l o a d i n g

ബിസിനസ്

ചരിത്രനേട്ടമായി ജിയോ പ്ലാറ്റ്ഫോംസ് ഓഹരി വില്‍പ്പന; രണ്ട് മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും വിറ്റഴിഞ്ഞു

Thumbnail
Publisher By     Staff Reporter
October 21, 2026



മുംബൈ: ഇന്ത്യന്‍ ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ ഡിജിറ്റല്‍ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിന്റെ ഓഹരി വില്‍പ്പന (ഐ.പി.ഒ) പൊതുലേലം തുടങ്ങി രണ്ട് മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായി സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു. രണ്ട് പതിറ്റാണ്ടിനു ശേഷമുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഓഹരി വിപണി പ്രവേശനമാണിത്.

സ്ഥാപന നിക്ഷേപകരുടെ ഭാഗത്തുനിന്നും ഉണ്ടായ വന്‍തോതിലുള്ള താല്പര്യമാണ് ഓഹരികള്‍ ഇത്രയും വേഗത്തില്‍ വിറ്റുതീരാന്‍ കാരണമായത്. നിക്ഷേപകര്‍ക്കായി മാറ്റിവെച്ച ഓഹരികളില്‍ നിശ്ചിത പരിധിയേക്കാള്‍ എത്രയോ അധികം അപേക്ഷകളാണ് ആദ്യ മണിക്കൂറുകളില്‍ തന്നെ ലഭിച്ചത്. ആഗോള തലത്തിലും രാജ്യത്തിനകത്തുനിന്നുമുള്ള വന്‍കിട നിക്ഷേപകര്‍ ഈ ഓഹരികളില്‍ വിശ്വാസമര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

പ്രമുഖ ആഗോള കമ്പനികളുടെ പിന്തുണയുള്ള ഈ ടെലികോം സംരംഭത്തിന്റെ ഓഹരി ഒന്നിന് നിശ്ചയിച്ചിരിക്കുന്ന വില നിലവാരം വിപണിയില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓഹരികളുടെ വ്യാപാരം ഒക്ടോബര്‍ ഇരുപത്തിയെട്ടിന് ഔദ്യോഗികമായി ആരംഭിക്കുമ്പോള്‍ കമ്പനിയുടെ വിപണി മൂല്യം വന്‍തോതില്‍ ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. രാജ്യത്തെ ഉത്സവ സീസണോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഈ ഓഹരി വില്‍പ്പന വരും ദിവസങ്ങളിലും വന്‍ നിക്ഷേപക പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓഹരിയൊന്നിന് 1,065 രൂപ മുതല്‍ 1,119 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
ഓഹരി വില്‍പ്പന പൂര്‍ത്തിയാകുന്നതോടെ കമ്പനിയുടെ വിപണി മൂല്യം ഏകദേശം 108.3 ബില്യണ്‍ ഡോളറായി (10.3 ലക്ഷം കോടി രൂപ) ഉയരും.
ബുധനാഴ്ച ആരംഭിച്ച ലേലം വെള്ളിയാഴ്ച (ഓക്ടോബര്‍ 23) അവസാനിക്കും. ഓക്ടോബര്‍ 28-നാണ് ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നത്.
മെറ്റാ, ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് എന്നിവയുടെ പിന്തുണയുള്ള ജിയോക്ക് നിലവില്‍ 500 ദശലക്ഷത്തിലധികം (50 കോടി) വരിക്കാരുണ്ട്. ചൈന മൊബൈലിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്ററാണിത്.
അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ബ്ലാക്ക്റോക്ക് തുടങ്ങിയ വന്‍കിട ആഗോള നിക്ഷേപകര്‍ അടങ്ങുന്ന വിഭാഗത്തില്‍നിന്നും 853 മില്യണ്‍ ഡോളറിന്റെ അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കിയിരുന്നു.

ഹിന്ദു ആഘോഷ സീസണോട് അനുബന്ധിച്ചാണ് ഐ.പി.ഒ വിപണിയിലെത്തിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് ഈ മാസം 15 ദിവസം മുന്‍കൂട്ടി ശമ്പളം നല്‍കിയ റിലയന്‍സ്, ഐ.പി.ഒയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് ഡിമാറ്റ് അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. ജിയോ പ്ലാറ്റ്ഫോംസിന്റെ മൊത്തം വരുമാനത്തിന്റെ 90 ശതമാനവും ടെലികോം മേഖലയില്‍നിന്നാണ് ലഭിക്കുന്നത്.

Latest News

വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
October 21, 2026
രണ്ടാം ട്രംപ് സര്‍ക്കാര്‍ റദ്ദാക്കിയത് മൂന്ന് ലക്ഷത്തിലധികം വിസകള്‍
രണ്ടാം ട്രംപ് സര്‍ക്കാര്‍ റദ്ദാക്കിയത് മൂന്ന് ലക്ഷത്തിലധികം വിസകള്‍
October 21, 2026
കോഴിക്കോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി
കോഴിക്കോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി
October 21, 2026
ഷഹീൻ പക്ഷിക്കുഞ്ഞിന് വില 2,21,000 റിയാൽ, ഫാൽക്കൺ ലേലം നവംബർ 30 വരെ
ഷഹീൻ പക്ഷിക്കുഞ്ഞിന് വില 2,21,000 റിയാൽ, ഫാൽക്കൺ ലേലം നവംബർ 30 വരെ
October 21, 2026
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാഗ്വാദം
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാഗ്വാദം
October 21, 2026
യു.എ.ഇയില്‍ പലേടത്തും രൂക്ഷമായ ദുര്‍ഗന്ധം: ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍
യു.എ.ഇയില്‍ പലേടത്തും രൂക്ഷമായ ദുര്‍ഗന്ധം: ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍
October 21, 2026
ചരിത്രനേട്ടമായി ജിയോ പ്ലാറ്റ്ഫോംസ് ഓഹരി വില്‍പ്പന; രണ്ട് മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും വിറ്റഴിഞ്ഞു
ചരിത്രനേട്ടമായി ജിയോ പ്ലാറ്റ്ഫോംസ് ഓഹരി വില്‍പ്പന; രണ്ട് മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും വിറ്റഴിഞ്ഞു
October 21, 2026
ജിദ്ദയില്‍ സ്വകാര്യ  ജലസംഭരണി തകര്‍ന്നു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്
ജിദ്ദയില്‍ സ്വകാര്യ ജലസംഭരണി തകര്‍ന്നു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്
October 21, 2026
മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാറപകടം: കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന്  നൂഹ സജീവ്
മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാറപകടം: കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് നൂഹ സജീവ്
October 21, 2026
മദീനയിലും കിഴക്കന്‍ പ്രവിശ്യയിലും ഡ്രോണ്‍ ആക്രമണശ്രമം; ഹൂത്തികളുടെ ലോഞ്ച് പാഡ് തകര്‍ത്ത് സഖ്യസേന
മദീനയിലും കിഴക്കന്‍ പ്രവിശ്യയിലും ഡ്രോണ്‍ ആക്രമണശ്രമം; ഹൂത്തികളുടെ ലോഞ്ച് പാഡ് തകര്‍ത്ത് സഖ്യസേന
October 21, 2026