l o a d i n g

ബിസിനസ്

ശ്രീമൂലനഗരം 'തണല്‍' ഗ്രാന്‍മ ഹോം അന്തേവാസികളുടെ കൈകളില്‍ ഇനി സ്വയംപര്യാപ്തതയുടെ നിര്‍മ്മാണപ്പൊരുള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 21, 2026

ആലുവ: നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടേണ്ടവരല്ല തങ്ങളെന്നും, തങ്ങളുടെ കൈകള്‍ക്കും അതിജീവനത്തിന്റെയും സ്വയംപര്യാപ്തതയുടെയും പുതിയ കഥകള്‍ രചിക്കാന്‍ കഴിയുമെന്നും തെളിയിക്കുകയാണ് ശ്രീമൂലനഗരം തണല്‍ ഗ്രാന്‍മ ഹോമിലെ അന്തേവാസികള്‍. മാനസിക-സാമൂഹിക വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുന്ന ഈ മനുഷ്യര്‍ക്ക് ഇനി സ്വന്തം അധ്വാനത്തില്‍ തലയുയര്‍ത്തി നില്‍ക്കാം. ആസ്റ്റര്‍ ഡി.എം. ഫൗണ്ടേഷന്റെ കരുതലില്‍ തണല്‍ ഗ്രാന്‍മ ഹോമില്‍ തുടക്കമിട്ട ലിക്വിഡ് ഡിറ്റര്‍ജന്റ്, ഡിഷ് വാഷ്, സോപ്പ് നിര്‍മ്മാണ യൂണിറ്റ് ഇവിടുത്തെ അന്തേവാസികളുടെ ജീവിതത്തില്‍ പുനരധിവാസത്തിന്റെ പുത്തന്‍ അധ്യായം രചിക്കുകയാണ്.

മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനൊപ്പം, തൊഴില്‍പരമായ പരിശീലനം നല്‍കി അന്തേവാസികളുടെ ആത്മവിശ്വാസം ഉയര്‍ത്തുക എന്ന വലിയ ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വരുമാനം കണ്ടെത്താന്‍ പ്രാപ്തരാകുന്നതോടെ, സമൂഹത്തില്‍ മാന്യമായ സ്ഥാനം നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കും.

ബെന്നി ബഹനാന്‍ എംപി നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതിയുടെ ലോഗോ എം.എല്‍.എ. അന്‍വര്‍ സാദത്ത് പ്രകാശനം ചെയ്തു. തണല്‍ ഗ്രാന്‍മ ഹോം സെക്രട്ടറി സമദ് പി.ഐ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആസ്റ്റര്‍ ഡി.എം. ഫൗണ്ടേഷന്‍ സീനിയര്‍ മാനേജര്‍ ലത്തീഫ് കാസിം, കോര്‍ഡിനേറ്റര്‍ സാദിഖ് എന്നിവരും പങ്കെടുത്തു.

ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ഡേവിസ്, വൈസ് പ്രസിഡന്റ് പി. കെ. സിറാജ്, പഞ്ചായത്ത് അംഗം മുഹ്‌സിന സുബൈര്‍, സീനത്ത് സാഹിര്‍, ശ്രീമൂലനഗരം മോഹന്‍, തണല്‍ വൈസ് ചെയര്‍മാന്മാരായ ടി. എസ്. അമീര്‍, റോയല്‍ റഫീഖ് എന്നിവ ആശംസകള്‍ നേര്‍ന്നു.

ആസ്റ്റര്‍ ഡി.എം. ഫൗണ്ടേഷന്റെ സാമൂഹിക ഉത്തരവാദിത്തവും തണല്‍ ഗ്രാന്‍മ ഹോമിന്റെ സ്‌നേഹവും കൈകോര്‍ക്കുമ്പോള്‍, ഇതൊരു ലളിതമായ ഉല്‍പ്പാദന യൂണിറ്റ് മാത്രമല്ല, മറിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ക്ക് മാന്യമായി ജീവിക്കാനുള്ള പ്രതീക്ഷയുടെ ചിറകുകള്‍ കൂടിയാണ്. സഹാനുഭൂതിയും സഹകരണവും ഒത്തുചേരുമ്പോള്‍ സമൂഹത്തില്‍ എങ്ങനെയുള്ള മാറ്റങ്ങള്‍ സൃഷ്ടിക്കാമെന്നതിന് മികച്ച മാതൃകയാവുകയാണ് ഈ സംരംഭം.

Latest News

വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
October 21, 2026
രണ്ടാം ട്രംപ് സര്‍ക്കാര്‍ റദ്ദാക്കിയത് മൂന്ന് ലക്ഷത്തിലധികം വിസകള്‍
രണ്ടാം ട്രംപ് സര്‍ക്കാര്‍ റദ്ദാക്കിയത് മൂന്ന് ലക്ഷത്തിലധികം വിസകള്‍
October 21, 2026
കോഴിക്കോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി
കോഴിക്കോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി
October 21, 2026
ഷഹീൻ പക്ഷിക്കുഞ്ഞിന് വില 2,21,000 റിയാൽ, ഫാൽക്കൺ ലേലം നവംബർ 30 വരെ
ഷഹീൻ പക്ഷിക്കുഞ്ഞിന് വില 2,21,000 റിയാൽ, ഫാൽക്കൺ ലേലം നവംബർ 30 വരെ
October 21, 2026
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാഗ്വാദം
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി ബിജെപി-കോണ്‍ഗ്രസ് വാഗ്വാദം
October 21, 2026
യു.എ.ഇയില്‍ പലേടത്തും രൂക്ഷമായ ദുര്‍ഗന്ധം: ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍
യു.എ.ഇയില്‍ പലേടത്തും രൂക്ഷമായ ദുര്‍ഗന്ധം: ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍
October 21, 2026
ചരിത്രനേട്ടമായി ജിയോ പ്ലാറ്റ്ഫോംസ് ഓഹരി വില്‍പ്പന; രണ്ട് മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും വിറ്റഴിഞ്ഞു
ചരിത്രനേട്ടമായി ജിയോ പ്ലാറ്റ്ഫോംസ് ഓഹരി വില്‍പ്പന; രണ്ട് മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും വിറ്റഴിഞ്ഞു
October 21, 2026
ജിദ്ദയില്‍ സ്വകാര്യ  ജലസംഭരണി തകര്‍ന്നു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്
ജിദ്ദയില്‍ സ്വകാര്യ ജലസംഭരണി തകര്‍ന്നു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്
October 21, 2026
മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാറപകടം: കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന്  നൂഹ സജീവ്
മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാറപകടം: കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് നൂഹ സജീവ്
October 21, 2026
മദീനയിലും കിഴക്കന്‍ പ്രവിശ്യയിലും ഡ്രോണ്‍ ആക്രമണശ്രമം; ഹൂത്തികളുടെ ലോഞ്ച് പാഡ് തകര്‍ത്ത് സഖ്യസേന
മദീനയിലും കിഴക്കന്‍ പ്രവിശ്യയിലും ഡ്രോണ്‍ ആക്രമണശ്രമം; ഹൂത്തികളുടെ ലോഞ്ച് പാഡ് തകര്‍ത്ത് സഖ്യസേന
October 21, 2026