l o a d i n g

ഇന്ത്യ

രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാഗ്വാദം

Thumbnail
Publisher By     Staff Reporter
October 21, 2026



ന്യൂദല്‍ഹി- ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ രാഷ്ട്രീയ പോര് ആരംഭിച്ചു. രാഹുല്‍ ഗാന്ധി വിമാനത്തിലിരിക്കുന്ന വീഡിയോ പങ്കുവെച്ചാണ് ബിജെപിയുടെ പരിഹാസം. കള്ളപ്രചാരണം നടത്തി ക്ഷീണിച്ചതിനാല്‍ രാഹുല്‍ ഗാന്ധി വിനോദസഞ്ചാരത്തിനായി വിയറ്റ്‌നാമിലേക്ക് പോയിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. രാഷ്ട്രീയത്തില്‍ കഠിനാധ്വാനം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും കുറച്ചുദിവസത്തെ പ്രതിഷേധത്തിനുശേഷം അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നത് പതിവാണെന്നും ബിജെപി വക്താക്കളായ ഷാസിയ ഇല്‍മിയും ആര്‍.പി. സിങ്ങും കുറ്റപ്പെടുത്തി. നുണകള്‍ പ്രചരിപ്പിച്ച് മടുത്തു ഇനി വിയറ്റ്‌നാമില്‍ കറങ്ങി വരാം എന്ന മട്ടിലാണ് അദ്ദേഹത്തിന്റെ യാത്രയെന്നും ബിജെപി എക്‌സ് ഹാന്‍ഡിലില്‍ കുറിച്ചു. ബിജെപിയുടെ ഈ ആരോപണങ്ങളെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ശക്തമായി പ്രതിരോധിച്ചു. രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ യാത്രകളെ ബിജെപി അനാവശ്യമായി വിവാദമാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ചുമതലകളുടെ ഭാഗമായി വിദേശ സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികളോടും ബുദ്ധിജീവികളോടും സംവദിക്കാനും പത്രസമ്മേളനങ്ങള്‍ നടത്താനുമാണ് അദ്ദേഹം പോകുന്നതെന്ന് കോണ്‍ഗ്രസ് വിശദീകരിച്ചു. പാര്‍ലമെന്റ് സമ്മേളന കാലയളവിലെങ്കിലും വിദേശയാത്ര ഒഴിവാക്കുകയെന്ന കീഴ് വഴക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി തെറ്റിച്ചപ്പോള്‍ ബിജെപി എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും കോണ്‍ഗ്രസ് തിരിച്ചുചോദിച്ചു.

Latest News

വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
October 21, 2026
രണ്ടാം ട്രംപ് സര്‍ക്കാര്‍ റദ്ദാക്കിയത് മൂന്ന് ലക്ഷത്തിലധികം വിസകള്‍
രണ്ടാം ട്രംപ് സര്‍ക്കാര്‍ റദ്ദാക്കിയത് മൂന്ന് ലക്ഷത്തിലധികം വിസകള്‍
October 21, 2026
കോഴിക്കോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി
കോഴിക്കോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി
October 21, 2026
ഷഹീൻ പക്ഷിക്കുഞ്ഞിന് വില 2,21,000 റിയാൽ, ഫാൽക്കൺ ലേലം നവംബർ 30 വരെ
ഷഹീൻ പക്ഷിക്കുഞ്ഞിന് വില 2,21,000 റിയാൽ, ഫാൽക്കൺ ലേലം നവംബർ 30 വരെ
October 21, 2026
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാഗ്വാദം
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാഗ്വാദം
October 21, 2026
യു.എ.ഇയില്‍ പലേടത്തും രൂക്ഷമായ ദുര്‍ഗന്ധം: ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍
യു.എ.ഇയില്‍ പലേടത്തും രൂക്ഷമായ ദുര്‍ഗന്ധം: ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍
October 21, 2026
ചരിത്രനേട്ടമായി ജിയോ പ്ലാറ്റ്ഫോംസ് ഓഹരി വില്‍പ്പന; രണ്ട് മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും വിറ്റഴിഞ്ഞു
ചരിത്രനേട്ടമായി ജിയോ പ്ലാറ്റ്ഫോംസ് ഓഹരി വില്‍പ്പന; രണ്ട് മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും വിറ്റഴിഞ്ഞു
October 21, 2026
ജിദ്ദയില്‍ സ്വകാര്യ  ജലസംഭരണി തകര്‍ന്നു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്
ജിദ്ദയില്‍ സ്വകാര്യ ജലസംഭരണി തകര്‍ന്നു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്
October 21, 2026
മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാറപകടം: കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന്  നൂഹ സജീവ്
മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാറപകടം: കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് നൂഹ സജീവ്
October 21, 2026
മദീനയിലും കിഴക്കന്‍ പ്രവിശ്യയിലും ഡ്രോണ്‍ ആക്രമണശ്രമം; ഹൂത്തികളുടെ ലോഞ്ച് പാഡ് തകര്‍ത്ത് സഖ്യസേന
മദീനയിലും കിഴക്കന്‍ പ്രവിശ്യയിലും ഡ്രോണ്‍ ആക്രമണശ്രമം; ഹൂത്തികളുടെ ലോഞ്ച് പാഡ് തകര്‍ത്ത് സഖ്യസേന
October 21, 2026