l o a d i n g

ഗൾഫ്

ഇറാനെ ഇന്ന് ആക്രമിക്കുമെന്ന് ട്രംപ്, ചര്‍ച്ചകള്‍ തുടരണമെന്ന് ഒബാമ

Thumbnail
Publisher By     Staff Reporter
October 25, 2026


വാഷിംഗ്ടണ്‍: ഇറാനെ ഇന്ന് ആക്രമിക്കാനുള്ള സാധ്യത അമേരിക്ക പരിഗണിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായുള്ള സംഘര്‍ഷത്തില്‍ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സൈനിക നടപടി വേണ്ടിവന്നേക്കാമെന്നും അതല്ലെങ്കില്‍ ധാരണയിലെത്താന്‍ ടെഹ്‌റാന്‍ സന്നദ്ധമാവണമെന്നും ട്രംപ് പറഞ്ഞു. മേഖലയില്‍ പുതിയ ആക്രമണങ്ങള്‍ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനിടെ നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
ഇടക്കാല ധാരണയിലെത്താനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് അമേരിക്കയാണ് ഉത്തരവാദിയെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ആരോപിച്ചു. അമേരിക്കക്കാര്‍ കാര്യങ്ങളെല്ലാം തകര്‍ത്തുവെന്നും അവര്‍ ഭീരുക്കളാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം, കരാറിലെത്താനുള്ള ശ്രമങ്ങള്‍ ഇറാന്‍ തുടരണമെന്നും പെസെഷ്‌കിയാന്‍ ആവര്‍ത്തിച്ചു.
ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും നടപടികളോടുള്ള ജര്‍മനിയുടെ സമീപനത്തില്‍ മാറ്റമുണ്ടായതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബഖാഈ ആരോപിച്ചു.
2025 ജൂണില്‍ ഇസ്രായേലിന്റെ ഇറാനെതിരായ സൈനിക നീക്കത്തെക്കുറിച്ച് ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് നടത്തിയ പ്രസ്താവന ബഖാഈ എക്‌സിലെ കുറിപ്പില്‍ ഓര്‍മിപ്പിച്ചു. 'നമുക്കെല്ലാവര്‍ക്കും വേണ്ടി ഇസ്രായേല്‍ ചെയ്യുന്ന വൃത്തികെട്ട ജോലിയാണിത്' എന്നായിരുന്നു അന്ന് മെര്‍സ് പറഞ്ഞതെന്ന് ബഖാഈ ചൂണ്ടിക്കാട്ടി.
എന്നാല്‍, ഇസ്താംബൂളില്‍ അടുത്തിടെ നടന്ന കൂടിക്കാഴ്ചയില്‍ ജര്‍മന്‍ വിദേശകാര്യ മന്ത്രിയും ഉദ്യോഗസ്ഥരും ഇറാനെതിരായ പുതിയ ആക്രമണങ്ങള്‍ ഒഴിവാക്കണമെന്നും സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നത് തടയണമെന്നും ആവശ്യപ്പെട്ടതായി ബഖാഈ പറഞ്ഞു.
ഇറാനെതിരായ ട്രംപിന്റെ യുദ്ധനയത്തെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും വിമര്‍ശിച്ചു. എണ്ണ, ഡീസല്‍ ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരാന്‍ ഈ യുദ്ധം കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഒഹായോയില്‍ നടന്ന പ്രചാരണ റാലിയിലായിരുന്നു ഒബാമയുടെ പരാമര്‍ശം. ഇറാനുമായി 2015ല്‍ താന്‍ ഉണ്ടാക്കിയ ആണവകരാര്‍ ആ രാജ്യത്തിന് ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് തടയാന്‍ സഹായിച്ചിരുന്നുവെന്നും അതിനായി മിസൈല്‍ പ്രയോഗിക്കേണ്ടിവന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്ര ഇടപെടലിലൂടെയാണ് കരാര്‍ സാധ്യമായതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കത്തില്‍ ഇറാന് ഇപ്പോള്‍ നിര്‍ണായക സ്വാധീനമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ആഗോള വിപണിയിലേക്കുള്ള എണ്ണവിതരണവുമായി ബന്ധപ്പെട്ട ഈ സാഹചര്യം എണ്ണയുടെയും ഡീസലിന്റെയും വില വര്‍ധനയ്ക്ക് കാരണമാകുന്നുവെന്നാണ് ഒബാമയുടെ വാദം.

