ജിദ്ദ: കുട്ടികളുടെ സര്‍ഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജിദ്ദയില്‍ മലബാര്‍ അടുക്കളയും ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി 'പെയിന്റ് യുവര്‍ ഡ്രീംസ്' കളറിങ് മത്സരം സംഘടിപ്പിച്ചു. ജിദ്ദയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം കുട്ടികള്‍ പരിപാടിയില്‍ ആവേശപൂര്‍വ്വം പങ്കെടുത്തു. കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ വിധികര്‍ത്താക്കളുടെ പ്രശംസ പിടിച്ചുപറ്റി. മത്സരത്തില്‍ ജസാ ഫാത്തിമ ഒന്നാം സ്ഥാനവും, ഹെസ അമല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കൊപ്പം മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പരിപാടിയില്‍ ഗ്രാന്‍ഡ് ഹൈപ്പര്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ തസ്ലിം ശംസുദ്ദീന്‍, മാനേജര്‍ ഷിഹാബുദ്ദീന്‍, അസിസ്റ്റന്റ് മാനേജര്‍ അന്‍സാബ് അയ്യൂബ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് റാഷിദ്, സൂപ്പര്‍വൈസര്‍ ജാസിര്‍ എന്നിവര്‍ സംസാരിച്ചു.
മലബാര്‍ അടുക്കള എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശബ്‌നം ബാബു, ഷംസീറ, ഷാഹിദ ജലീല്‍, ഹസീന, സുറുമി, മുംതാസ്, സുനീറ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സാഹിറ സവാദ്, ആശിക രാംനാസ് എന്നിവര്‍ മത്സരത്തിന്റെ വിധികര്‍ത്താക്കളായി. കുട്ടികള്‍ക്കായി വരും ദിവസങ്ങളിലും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജിദ്ദ കോര്‍ഡിനേറ്റര്‍ കുബ്ര ലത്തീഫ് അറിയിച്ചു.