l o a d i n g

സാംസ്കാരികം

'ദ സര്‍ക്കിള്‍' ഷോര്‍ട്ട് ഫിലിം പോസ്റ്ററും ടീസറും ജിദ്ദയില്‍ പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 21, 2026

ജിദ്ദ: സന്തോഷ് ഖാന്‍ സംവിധാനം ചെയ്ത ജിദ്ദ മല്ലൂസിന്റെ ആദ്യ ഹ്രസ്വചിത്രം 'ദ സര്‍ക്കിള്‍' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍, ടീസര്‍ റിലീസ് ചടങ്ങ് ജിദ്ദയില്‍ നടന്നു.

'ഇനി വരാന്‍ പോകുന്ന കാലം വലിയ സിനിമകളുടേതല്ല, മറിച്ച് ഷോര്‍ട്ട് ഫിലിമുകളുടേതാണ്,' 55 മില്യണിലധികം പേര്‍ കണ്ട 'ഇന്‍ എ ഹാര്‍ട്ട്ബീറ്റ്' ഉദാഹരണമായി ചൂണ്ടിക്കാട്ടി ബ്ലോഗറും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ബഷീര്‍ വള്ളിക്കുന്നും ലത്തീഫ് എന്‍ കണ്‍ഫര്‍ട്ട്‌സും സംയുക്തമായി 'ദ സര്‍ക്കിളി'ന്റെ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു.

ബോളാഗോളം സിനിമയുടെ സംവിധായകന്‍ ജുനൈസ് കാപ്പില്‍, മുജീബ് റീഗല്‍, ഗായകന്‍ മിര്‍സ ഷെറീഫ് എന്നിവര്‍ ചേര്‍ന്നാണ് ഹ്രസ്വചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയത്. പ്രവാസലോകത്ത് ബിസിനസ് തകരുന്നതും ജോലി നഷ്ടപ്പെട്ട് ജീവിതം പ്രതിസന്ധിയിലാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ലത്തീഫ് എന്‍ കണ്‍ഫര്‍ട്ട്‌സ് സൂചിപ്പിച്ചു.

ചിത്രീകരണത്തിനിടയിലെ രസകരമായ അനുഭവങ്ങളും നേരിട്ട പ്രയാസങ്ങളും അഭിനേതാക്കളായ ഡോക്ടര്‍ ഇന്ദു, നാസര്‍, വാസു ഹംദാന്‍, ഷാക്കിര്‍ ഹൊറൈസണ്‍, ഷബീബ്, ഫസലു, യൂസുഫ് കാപ്പ്, താഹിര്‍ സമാന്‍ എന്നിവരും, ക്യാമറയ്ക്ക് പിന്നിലെ സംഭവങ്ങള്‍ നൗഷാദ് ചാത്തല്ലൂര്‍, അദ്‌നു, ബിജു രാമന്തളി എന്നിവരും സദസ്സുമായി പങ്കുവെച്ചു.

മിര്‍സ ഷരീഫ്, ജാഫറലി പാലക്കോട്, സംവിധായകന്‍ ജുനൈസ് കാപ്പ്, മുജീബ് റീഗള്‍, എഴുത്തുകാരി റജിയ വീരാന്‍, മുസ്തഫ കിഴിശ്ശേരി എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. ഷമീം ടീച്ചര്‍ അവതാരകയായ പരിപാടിയില്‍ അയ്യൂബ് മാസ്റ്റര്‍ സ്വാഗതവും ബിജു രാമന്തളി നന്ദിയും പറഞ്ഞു.

Latest News

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റിയാദില്‍: കിരീടാവകാശിയുമായി ചര്‍ച്ച നടത്തി
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റിയാദില്‍: കിരീടാവകാശിയുമായി ചര്‍ച്ച നടത്തി
October 21, 2026
നാളെ തബൂക്കില്‍ ഇസ്ലാഹി സെന്ററിന്റെ തര്‍ബിയ്യത്ത് സംഗമം
നാളെ തബൂക്കില്‍ ഇസ്ലാഹി സെന്ററിന്റെ തര്‍ബിയ്യത്ത് സംഗമം
October 21, 2026
എസ്.ബി.ഐ.ക്ക് സൈബര്‍ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു
എസ്.ബി.ഐ.ക്ക് സൈബര്‍ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു
October 21, 2026
സ്‌കൂളുകളില്‍ എ.ഐ ഉപയോഗത്തിന് ചട്ടക്കൂടുമായി ഷാര്‍ജ; ഗൃഹപാഠങ്ങളില്‍ എഐ നിയന്ത്രിക്കണം
സ്‌കൂളുകളില്‍ എ.ഐ ഉപയോഗത്തിന് ചട്ടക്കൂടുമായി ഷാര്‍ജ; ഗൃഹപാഠങ്ങളില്‍ എഐ നിയന്ത്രിക്കണം
October 21, 2026
ടി.എം.ഡബ്ല്യു.എ ജിദ്ദ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശ്രദ്ധേയമായി
ടി.എം.ഡബ്ല്യു.എ ജിദ്ദ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശ്രദ്ധേയമായി
October 21, 2026
വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
October 21, 2026
രണ്ടാം ട്രംപ് സര്‍ക്കാര്‍ റദ്ദാക്കിയത് മൂന്ന് ലക്ഷത്തിലധികം വിസകള്‍
രണ്ടാം ട്രംപ് സര്‍ക്കാര്‍ റദ്ദാക്കിയത് മൂന്ന് ലക്ഷത്തിലധികം വിസകള്‍
October 21, 2026
കോഴിക്കോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി
കോഴിക്കോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി
October 21, 2026
ഷഹീൻ പക്ഷിക്കുഞ്ഞിന് വില 2,21,000 റിയാൽ, ഫാൽക്കൺ ലേലം നവംബർ 30 വരെ
ഷഹീൻ പക്ഷിക്കുഞ്ഞിന് വില 2,21,000 റിയാൽ, ഫാൽക്കൺ ലേലം നവംബർ 30 വരെ
October 21, 2026
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാഗ്വാദം
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാഗ്വാദം
October 21, 2026