ദുബായ് - യു.എ.ഇയിലെ ഏഴ് ടാക്സി ഡ്രൈവര്‍മാരുടെ ദീര്‍ഘകാല ആഗ്രഹമായ ഉംറ തീര്‍ത്ഥാടനം സാക്ഷാത്കരിച്ച് പ്രമുഖ റൈഡ് ഹെയ്ലിങ് പ്ലാറ്റ്ഫോമായ യാംഗോ. കമ്പനിയുടെ 'ഡ്രൈവേഴ്സ് ഡ്രീം പ്രോജക്ട്' എന്ന പദ്ധതിയിലൂടെയാണ് തെരഞ്ഞെടുക്കപ്പെട്ട ഡ്രൈവര്‍മാര്‍ക്ക് സൗജന്യമായി ഉംറ നിര്‍വ്വഹിക്കാനുള്ള അവസരമൊരുക്കിയത്.
കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും മക്കളുടെ വിദ്യാഭ്യാസ ചെലവുകളും കാരണം മാറ്റിവെക്കേണ്ടി വന്ന ആഗ്രഹമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. സെപ്റ്റംബറിലാണ് ഡ്രൈവര്‍മാര്‍ ഉംറക്കായി മക്കയിലെത്തിയത്. 20 വര്‍ഷമായി യു.എ.ഇയില്‍ ജോലി ചെയ്യുന്ന 58-കാരനായ പാക്കിസ്ഥാന് സ്വദേശി അബ്ദുല്‍ റൗഫ് ഭട്ട്, 24-കാരനായ മുഹമ്മദ് ഉസ്മാന്, 42-കാരനായ ഖയാം എന്നിവരുള്‍പ്പെടെയുള്ളവരാണ് ഈ സൗജന്യ ഉംറ യാത്രയുടെ ഭാഗമായത്.
തീര്‍ത്ഥാടനത്തിന് പുറമെ, രണ്ട് ഡ്രൈവര്‍മാരുടെ മക്കളുടെ ഒരു വര്‍ഷത്തെ മുഴുവന്‍ സ്കൂള്‍ ഫീസും ഈ പദ്ധതിയിലൂടെ യാംഗോ ഏറ്റെടുത്തു. കൂടാതെ ഡ്രൈവര്‍മാരുടെ കുടുംബങ്ങള്‍ക്ക് പഠനോപകരണങ്ങളും സമ്മാനങ്ങളും നല്‍കുകയും ചെയ്തു. ഡ്രൈവര്‍ ആപ്പിലെ 'മൈ ഡ്രീംസ്' എന്ന ഫീച്ചര്‍ വഴിയാണ് ഡ്രൈവര്‍മാര്‍ക്ക് തങ്ങളുടെ ആഗ്രഹങ്ങള്‍ സമര്‍പ്പിക്കാന്‍ സാധിക്കുന്നത്. കൂടാതെ യാത്രക്കാര്‍ നല്കുന്ന ടിപ്പുകളും ഡ്രൈവര്‍മാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്ന് യാംഗോ മിഡില്‍ ഈസ്റ്റ് റീജിയണല്‍ ഹെഡ് ഇസ്ലാം അബ്ദുല്‍ കരീം വ്യക്തമാക്കി.
Related News