l o a d i n g

ഗൾഫ്

നാളെ തബൂക്കില്‍ ഇസ്ലാഹി സെന്ററിന്റെ തര്‍ബിയ്യത്ത് സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 21, 2026

തബൂക്ക്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ തബൂക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന തര്‍ബിയ്യത്ത് സംഗമം നാളെ (22 വ്യാഴാഴ്ച) രാത്രി 11 മണിക്ക് തബൂക്കില്‍ നടക്കും. 'ഇസ്ലാം: നിര്‍ഭയത്വവും സമാധാനവും' എന്ന പ്രമേയത്തില്‍ വിശ്വാസം, കുടുംബം, സമൂഹം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് സംഗമം സംഘടിപ്പിക്കുന്നത്.

ഭാവിയെക്കുറിച്ചുള്ള ഭയം, ജീവിതത്തിലെ പ്രതിസന്ധികള്‍, മനസ്സിലെ ആശങ്കകള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ അല്ലാഹുവിലുള്ള വിശ്വാസവും അവനിലുള്ള ഭരമേല്‍പ്പിക്കലും മനുഷ്യജീവിതത്തിന് പകരുന്ന നിര്‍ഭയത്വത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് സംഗമത്തില്‍ വിശദീകരിക്കുക.

മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റി വിദ്യാര്‍ഥികളായ അജ്മല്‍ ഫൗസാന്‍ അല്‍ ഹിക്മി, ഇഹ്സാനുല്‍ ഹഖ് അല്‍ ഹിക്മി, തബൂക്കിലെ ദാഈ ഫൈസല്‍ മദീനി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും.

തബൂക്കിലെ ശഅര്‍ അല്‍ ആമില്‍, അല്‍ അംരി ഹോട്ടലിന് മുകള്‍വശത്താണ് പരിപാടി നടക്കുന്നത്. കുടുംബങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0508034074, 0501402636.

Latest News

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റിയാദില്‍: കിരീടാവകാശിയുമായി ചര്‍ച്ച നടത്തി
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റിയാദില്‍: കിരീടാവകാശിയുമായി ചര്‍ച്ച നടത്തി
October 21, 2026
നാളെ തബൂക്കില്‍ ഇസ്ലാഹി സെന്ററിന്റെ തര്‍ബിയ്യത്ത് സംഗമം
നാളെ തബൂക്കില്‍ ഇസ്ലാഹി സെന്ററിന്റെ തര്‍ബിയ്യത്ത് സംഗമം
October 21, 2026
എസ്.ബി.ഐ.ക്ക് സൈബര്‍ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു
എസ്.ബി.ഐ.ക്ക് സൈബര്‍ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു
October 21, 2026
സ്‌കൂളുകളില്‍ എ.ഐ ഉപയോഗത്തിന് ചട്ടക്കൂടുമായി ഷാര്‍ജ; ഗൃഹപാഠങ്ങളില്‍ എഐ നിയന്ത്രിക്കണം
സ്‌കൂളുകളില്‍ എ.ഐ ഉപയോഗത്തിന് ചട്ടക്കൂടുമായി ഷാര്‍ജ; ഗൃഹപാഠങ്ങളില്‍ എഐ നിയന്ത്രിക്കണം
October 21, 2026
ടി.എം.ഡബ്ല്യു.എ ജിദ്ദ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശ്രദ്ധേയമായി
ടി.എം.ഡബ്ല്യു.എ ജിദ്ദ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശ്രദ്ധേയമായി
October 21, 2026
വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
October 21, 2026
രണ്ടാം ട്രംപ് സര്‍ക്കാര്‍ റദ്ദാക്കിയത് മൂന്ന് ലക്ഷത്തിലധികം വിസകള്‍
രണ്ടാം ട്രംപ് സര്‍ക്കാര്‍ റദ്ദാക്കിയത് മൂന്ന് ലക്ഷത്തിലധികം വിസകള്‍
October 21, 2026
കോഴിക്കോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി
കോഴിക്കോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി
October 21, 2026
ഷഹീൻ പക്ഷിക്കുഞ്ഞിന് വില 2,21,000 റിയാൽ, ഫാൽക്കൺ ലേലം നവംബർ 30 വരെ
ഷഹീൻ പക്ഷിക്കുഞ്ഞിന് വില 2,21,000 റിയാൽ, ഫാൽക്കൺ ലേലം നവംബർ 30 വരെ
October 21, 2026
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാഗ്വാദം
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാഗ്വാദം
October 21, 2026