിയിച്ചു.
ഏകദേശം ആറുമാസം മുമ്പ് ഒരു സ്ത്രീ ഷിപ്പിങ് കമ്പനി ജീവനക്കാരിയെന്ന വ്യാജേന വിശാഖപട്ടണം നാവിക താവളത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നാവിക ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ ഓടിച്ചിരുന്ന 28കാരനായ അന്നം സായ് വരപ്രസാദുമായി സമൂഹമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടുവെന്നാണ്
അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ആദ്യം വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. പിന്നീട് ജോലി, ശമ്പളം, താന്‍ ഓടിക്കുന്ന വാഹനങ്ങള്‍ തുടങ്ങിയ വിവരങ്ങളിലേക്ക് സംഭാഷണം മാറി.
തുടര്‍ന്ന് യുവതിയെന്ന് പരിചയപ്പെടുത്തിയ വ്യക്തി വരപ്രസാദിന് ലൈംഗിക സ്വഭാവമുള്ള സന്ദേശങ്ങളും ഉള്ളടക്കങ്ങളും അയച്ചെന്നും ഉടന്‍ വിശാഖപട്ടണത്തെത്തി കാണാമെന്ന് വാഗ്ദാനം ചെയ്‌തെന്നും അന്വേഷണ സംഘം പറയുന്നു. പിന്നീട് ഈ ആശയവിനിമയം ഉപയോഗിച്ച് അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ജോലി നഷ്ടപ്പെടുമെന്നും നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും പറഞ്ഞ് നാവികസേനാ ഉദ്യോഗസ്ഥരുടെ വിന്യാസം, നാവിക സംവിധാനങ്ങളുടെ സ്ഥാനം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നുമാണ് ആരോപണം.
എന്നാല്‍ വരപ്രസാദിന് അടിസ്ഥാന സുരക്ഷാ അനുമതി മാത്രമുള്ള ജീവനക്കാരനാണെന്നും അതീവ രഹസ്യ വിവരങ്ങല്‍ അദ്ദേഹത്തില്‍നിന്ന് ലഭിക്കാന്‍ സാധ്യതയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒരു മാസത്തിലേറെ നിരീക്ഷിച്ച ശേഷമാണ് ഒക്ടോബര്‍ ആറിന് ഇയാളെ അറസ്റ്റ് ചെയ്തത്. ക്രിപ്‌റ്റോകറന്‍സി വഴി പണം ലഭിച്ചോയെന്നും ഇയാളുടെ ഫോണ്‍ പരിശോധിച്ച് വരികയാണ്.
വരപ്രസാദില്‍നിന്ന് വിവരങ്ങള്‍ ലഭിച്ച 31കാരന്‍ പ്രദീപ് മുഖര്‍ജിയിലേക്കും അന്വേഷണം നീണ്ടു. മെഡിക്കല്‍ ജീവനക്കാരിയെന്ന വ്യാജേന പാകിസ്താന്‍ ആസ്ഥാനമായ ഒരു ഓപ്പറേറ്റര്‍ ഇയാളുമായി ബന്ധപ്പെടുകയായിരുന്നുവെന്നാണ് ആരോപണം. വിശാഖപട്ടണത്തെയും കോയമ്പത്തൂരിലെയും നാവികസേനാ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ കൈമാറിയെന്നും വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ സജീവമാക്കുന്നതിനായി ഒ.ടി.പി.കള്‍ പങ്കുവെക്കാന്‍ നിര്‍ബന്ധിതനായെന്നും അന്വേഷണ സംഘം പറയുന്നു.
ഈ വാട്‌സ്ആപ്പ് നമ്പറുകള്‍ ഉപയോഗിച്ച് സമാന രീതിയില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള 16 പേരെ കൂടി വലയിലാക്കിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, ഗോവ, ഡല്‍ഹി, തമിഴ്‌നാട്, ഛത്തീസ്ഗഢ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജീവനക്കാരെയാണ് ലക്ഷ്യമിട്ടതെന്നാണ് വിവരം. നാവികക്കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും വരവും പോക്കും ഉള്‍പ്പെടെയുള്ള വിവരങ്ങളായിരുന്നു പ്രധാനമായും തേടിയത്.
സെപ്റ്റംബര്‍ രണ്ടിന് വരപ്രസാദിനും മുഖര്‍ജിക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇരുവരെയും നിരീക്ഷണത്തിലാക്കിയതായി ആന്ധ്രാപ്രദേശ് കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ അറിയിച്ചു. ഒക്ടോബര്‍ ഒന്നിന് 18 പേരുടെ വീടുകളിലും താമസസ്ഥലങ്ങളിലും ഒരേസമയം പരിശോധന നടത്തി. ഇതില്‍ 13 നാവികസേനാ ജീവനക്കാരും ഉള്‍പ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഭീകരവിരുദ്ധ സേനാ ഉദ്യോഗസ്ഥര്‍, നാവികസേനാ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍, പ്രാദേശിക പോലീസ് എന്നിവരുടെ സഹകരണത്തോടെ 12 സംഘങ്ങളാണ് പരിശോധന നടത്തിയത്.
മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, രേഖകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന 16 പേരുടെ പങ്കാളിത്തത്തിന്റെ തോത് പരിശോധിച്ചുവരികയാണ്. ചാരപ്രവര്‍ത്തനം, ഹണി ട്രാപ്, ഡിജിറ്റല്‍ ആശയവിനിമയം, ഭീഷണിപ്പെടുത്തല്‍ എന്നിവ ചേര്‍ന്നുള്ള വലിയൊരു ശൃംഖലയാണോ ഇതിന് പിന്നിലെന്നതാണ് പ്രധാന ചോദ്യം.

Latest News

സൗദി അറേബ്യയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ ജാഗ്രതാ നിര്‍ദേശം; റിയാദ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്കും മുന്നറിയിപ്പ്
സൗദി അറേബ്യയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ ജാഗ്രതാ നിര്‍ദേശം; റിയാദ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്കും മുന്നറിയിപ്പ്
October 8, 2026
ഫിഫ റാങ്കിംഗില്‍ സൗദി അറേബ്യക്ക് വന്‍ മുന്നേറ്റം:  മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 55-ാം സ്ഥാനത്തെത്തി
ഫിഫ റാങ്കിംഗില്‍ സൗദി അറേബ്യക്ക് വന്‍ മുന്നേറ്റം: മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 55-ാം സ്ഥാനത്തെത്തി
October 8, 2026
റിയാദില്‍ ഹൂതി മിസൈല്‍ ആക്രമണത്തില്‍ കിന്റര്‍ഗാര്‍ട്ടനും മെഡിക്കല്‍ ക്ലിനിക്കും തകര്‍ന്നു: വെറുതെ വിടില്ലെന്ന് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി
റിയാദില്‍ ഹൂതി മിസൈല്‍ ആക്രമണത്തില്‍ കിന്റര്‍ഗാര്‍ട്ടനും മെഡിക്കല്‍ ക്ലിനിക്കും തകര്‍ന്നു: വെറുതെ വിടില്ലെന്ന് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി
October 8, 2026
 ആലപ്പുഴോത്സവം സീസണ്‍ 6 നവംബര്‍ 29-ന് ഷാര്‍ജയില്‍
ആലപ്പുഴോത്സവം സീസണ്‍ 6 നവംബര്‍ 29-ന് ഷാര്‍ജയില്‍
October 8, 2026
പാക്കിസ്ഥാനി മാവേലിയുമായി ജിദ്ദ ആലുവ കൂട്ടായ്മയുടെ 'ഓണവിരുന്ന് 2026'
പാക്കിസ്ഥാനി മാവേലിയുമായി ജിദ്ദ ആലുവ കൂട്ടായ്മയുടെ 'ഓണവിരുന്ന് 2026'
October 8, 2026
കൊച്ചിയില്‍നിന്ന് റിയാദിലേക്കുള്ള രണ്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ ശ്രദ്ധിക്കുക
കൊച്ചിയില്‍നിന്ന് റിയാദിലേക്കുള്ള രണ്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ ശ്രദ്ധിക്കുക
October 8, 2026
ലോക്കല്‍ ട്രയ്ന്‍ പോലെ ഇന്‍ഡിഗൊ ഫ്‌ളൈറ്റ്, കറങ്ങിനടന്ന് യാത്രക്കാര്‍
ലോക്കല്‍ ട്രയ്ന്‍ പോലെ ഇന്‍ഡിഗൊ ഫ്‌ളൈറ്റ്, കറങ്ങിനടന്ന് യാത്രക്കാര്‍
October 8, 2026
മൊറോക്കന്‍ സയാമീസ് കുട്ടികളുടെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ റിയാദില്‍ വിജയകരമായി പൂര്‍ത്തിയായി
മൊറോക്കന്‍ സയാമീസ് കുട്ടികളുടെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ റിയാദില്‍ വിജയകരമായി പൂര്‍ത്തിയായി
October 8, 2026
സാഹിത്യ നൊബേല്‍ പുരസ്‌കാരം കനേഡിയന്‍ കവയിത്രി ആനി കാര്‍സണ്
സാഹിത്യ നൊബേല്‍ പുരസ്‌കാരം കനേഡിയന്‍ കവയിത്രി ആനി കാര്‍സണ്
October 8, 2026
എം.പിമാര്‍ രാജ്ഘട്ടിലേക്ക്, പ്രതിഷേധത്തില്‍ അണി ചേര്‍ന്ന് ധ്രുവ് റാഠി
എം.പിമാര്‍ രാജ്ഘട്ടിലേക്ക്, പ്രതിഷേധത്തില്‍ അണി ചേര്‍ന്ന് ധ്രുവ് റാഠി
October 8, 2026