l o a d i n g

കേരള

കൊച്ചിയില്‍ ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച ആഡംബര കാര്‍ സ്‌കൂട്ടറിലിടിച്ച് 55-കാരന് ദാരുണാന്ത്യം

Thumbnail
Publisher By     Staff Reporter
October 25, 2026



കൊച്ചി- കൊച്ചിയില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ 55-കാരന്‍ കൊല്ലപ്പെട്ടു. ഇരിങ്ങാലക്കുട അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജിയുടെ 17 വയസ്സുള്ള മകന്‍ ഓടിച്ച മെഴ്സിഡസ് ബെന്‍സ് ആഡംബര കാര്‍ സ്‌കൂട്ടറിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. വാഹനം ജുഡീഷ്യല്‍ ഓഫീസറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് പൊലീസ് കണ്ടെത്തി. പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയിലാണ് സംഭവം.

ഭക്ഷണശാല നടത്തിവന്നിരുന്ന ജയബാലകൃഷ്ണനാണ് അപകടത്തില്‍ മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം. കാറിന്റെ അമിതവേഗം കാരണം സ്‌കൂട്ടര്‍ തകരുകയും അതിലുണ്ടായിരുന്ന സാധനങ്ങള്‍ റോഡില്‍ ചിതറിത്തെറിക്കുകയും ചെയ്തുവെന്നും അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

അപകടസമയത്ത് കുട്ടി മദ്യപിച്ചിരുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയിലെ വിവരമെങ്കിലും കൂടുതല്‍ പരിശോധനക്കായി രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 17-കാരനായ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിനും അശ്രദ്ധമൂലം മരണത്തിന് കാരണമായതിനും കേസെടുത്തിട്ടുണ്ട്.

അതേസമയം, പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം നല്‍കിയതിനെക്കുറിച്ച് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തപ്പോള്‍ ജഡ്ജി തങ്ങളോട് മോശമായി സംസാരിച്ചതായി മരിച്ച ജയബാലകൃഷ്ണന്റെ സഹോദരീപുത്രി ആരോപിച്ചു. ലൈസന്‍സില്ലാതെ വാഹനം നല്‍കുന്നവര്‍ക്ക് ഇതൊരു പാഠമാകണമെന്നും കേസുമായി മുന്നോട്ട് പോകുമെന്നും കുടുംബം വ്യക്തമാക്കി.

Latest News

ലാ ലിഗയില്‍ എല്‍ ക്ലാസിക്കോ രാവ്, മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന്
ലാ ലിഗയില്‍ എല്‍ ക്ലാസിക്കോ രാവ്, മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന്
October 25, 2026
ബ്രസീല്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ഇന്ന് വോട്ട്
ബ്രസീല്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ഇന്ന് വോട്ട്
October 25, 2026
യു.എ.ഇയില്‍ ഏഴ് ടാക്‌സി ഡ്രൈവര്‍മാരുടെ ഉംറ സ്വപ്നം സാക്ഷാത്കരിച്ച് കമ്പനി
യു.എ.ഇയില്‍ ഏഴ് ടാക്‌സി ഡ്രൈവര്‍മാരുടെ ഉംറ സ്വപ്നം സാക്ഷാത്കരിച്ച് കമ്പനി
October 25, 2026
കൊച്ചിയില്‍ ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച ആഡംബര കാര്‍ സ്‌കൂട്ടറിലിടിച്ച് 55-കാരന് ദാരുണാന്ത്യം
കൊച്ചിയില്‍ ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച ആഡംബര കാര്‍ സ്‌കൂട്ടറിലിടിച്ച് 55-കാരന് ദാരുണാന്ത്യം
October 25, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ സര്‍വീസുകള്‍ പുനഃക്രമീകരിച്ചു; പുറപ്പെടും മുന്‍പ് വിവരങ്ങള്‍ സ്ഥിരീകരിക്കണം
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ സര്‍വീസുകള്‍ പുനഃക്രമീകരിച്ചു; പുറപ്പെടും മുന്‍പ് വിവരങ്ങള്‍ സ്ഥിരീകരിക്കണം
October 25, 2026
റിയാദിലും ഖമീസിലും വീണ്ടും ആക്രമണ ശ്രമം, അപായസാധ്യത ഒഴിഞ്ഞതായി സ്ഥിരീകരണം
റിയാദിലും ഖമീസിലും വീണ്ടും ആക്രമണ ശ്രമം, അപായസാധ്യത ഒഴിഞ്ഞതായി സ്ഥിരീകരണം
October 25, 2026
കൗമാര കായിക മാമാങ്കത്തിന്  കോഴിക്കോട്ട് ആവേശത്തുടക്കം
കൗമാര കായിക മാമാങ്കത്തിന് കോഴിക്കോട്ട് ആവേശത്തുടക്കം
October 25, 2026
രാലീലയില്‍ 10 ലക്ഷം പേരെ അണിനിരത്താന്‍ കോണ്‍ഗ്രസ്
രാലീലയില്‍ 10 ലക്ഷം പേരെ അണിനിരത്താന്‍ കോണ്‍ഗ്രസ്
October 25, 2026
അതിതീവ്രമഴയ്ക്ക് സാധ്യത;  അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
അതിതീവ്രമഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
October 25, 2026
ഇറാനെ ഇന്ന് ആക്രമിക്കുമെന്ന് ട്രംപ്, ചര്‍ച്ചകള്‍ തുടരണമെന്ന് ഒബാമ
ഇറാനെ ഇന്ന് ആക്രമിക്കുമെന്ന് ട്രംപ്, ചര്‍ച്ചകള്‍ തുടരണമെന്ന് ഒബാമ
October 25, 2026