l o a d i n g

ബിസിനസ്

എസ്.ബി.ഐ.ക്ക് സൈബര്‍ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 21, 2026



ന്യൂദല്‍ഹി- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് (എസ്.ബി.ഐ.) നേരെ വന്‍ സൈബര്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോരുകയും ഫോണ്‍ നമ്പറുകള്‍ അടക്കമുള്ള വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ എത്തുകയും ചെയ്തതായി ബാങ്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിലൂടെ വ്യക്തമാക്കി.

ഡാര്‍ക്ക് വെബില്‍ ലഭ്യമായ ഏകദേശം 3,75,000 റെക്കോര്‍ഡുകള്‍ പ്രാഥമികമായി പരിശോധിച്ച് നടത്തിയ വിലയിരുത്തലിലാണ് എസ്.ബി.ഐ. ഉപഭോക്താക്കളുടെ വിവരങ്ങള്‍ തിരിച്ചറിഞ്ഞത്. ഉപഭോക്താക്കളുടെ പേരുകള്‍, മൊബൈല്‍ നമ്പറുകള്‍, ജനനത്തീയതികള്‍, ഇമെയില്‍ വിലാസങ്ങള്‍, താമസ വിലാസങ്ങള്‍ എന്നിവയ്ക്ക് പുറമെ ബ്രാന്‍ഡ് വിവരങ്ങള്‍, കസ്റ്റമര്‍ ഐ.ഡി, വായ്പാ രേഖകള്‍ എന്നിവയും ചോര്‍ന്നവയില്‍ ഉള്‍പ്പെടുന്നു.

ഒക്ടോബര്‍ 16-ന് ത്രെറ്റ് ഇന്റലിജന്‍സ് സര്‍വീസ് പ്രൊവൈഡര്‍, ഡിഫന്‍സ് സൈബര്‍ ഏജന്‍സി, സെര്‍ട്ട്-ഇന്‍ എന്നിവയില്‍ നിന്നാണ് ബാങ്കിന് ഇത് സംബന്ധിച്ച സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചത്. ചോര്‍ച്ചയുടെ സ്വഭാവവും വ്യാപ്തിയും കൂടുതല്‍ വ്യക്തമായി പഠിക്കുന്നതിനായി ഒരു സ്വതന്ത്ര സൈബര്‍ സുരക്ഷാ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഈ സംഭവം ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നാണ് എസ്.ബി.ഐയുടെ വിലയിരുത്തല്‍. രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങള്‍ നേരിടുന്ന സൈബര്‍ ഭീഷണികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കില്‍ ഇത്തരമൊരു വിവരച്ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Latest News

എസ്.ബി.ഐ.ക്ക് സൈബര്‍ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു
എസ്.ബി.ഐ.ക്ക് സൈബര്‍ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു
October 21, 2026
സ്‌കൂളുകളില്‍ എ.ഐ ഉപയോഗത്തിന് ചട്ടക്കൂടുമായി ഷാര്‍ജ; ഗൃഹപാഠങ്ങളില്‍ എഐ നിയന്ത്രിക്കണം
സ്‌കൂളുകളില്‍ എ.ഐ ഉപയോഗത്തിന് ചട്ടക്കൂടുമായി ഷാര്‍ജ; ഗൃഹപാഠങ്ങളില്‍ എഐ നിയന്ത്രിക്കണം
October 21, 2026
ടി.എം.ഡബ്ല്യു.എ ജിദ്ദ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശ്രദ്ധേയമായി
ടി.എം.ഡബ്ല്യു.എ ജിദ്ദ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശ്രദ്ധേയമായി
October 21, 2026
വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
October 21, 2026
രണ്ടാം ട്രംപ് സര്‍ക്കാര്‍ റദ്ദാക്കിയത് മൂന്ന് ലക്ഷത്തിലധികം വിസകള്‍
രണ്ടാം ട്രംപ് സര്‍ക്കാര്‍ റദ്ദാക്കിയത് മൂന്ന് ലക്ഷത്തിലധികം വിസകള്‍
October 21, 2026
കോഴിക്കോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി
കോഴിക്കോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി
October 21, 2026
ഷഹീൻ പക്ഷിക്കുഞ്ഞിന് വില 2,21,000 റിയാൽ, ഫാൽക്കൺ ലേലം നവംബർ 30 വരെ
ഷഹീൻ പക്ഷിക്കുഞ്ഞിന് വില 2,21,000 റിയാൽ, ഫാൽക്കൺ ലേലം നവംബർ 30 വരെ
October 21, 2026
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാഗ്വാദം
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാഗ്വാദം
October 21, 2026
യു.എ.ഇയില്‍ പലേടത്തും രൂക്ഷമായ ദുര്‍ഗന്ധം: ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍
യു.എ.ഇയില്‍ പലേടത്തും രൂക്ഷമായ ദുര്‍ഗന്ധം: ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍
October 21, 2026
ചരിത്രനേട്ടമായി ജിയോ പ്ലാറ്റ്ഫോംസ് ഓഹരി വില്‍പ്പന; രണ്ട് മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും വിറ്റഴിഞ്ഞു
ചരിത്രനേട്ടമായി ജിയോ പ്ലാറ്റ്ഫോംസ് ഓഹരി വില്‍പ്പന; രണ്ട് മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും വിറ്റഴിഞ്ഞു
October 21, 2026