Latest News

കൗമാര കായിക മാമാങ്കത്തിന്  കോഴിക്കോട്ട് ആവേശത്തുടക്കം
കൗമാര കായിക മാമാങ്കത്തിന് കോഴിക്കോട്ട് ആവേശത്തുടക്കം
October 25, 2026
രാലീലയില്‍ 10 ലക്ഷം പേരെ അണിനിരത്താന്‍ കോണ്‍ഗ്രസ്
രാലീലയില്‍ 10 ലക്ഷം പേരെ അണിനിരത്താന്‍ കോണ്‍ഗ്രസ്
October 25, 2026
അതിതീവ്രമഴയ്ക്ക് സാധ്യത;  അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
അതിതീവ്രമഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
October 25, 2026
ഇറാനെ ഇന്ന് ആക്രമിക്കുമെന്ന് ട്രംപ്, ചര്‍ച്ചകള്‍ തുടരണമെന്ന് ഒബാമ
ഇറാനെ ഇന്ന് ആക്രമിക്കുമെന്ന് ട്രംപ്, ചര്‍ച്ചകള്‍ തുടരണമെന്ന് ഒബാമ
October 25, 2026
 വിശ്വസ്ത സേവനത്തിന് വീട് സമ്മാനം, സമര്‍പ്പണം ഇന്ന് മുഖ്യമന്ത്രി
വിശ്വസ്ത സേവനത്തിന് വീട് സമ്മാനം, സമര്‍പ്പണം ഇന്ന് മുഖ്യമന്ത്രി
October 25, 2026
ലാലിഗ എല്‍ ക്ലാസിക്കോയുടെ ആവേശത്തിലേക്ക്
ലാലിഗ എല്‍ ക്ലാസിക്കോയുടെ ആവേശത്തിലേക്ക്
October 25, 2026
  മക്കയ്ക്ക് സമീപം ഹൂതി മിസൈല്‍ അവശിഷ്ടങ്ങള്‍ വീണു; സഖ്യസേന പ്രതിരോധം തീര്‍ത്തതോടെ വന്‍ ദുരന്തം ഒഴിവായി
മക്കയ്ക്ക് സമീപം ഹൂതി മിസൈല്‍ അവശിഷ്ടങ്ങള്‍ വീണു; സഖ്യസേന പ്രതിരോധം തീര്‍ത്തതോടെ വന്‍ ദുരന്തം ഒഴിവായി
October 25, 2026
കനത്ത മഴയുടെ ആശങ്കയില്‍ സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് ഇന്ന് തുടക്കം
കനത്ത മഴയുടെ ആശങ്കയില്‍ സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് ഇന്ന് തുടക്കം
October 25, 2026
സഹദേവന്‍ കൊടുവള്ളിക്ക് അറാര്‍ പ്രവാസി സംഘം യാത്രയയപ്പ് നല്‍കി
സഹദേവന്‍ കൊടുവള്ളിക്ക് അറാര്‍ പ്രവാസി സംഘം യാത്രയയപ്പ് നല്‍കി
October 24, 2026
അഞ്ചാം വയസ്സിലെ അദ്ഭുതം, അറിവുകളുടെ അക്ഷയ ഖനിയായി അര്‍ജുന്‍
അഞ്ചാം വയസ്സിലെ അദ്ഭുതം, അറിവുകളുടെ അക്ഷയ ഖനിയായി അര്‍ജുന്‍
October 24, 2026