l o a d i n g

വേള്‍ഡ്

ബ്രസീല്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ഇന്ന് വോട്ട്

Thumbnail
Publisher By     Staff Reporter
October 25, 2026



ബ്രസീലിയ: ബ്രസീലിന്റെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. നിലവിലെ പ്രസിഡന്റ് ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയും വലതുപക്ഷ സെനറ്റര്‍ ഫ്‌ലാവിയോ ബോള്‍സൊനാരോയുമാണ് മത്സരരംഗത്തുള്ളത്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇരു സ്ഥാനാര്‍ഥികളും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്.
ഒക്ടോബര്‍ നാലിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ ഫ്‌ലാവിയോ ബോള്‍സൊനാരോയാണ് മുന്നിലെത്തിയത്. ആകെ സാധുവായ വോട്ടുകളുടെ 47.03 ശതമാനം അദ്ദേഹത്തിന് ലഭിച്ചപ്പോള്‍ ലുലയ്ക്ക് 45.16 ശതമാനം ലഭിച്ചു. 50 ശതമാനത്തിലധികം സാധുവായ വോട്ടുകള്‍ നേടാന്‍ ആര്‍ക്കും കഴിയാത്തതിനാലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
80കാരനായ ലുല നാലാം തവണ പ്രസിഡന്റാകാനാണ് ശ്രമിക്കുന്നത്. 45കാരനായ ഫ്‌ലാവിയോ മുന്‍ പ്രസിഡന്റ് ജയര്‍ ബോള്‍സൊനാരോയുടെ മകനാണ്. 2022ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ അട്ടിമറിക്ക് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ജയര്‍ ബോള്‍സൊനാരോയ്ക്ക് 27 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് അദ്ദേഹം ഇപ്പോള്‍ വീട്ടുതടങ്കലിലാണ്.
ആദ്യഘട്ടത്തില്‍ ഏകദേശം 3.3 കോടി പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. രണ്ടാംഘട്ടത്തില്‍ കൂടുതല്‍ വോട്ടര്‍മാരെ പോളിങ് ബൂത്തുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് ലുലയുടെ അനുയായികള്‍.
തിരഞ്ഞെടുപ്പിനെ രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട പോരാട്ടമായാണ് റിയോ ഡി ജനീറോയിലെ കോപകബാന ബീച്ചില്‍ നടന്ന റാലിയില്‍ ലുല വിശേഷിപ്പിച്ചത്. ബ്രസീലിന്റെ ദേശീയ പതാകയോടാണോ അമേരിക്കന്‍ പതാകയോടാണോ കൂറ് എന്നതാണ് തിരഞ്ഞെടുപ്പ് ഉയര്‍ത്തുന്ന ചോദ്യമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ബ്രസീലിന്റെ തിരഞ്ഞെടുപ്പില്‍ അമേരിക്ക ഇടപെടുകയാണെന്ന് ലുലയുടെ ഭരണകൂടം ആരോപിച്ചിട്ടുണ്ട്.
മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും രാജ്യത്തെ പിന്നോട്ടല്ല, മുന്നോട്ടാണ് നയിക്കേണ്ടതെന്ന് ലുല പറഞ്ഞു. അതേസമയം ശക്തമായ കുറ്റകൃത്യ സംഘങ്ങളുടെ സ്വാധീനമുള്ള പ്രദേശങ്ങളില്‍ ഭരണകൂടത്തിന്റെ നിയന്ത്രണം പുനഃസ്ഥാപിക്കാന്‍ അമേരിക്കയുമായി സഹകരിക്കണമെന്ന വാദക്കാരനാണ് ഫ്‌ലാവിയോ ബോള്‍സനാരൊ. സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും നികുതിയും സര്‍ക്കാര്‍ ചെലവുകളും കുറയ്ക്കുമെന്നും വാഗ്ദാനം ചെയ്താണ് ഫ്‌ലാവിയോ പ്രചാരണം നടത്തിയത്. ബ്രസീലില്‍ മാറ്റം ആവശ്യമാണെന്നും അതിന് നേതൃത്വം നല്‍കാന്‍ തനിക്കാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി മിനാസ് ജെറൈസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബെലോ ഹൊറിസോണ്ടെയിലും റിയോ ഡി ജനീറോയിലെ ബാര ദ ടിജൂക്കയിലും ഫ്‌ലാവിയോയുടെ അനുയായികള്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. ദേശീയ പതാകയിലെ മഞ്ഞയും പച്ചയും നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് നിരവധി പേര്‍ പരിപാടികളില്‍ പങ്കെടുത്തത്.
കുറ്റകൃത്യങ്ങളും മയക്കുമരുന്ന് കടത്തും അവസാനിപ്പിക്കാനും പലിശനിരക്ക് കുറയ്ക്കാനുമുള്ള ഫ്‌ലാവിയോയുടെ വാഗ്ദാനങ്ങളാണ് തന്നെ ആകര്‍ഷിച്ചതെന്ന് ഒരു അനുയായി ബി.ബി.സിയോട് പറഞ്ഞു. പിതാവിനെ മോചിപ്പിക്കുമെന്നും ഫ്‌ലാവിയോ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ബോള്‍സൊനാരോയുടെ രാഷ്ട്രീയ പ്രസ്ഥാനം ബ്രസീലിന്റെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് ഭീഷണിയാണെന്നാണ് ലുലയും അദ്ദേഹത്തിന്റെ വര്‍ക്കേഴ്‌സ് പാര്‍ട്ടിയും ആരോപിക്കുന്നത്. തിരഞ്ഞെടുപ്പിനെ ജനാധിപത്യത്തിനായുള്ള പോരാട്ടമായാണ് പാര്‍ട്ടി അവതരിപ്പിക്കുന്നത്.
ട്രംപ് ഭരണകൂടവുമായി ലുലയുടെ ബന്ധം അടുത്ത കാലത്ത് സംഘര്‍ഷഭരിതമായിരുന്നു. ബ്രസീല്‍ മറ്റൊരു രാജ്യത്തിന്റെയും പിന്നാമ്പുറമല്ലെന്ന ലുലയുടെ പ്രസ്താവന അമേരിക്കയുടെ പടിഞ്ഞാറന്‍ അര്‍ധഗോളത്തിലെ സ്വാധീനം ശക്തിപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നിലപാടിനുള്ള മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്.
ലുല സാവോ പോളോയില്‍നിന്ന് തിരഞ്ഞെടുപ്പ് ഫലം നിരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫ്‌ലാവിയോ ബോള്‍സൊനാരോ തലസ്ഥാനമായ ബ്രസീലിയയിലായിരിക്കും.

