അറാര്‍: മുപ്പത്തഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അറാര്‍ പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റും കൊടുവള്ളി സ്വദേശിയുമായ സഹദേവന്‍ കൊടുവള്ളിക്ക് അറാര്‍ പ്രവാസി സംഘം യാത്രയയപ്പ് നല്‍കി.
പ്രവാസം ആരംഭിക്കുന്നതിനു മുന്‍പ് നാട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന സഹദേവന്‍, അറാര്‍ പ്രവാസി സംഘത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് പതിനഞ്ച് വര്‍ഷം മുന്‍പ് സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. യൂണിറ്റ് കമ്മിറ്റി അംഗമായി പ്രവര്‍ത്തനം ആരംഭിച്ച്, ഇപ്പോള്‍ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റായി പൂര്‍ണമായും ഒരു ഇടതുപക്ഷക്കാരനായാണ് അദ്ദേഹം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നത്.
കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സക്കീര്‍ താമരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗം കോര്‍ഡിനേറ്റര്‍ മൊയ്തുണ്ണി വടക്കാഞ്ചേരി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സമിതി അംഗം അക്ബര്‍ അങ്ങാടിപ്പുറം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സഹദേവന്‍ കൂറ്റനാട്, ഷുക്കൂര്‍ പുന്നക്കല്‍, സുല്‍ഫിക്കര്‍ താമരത്ത് എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
സഹദേവനുള്ള സംഘടനയുടെ ഉപഹാരമായ സ്മരണിക കേന്ദ്ര കമ്മിറ്റി അംഗം സന്തോഷ് ആന്റണി കൈമാറി. യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഷാജി ആലുവ സ്വാഗതവും രക്ഷാധികാരി സമിതി അംഗം സുനില്‍ മറ്റം നന്ദിയും പറഞ്ഞു.