l o a d i n g

ഗൾഫ്

സൗദിയിലെ ദമാം വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ഹൂതി ആക്രമണം: മൂന്നു മരണം, ഇന്ത്യക്കാര്‍ക്ക് പരിക്ക്

Thumbnail
Publisher By     Staff Reporter
October 22, 2026

റിയാദ്: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലുള്ള എണ്ണപ്പാടത്തും വിമാനത്താവളത്തിലും ഉണ്ടായ വ്യത്യസ്ത ഡ്രോണ്‍ ആക്രമണങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സൗദി അറാകോയുടെ ശൈബ എണ്ണപ്പാടത്തെ സംസ്‌കരണ കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ വ്യോമ പ്രതിരോധ സേന തകര്‍ത്തെങ്കിലും, വീണുകിടന്ന അവശിഷ്ടങ്ങള്‍ പതിച്ച് രണ്ട് പേര്‍ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എണ്ണപ്പാടത്തിന് പുറത്ത് കരാറുകാരുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനത്തിന് തീപിടിച്ചതായി ഊര്‍ജ മന്ത്രാലയം അറിയിച്ചു. എന്നാല്‍ എണ്ണപ്പാടത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ല. കൊല്ലപ്പെട്ടവരില്‍ ഫിലിപ്പീന്‍സ്, നേപ്പാള്‍ സ്വദേശികളും, പരിക്കേറ്റവരില്‍ പാകിസ്ഥാന്‍, ഇന്ത്യന്‍ പൗരന്മാരും ഉള്‍പ്പെടുന്നു.

അതേസമയം, ദമാമിലെ കിങ് ഫഹദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.

ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ നിരവധി ഡ്രോണുകള്‍ തകര്‍ത്തതായി യെമനിലെ നിയമപരമായ തിരിച്ചുവരവിനായുള്ള സഖ്യസേന അറിയിച്ചു. പ്രവാചകന്റെ പള്ളിയുള്ള മദീന പ്രവിശ്യ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് എത്തിയ ഡ്രോണുകളാണ് വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടത്. സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മലിക്കിയാണ് ഇക്കാര്യം സമൂഹ മാധ്യമമായ എക്‌സിലൂടെ അറിയിച്ചത്.

Latest News

വിവാദ ലൈംഗിക കുറ്റവാളിക്കൊപ്പം കേന്ദ്ര മന്ത്രി, ചിത്രങ്ങള്‍ പുറത്തുവിട്ടത് അമേരിക്കന്‍ നീതിന്യായ വകുപ്പ്
വിവാദ ലൈംഗിക കുറ്റവാളിക്കൊപ്പം കേന്ദ്ര മന്ത്രി, ചിത്രങ്ങള്‍ പുറത്തുവിട്ടത് അമേരിക്കന്‍ നീതിന്യായ വകുപ്പ്
October 22, 2026
പ്രിയങ്ക ഗാന്ധിയുടെ മകന്റെ  ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ നിന്ന് നീക്കി
പ്രിയങ്ക ഗാന്ധിയുടെ മകന്റെ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ നിന്ന് നീക്കി
October 22, 2026
ബയേണിനെ പിടിച്ചുകെട്ടി ആഴ്‌സനല്‍, യുനൈറ്റഡിന് കനത്ത തോല്‍വി
ബയേണിനെ പിടിച്ചുകെട്ടി ആഴ്‌സനല്‍, യുനൈറ്റഡിന് കനത്ത തോല്‍വി
October 22, 2026
സൗദിയിലെ ദമാം വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ഹൂതി ആക്രമണം:  മൂന്നു മരണം, ഇന്ത്യക്കാര്‍ക്ക് പരിക്ക്
സൗദിയിലെ ദമാം വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ഹൂതി ആക്രമണം: മൂന്നു മരണം, ഇന്ത്യക്കാര്‍ക്ക് പരിക്ക്
October 22, 2026
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റിയാദില്‍: കിരീടാവകാശിയുമായി ചര്‍ച്ച നടത്തി
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റിയാദില്‍: കിരീടാവകാശിയുമായി ചര്‍ച്ച നടത്തി
October 21, 2026
നാളെ തബൂക്കില്‍ ഇസ്ലാഹി സെന്ററിന്റെ തര്‍ബിയ്യത്ത് സംഗമം
നാളെ തബൂക്കില്‍ ഇസ്ലാഹി സെന്ററിന്റെ തര്‍ബിയ്യത്ത് സംഗമം
October 21, 2026
എസ്.ബി.ഐ.ക്ക് സൈബര്‍ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു
എസ്.ബി.ഐ.ക്ക് സൈബര്‍ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു
October 21, 2026
സ്‌കൂളുകളില്‍ എ.ഐ ഉപയോഗത്തിന് ചട്ടക്കൂടുമായി ഷാര്‍ജ; ഗൃഹപാഠങ്ങളില്‍ എഐ നിയന്ത്രിക്കണം
സ്‌കൂളുകളില്‍ എ.ഐ ഉപയോഗത്തിന് ചട്ടക്കൂടുമായി ഷാര്‍ജ; ഗൃഹപാഠങ്ങളില്‍ എഐ നിയന്ത്രിക്കണം
October 21, 2026
ടി.എം.ഡബ്ല്യു.എ ജിദ്ദ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശ്രദ്ധേയമായി
ടി.എം.ഡബ്ല്യു.എ ജിദ്ദ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശ്രദ്ധേയമായി
October 21, 2026
വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
വൃദ്ധസദനങ്ങളുടെ വര്‍ധനവ് പ്രവാചക മൂല്യങ്ങളുടെ ശോഷണത്തിന്റെ പ്രതിഫലനം -ഡോ. പി.എം.എ. വഹാബ്
October 21, 2026