l o a d i n g

ഗൾഫ്

വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 21, 2026

ജിദ്ദ: സ്വന്തം മക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരുടെ എണ്ണം വര്‍ധിക്കുന്നതും വൃദ്ധസദനങ്ങള്‍ വ്യാപകമാകുന്നതും പ്രവാചക മൂല്യങ്ങളുടെ ശോഷണത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. പി.എം.എ. വഹാബ് അഭിപ്രായപ്പെട്ടു. ജപ്പാനില്‍ ഏകാന്തതയില്‍ കഴിയുന്നതിനിടെ മരണപ്പെടുന്നവരുടെ കൊഡോകുഷി എന്ന പ്രതിഭാസം പരാമര്‍ശിച്ച അദ്ദേഹം, സ്വന്തം വീടുകളില്‍ ഏകാന്തത അനുഭവിച്ച് 76,000-ത്തിലധികം വയോധികര്‍ മരണപ്പെട്ടതായി വിശദീകരിച്ചു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളില്‍ ധാര്‍മിക ബോധം വളര്‍ത്തുന്നതില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മദ്‌റസാ വിദ്യാഭ്യാസം അവഗണിക്കപ്പെടുന്നത് ആശങ്കാജനകമാണ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ പഠനസമയക്രമം പലപ്പോഴും കുട്ടികളുടെ മദ്‌റസാ പഠനത്തിന് തടസ്സമാകുന്നുണ്ട്. മതബോധമില്ലാതെ വളരുന്ന കുട്ടികള്‍ ഭാവിയില്‍ സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

തുടര്‍ന്ന്, 'നബി (സ)യുടെ ആരാധനാജീവിതം' എന്ന വിഷയത്തില്‍ തന്‍സീര്‍ സ്വലാഹി പ്രഭാഷണം നടത്തി. ജീവിതാവസാനം വരെ സ്രഷ്ടാവിനോട് നന്ദിയുള്ളവനായി ജീവിച്ച പ്രവാചകന്‍ (സ), അനുയായികളെയും നന്ദിയുള്ളവരാകാന്‍ ഉപദേശിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രവാചകന്റെ ആരാധനാകര്‍മങ്ങളില്‍ സമൂഹത്തിന് മാതൃകാപരമായ ജീവിതപാഠങ്ങളുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

സുഖവും ദുഃഖവും ജീവിതത്തിന്റെ ഭാഗമാണ്. പ്രയാസങ്ങള്‍ നേരിടുമ്പോള്‍ നമസ്‌കാരം വര്‍ധിപ്പിച്ചും സ്രഷ്ടാവിനോട് പ്രാര്‍ഥിച്ചും അവയെ അതിജീവിക്കണം. അതേസമയം, ജീവിതത്തില്‍ സുഖങ്ങളും അനുഗ്രഹങ്ങളും ലഭിക്കുമ്പോള്‍ അവയില്‍ മതിമറക്കാതെ സ്രഷ്ടാവിനോട് നന്ദി പ്രകടിപ്പിച്ച് ജീവിക്കുകയാണ് വേണ്ടതെന്നും തന്‍സീര്‍ സ്വലാഹി ഉണര്‍ത്തി.

പ്രസിഡന്റ് അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ശിഹാബ് സലഫി നന്ദിയും പറഞ്ഞു.

Latest News

ടി.എം.ഡബ്ല്യു.എ ജിദ്ദ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശ്രദ്ധേയമായി
ടി.എം.ഡബ്ല്യു.എ ജിദ്ദ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശ്രദ്ധേയമായി
October 21, 2026
വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
October 21, 2026
രണ്ടാം ട്രംപ് സര്‍ക്കാര്‍ റദ്ദാക്കിയത് മൂന്ന് ലക്ഷത്തിലധികം വിസകള്‍
രണ്ടാം ട്രംപ് സര്‍ക്കാര്‍ റദ്ദാക്കിയത് മൂന്ന് ലക്ഷത്തിലധികം വിസകള്‍
October 21, 2026
കോഴിക്കോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി
കോഴിക്കോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി
October 21, 2026
ഷഹീൻ പക്ഷിക്കുഞ്ഞിന് വില 2,21,000 റിയാൽ, ഫാൽക്കൺ ലേലം നവംബർ 30 വരെ
ഷഹീൻ പക്ഷിക്കുഞ്ഞിന് വില 2,21,000 റിയാൽ, ഫാൽക്കൺ ലേലം നവംബർ 30 വരെ
October 21, 2026
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാഗ്വാദം
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാഗ്വാദം
October 21, 2026
യു.എ.ഇയില്‍ പലേടത്തും രൂക്ഷമായ ദുര്‍ഗന്ധം: ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍
യു.എ.ഇയില്‍ പലേടത്തും രൂക്ഷമായ ദുര്‍ഗന്ധം: ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍
October 21, 2026
ചരിത്രനേട്ടമായി ജിയോ പ്ലാറ്റ്ഫോംസ് ഓഹരി വില്‍പ്പന; രണ്ട് മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും വിറ്റഴിഞ്ഞു
ചരിത്രനേട്ടമായി ജിയോ പ്ലാറ്റ്ഫോംസ് ഓഹരി വില്‍പ്പന; രണ്ട് മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും വിറ്റഴിഞ്ഞു
October 21, 2026
ജിദ്ദയില്‍ സ്വകാര്യ  ജലസംഭരണി തകര്‍ന്നു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്
ജിദ്ദയില്‍ സ്വകാര്യ ജലസംഭരണി തകര്‍ന്നു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്
October 21, 2026
മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാറപകടം: കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന്  നൂഹ സജീവ്
മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാറപകടം: കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് നൂഹ സജീവ്
October 21, 2026