l o a d i n g

ഗൾഫ്

യു.എ.ഇയില്‍ പലേടത്തും രൂക്ഷമായ ദുര്‍ഗന്ധം: ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

Thumbnail
Publisher By     Staff Reporter
October 21, 2026


ഷാര്‍ജ- ഷാര്‍ജ, ദുബായ്, അജ്മാന്‍ എന്നീ എമിറേറ്റുകളിലെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെട്ട രൂക്ഷമായ ദുര്‍ഗന്ധത്തെക്കുറിച്ച് ജനങ്ങള്‍ നല്‍കിയ പരാതികളില്‍ പ്രതികരണവുമായി യു.എ.ഇ അധികൃതര്‍ രംഗത്തെത്തി. സാഹചര്യം പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട യാതൊരു മില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

അപകടകരമായ യാതൊരു സൂചനകളും കണ്ടെത്തിയിട്ടില്ലെന്ന് യു.എ.ഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം ഔദ്യോഗിക എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. വായുവില്‍ പടര്‍ന്ന ദുര്‍ഗന്ധം വേഗത്തില്‍ ഇല്ലാതാക്കുന്നതിനായി ഫീല്‍ഡ് തലത്തിലുള്ള നിരീക്ഷണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരുകയാണ്. പ്രാദേശിക അധികാരികളുമായി സഹകരിച്ച് ദുര്‍ഗന്ധത്തിന്റെ ഉറവിടവും സ്വഭാവവും കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും എന്തെങ്കിലും മുന്‍കരുതല്‍ നടപടികള്‍ ആവശ്യമെങ്കില്‍ പൊതുജനങ്ങളെ യഥാസമയം അറിയിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച മുതല്‍ ദുബായിലെ അല്‍ നഹ്ദ, മംസാര്‍, ദൈറ മേഖലകളിലും, ഷാര്‍ജയിലെ അല്‍ ഖാസിമിയ, അല്‍ റഹ്‌മാനിയ പ്രദേശങ്ങളിലും, അജ്മാനിലെ നുഐമിയ, കോര്‍ണിഷ്, അല്‍ റാഷിദിയ മേഖലകളിലും ഇന്ധനത്തിന്റെയോ ഗ്യാസിന്റെയോ സമാനമായ ശക്തമായ ഗന്ധം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് 'ഡയറക്ട് ലൈന്‍' പരിപാടിയിലൂടെ സംസാരിച്ച ഷാര്‍ജ പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുള്ള മുബാറക് ബിന്‍ ആമിറും സാഹചര്യം സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആവര്‍ത്തിച്ചു വ്യക്തമാക്കി.

Latest News

വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
October 21, 2026
രണ്ടാം ട്രംപ് സര്‍ക്കാര്‍ റദ്ദാക്കിയത് മൂന്ന് ലക്ഷത്തിലധികം വിസകള്‍
രണ്ടാം ട്രംപ് സര്‍ക്കാര്‍ റദ്ദാക്കിയത് മൂന്ന് ലക്ഷത്തിലധികം വിസകള്‍
October 21, 2026
കോഴിക്കോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി
കോഴിക്കോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി
October 21, 2026
ഷഹീൻ പക്ഷിക്കുഞ്ഞിന് വില 2,21,000 റിയാൽ, ഫാൽക്കൺ ലേലം നവംബർ 30 വരെ
ഷഹീൻ പക്ഷിക്കുഞ്ഞിന് വില 2,21,000 റിയാൽ, ഫാൽക്കൺ ലേലം നവംബർ 30 വരെ
October 21, 2026
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാഗ്വാദം
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാഗ്വാദം
October 21, 2026
യു.എ.ഇയില്‍ പലേടത്തും രൂക്ഷമായ ദുര്‍ഗന്ധം: ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍
യു.എ.ഇയില്‍ പലേടത്തും രൂക്ഷമായ ദുര്‍ഗന്ധം: ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍
October 21, 2026
ചരിത്രനേട്ടമായി ജിയോ പ്ലാറ്റ്ഫോംസ് ഓഹരി വില്‍പ്പന; രണ്ട് മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും വിറ്റഴിഞ്ഞു
ചരിത്രനേട്ടമായി ജിയോ പ്ലാറ്റ്ഫോംസ് ഓഹരി വില്‍പ്പന; രണ്ട് മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും വിറ്റഴിഞ്ഞു
October 21, 2026
ജിദ്ദയില്‍ സ്വകാര്യ  ജലസംഭരണി തകര്‍ന്നു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്
ജിദ്ദയില്‍ സ്വകാര്യ ജലസംഭരണി തകര്‍ന്നു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്
October 21, 2026
മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാറപകടം: കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന്  നൂഹ സജീവ്
മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാറപകടം: കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് നൂഹ സജീവ്
October 21, 2026
മദീനയിലും കിഴക്കന്‍ പ്രവിശ്യയിലും ഡ്രോണ്‍ ആക്രമണശ്രമം; ഹൂത്തികളുടെ ലോഞ്ച് പാഡ് തകര്‍ത്ത് സഖ്യസേന
മദീനയിലും കിഴക്കന്‍ പ്രവിശ്യയിലും ഡ്രോണ്‍ ആക്രമണശ്രമം; ഹൂത്തികളുടെ ലോഞ്ച് പാഡ് തകര്‍ത്ത് സഖ്യസേന
October 21, 2026