l o a d i n g

ഗൾഫ്

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റിയാദില്‍: കിരീടാവകാശിയുമായി ചര്‍ച്ച നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 21, 2026

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി റിയാദില്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ കരുത്ത് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു കൂടിക്കാഴ്ചയെന്ന് ഫ്രഞ്ച് പ്രസിഡന്‍സി അറിയിച്ചു.

ഹ്രസ്വകാല, ഇടത്തരം, ദീര്‍ഘകാല അടിസ്ഥാനങ്ങളില്‍ രാജ്യങ്ങളുടെ വിതരണ ശൃംഖലകളുടെ സുരക്ഷ ഉറപ്പാക്കുന്ന പ്രധാന തീരുമാനങ്ങള്‍ കൂടിക്കാഴ്ചയില്‍ കൈക്കൊണ്ടതായി ഫ്രഞ്ച് പ്രസിഡന്‍സി വ്യക്തമാക്കി.

ഫ്രാന്‍സിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നിറവേറ്റുന്നതിനായി മുമ്പ് അനുവദിച്ച അധിക ഡീസല്‍ വിതരണം, ആവശ്യമായ മാസങ്ങളിലേക്ക് കൂടി ദീര്‍ഘിപ്പിച്ചു നല്‍കാന്‍ സൗദി അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്. യാമ്പുവിലെ സുപ്രധാന ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഫ്രാന്‍സ് നല്‍കിയ സഹായത്തില്‍ സൗദി തൃപ്തി രേഖപ്പെടുത്തി. മേഖലയിലെ സുരക്ഷാ സഹകരണം കൂടുതല്‍ വിപുലീകരിക്കുന്നതിനായി ഉടന്‍ തന്നെ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.

ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളും അപകടസാധ്യതകളും ലഘൂകരിക്കുന്നതിനായുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ ഇരുരാജ്യങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്‍സി കൂട്ടിച്ചേര്‍ത്തു.

Latest News

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റിയാദില്‍: കിരീടാവകാശിയുമായി ചര്‍ച്ച നടത്തി
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റിയാദില്‍: കിരീടാവകാശിയുമായി ചര്‍ച്ച നടത്തി
October 21, 2026
നാളെ തബൂക്കില്‍ ഇസ്ലാഹി സെന്ററിന്റെ തര്‍ബിയ്യത്ത് സംഗമം
നാളെ തബൂക്കില്‍ ഇസ്ലാഹി സെന്ററിന്റെ തര്‍ബിയ്യത്ത് സംഗമം
October 21, 2026
എസ്.ബി.ഐ.ക്ക് സൈബര്‍ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു
എസ്.ബി.ഐ.ക്ക് സൈബര്‍ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു
October 21, 2026
സ്‌കൂളുകളില്‍ എ.ഐ ഉപയോഗത്തിന് ചട്ടക്കൂടുമായി ഷാര്‍ജ; ഗൃഹപാഠങ്ങളില്‍ എഐ നിയന്ത്രിക്കണം
സ്‌കൂളുകളില്‍ എ.ഐ ഉപയോഗത്തിന് ചട്ടക്കൂടുമായി ഷാര്‍ജ; ഗൃഹപാഠങ്ങളില്‍ എഐ നിയന്ത്രിക്കണം
October 21, 2026
ടി.എം.ഡബ്ല്യു.എ ജിദ്ദ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശ്രദ്ധേയമായി
ടി.എം.ഡബ്ല്യു.എ ജിദ്ദ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശ്രദ്ധേയമായി
October 21, 2026
വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
October 21, 2026
രണ്ടാം ട്രംപ് സര്‍ക്കാര്‍ റദ്ദാക്കിയത് മൂന്ന് ലക്ഷത്തിലധികം വിസകള്‍
രണ്ടാം ട്രംപ് സര്‍ക്കാര്‍ റദ്ദാക്കിയത് മൂന്ന് ലക്ഷത്തിലധികം വിസകള്‍
October 21, 2026
കോഴിക്കോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി
കോഴിക്കോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി
October 21, 2026
ഷഹീൻ പക്ഷിക്കുഞ്ഞിന് വില 2,21,000 റിയാൽ, ഫാൽക്കൺ ലേലം നവംബർ 30 വരെ
ഷഹീൻ പക്ഷിക്കുഞ്ഞിന് വില 2,21,000 റിയാൽ, ഫാൽക്കൺ ലേലം നവംബർ 30 വരെ
October 21, 2026
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാഗ്വാദം
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാഗ്വാദം
October 21, 2026