Latest News

ലാ ലിഗയില്‍ എല്‍ ക്ലാസിക്കോ രാവ്, മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന്
ലാ ലിഗയില്‍ എല്‍ ക്ലാസിക്കോ രാവ്, മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന്
October 25, 2026
ബ്രസീല്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ഇന്ന് വോട്ട്
ബ്രസീല്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ഇന്ന് വോട്ട്
October 25, 2026
യു.എ.ഇയില്‍ ഏഴ് ടാക്‌സി ഡ്രൈവര്‍മാരുടെ ഉംറ സ്വപ്നം സാക്ഷാത്കരിച്ച് കമ്പനി
യു.എ.ഇയില്‍ ഏഴ് ടാക്‌സി ഡ്രൈവര്‍മാരുടെ ഉംറ സ്വപ്നം സാക്ഷാത്കരിച്ച് കമ്പനി
October 25, 2026
കൊച്ചിയില്‍ ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച ആഡംബര കാര്‍ സ്‌കൂട്ടറിലിടിച്ച് 55-കാരന് ദാരുണാന്ത്യം
കൊച്ചിയില്‍ ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച ആഡംബര കാര്‍ സ്‌കൂട്ടറിലിടിച്ച് 55-കാരന് ദാരുണാന്ത്യം
October 25, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ സര്‍വീസുകള്‍ പുനഃക്രമീകരിച്ചു; പുറപ്പെടും മുന്‍പ് വിവരങ്ങള്‍ സ്ഥിരീകരിക്കണം
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ സര്‍വീസുകള്‍ പുനഃക്രമീകരിച്ചു; പുറപ്പെടും മുന്‍പ് വിവരങ്ങള്‍ സ്ഥിരീകരിക്കണം
October 25, 2026
റിയാദിലും ഖമീസിലും വീണ്ടും ആക്രമണ ശ്രമം, അപായസാധ്യത ഒഴിഞ്ഞതായി സ്ഥിരീകരണം
റിയാദിലും ഖമീസിലും വീണ്ടും ആക്രമണ ശ്രമം, അപായസാധ്യത ഒഴിഞ്ഞതായി സ്ഥിരീകരണം
October 25, 2026
കൗമാര കായിക മാമാങ്കത്തിന്  കോഴിക്കോട്ട് ആവേശത്തുടക്കം
കൗമാര കായിക മാമാങ്കത്തിന് കോഴിക്കോട്ട് ആവേശത്തുടക്കം
October 25, 2026
രാലീലയില്‍ 10 ലക്ഷം പേരെ അണിനിരത്താന്‍ കോണ്‍ഗ്രസ്
രാലീലയില്‍ 10 ലക്ഷം പേരെ അണിനിരത്താന്‍ കോണ്‍ഗ്രസ്
October 25, 2026
അതിതീവ്രമഴയ്ക്ക് സാധ്യത;  അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
അതിതീവ്രമഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
October 25, 2026
ഇറാനെ ഇന്ന് ആക്രമിക്കുമെന്ന് ട്രംപ്, ചര്‍ച്ചകള്‍ തുടരണമെന്ന് ഒബാമ
ഇറാനെ ഇന്ന് ആക്രമിക്കുമെന്ന് ട്രംപ്, ചര്‍ച്ചകള്‍ തുടരണമെന്ന് ഒബാമ
October 25, 2026