l o a d i n g

ഇന്ത്യ

ഡല്‍ഹിയില്‍ സ്‌കൂളിനുള്ളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്വയം തീക്കൊളുത്തി

Publisher By     Staff Reporter
October 24, 2026


ന്യൂഡല്‍ഹി- ഡല്‍ഹി ഷാഹ്ദര ജില്ലയിലെ കൃഷ്ണ നഗറിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്വയം തീക്കൊളുത്തിയതായി റിപ്പോര്‍ട്ട്. ശനിയാഴ്ച നടന്ന സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ പക്കല്‍ നിന്നും മൂന്ന് പേജുള്ള കുറിപ്പ് പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ മരണവിവരം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

സ്‌കൂളില്‍ തീപിടിത്തമുണ്ടായതായി ലഭിച്ച പി.സി.ആര്‍ സന്ദേശത്തെ തുടര്‍ന്നാണ് വിവരമറിയുന്നത്. കൃഷ്ണ നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തിയപ്പോള്‍ സ്‌കൂളിലെ ഗാര്‍ഡ് റൂമിന് പിന്നില്‍ പെണ്‍കുട്ടിയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

പെണ്‍കുട്ടിക്ക് 17 വയസ്സുണ്ടെന്നാണ് കുടുംബം പൊലീസിനെ അറിയിച്ചിട്ടുള്ളത്. പ്രാഥമിക പരിശോധനകള്‍ക്കിടെ സംഭവസ്ഥലത്തു നിന്നും പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നും ചില സാമഗ്രികള്‍ കണ്ടെത്തിയിട്ടുണ്ട്. തെളിവുകള്‍ ശേഖരിക്കുന്നതിനായി ക്രൈം സീന്‍ ഇന്‍സ്‌പെക്ഷന്‍ ടീമും സ്‌കൂളിലെത്തി പരിശോധന നടത്തി. ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തുണ്ടായിരുന്നതായും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

Latest News

ക്യാമ്പസ് തിരഞ്ഞെടുപ്പ് ആവശ്യം: ജാമിയ മിലിയയില്‍ വിദ്യാര്‍ത്ഥികളും സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ സംഘര്‍ഷം
ക്യാമ്പസ് തിരഞ്ഞെടുപ്പ് ആവശ്യം: ജാമിയ മിലിയയില്‍ വിദ്യാര്‍ത്ഥികളും സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ സംഘര്‍ഷം
October 24, 2026
വിമാന ഇന്ധന നികുതി കുറച്ചു: തമിഴ്‌നാട് സര്‍ക്കാരിന് കേന്ദ്രത്തിന്റെ പ്രശംസ
വിമാന ഇന്ധന നികുതി കുറച്ചു: തമിഴ്‌നാട് സര്‍ക്കാരിന് കേന്ദ്രത്തിന്റെ പ്രശംസ
October 24, 2026
ഡല്‍ഹിയില്‍ സ്‌കൂളിനുള്ളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്വയം തീക്കൊളുത്തി
ഡല്‍ഹിയില്‍ സ്‌കൂളിനുള്ളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്വയം തീക്കൊളുത്തി
October 24, 2026
യു.എ.ഇയിലെ രൂക്ഷഗന്ധത്തിന് കാരണം എണ്ണച്ചോര്‍ച്ചയെന്ന് സ്ഥിരീകരണം; ഉമ്മുല്‍ ഖുവൈനിലെ ബീച്ചുകള്‍ അടച്ചു
യു.എ.ഇയിലെ രൂക്ഷഗന്ധത്തിന് കാരണം എണ്ണച്ചോര്‍ച്ചയെന്ന് സ്ഥിരീകരണം; ഉമ്മുല്‍ ഖുവൈനിലെ ബീച്ചുകള്‍ അടച്ചു
October 24, 2026
അല്‍ഐനില്‍ രാസവസ്തു വീണ് പൊള്ളലേറ്റ യുവാക്കള്‍ക്ക് 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി
അല്‍ഐനില്‍ രാസവസ്തു വീണ് പൊള്ളലേറ്റ യുവാക്കള്‍ക്ക് 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി
October 24, 2026
ജോര്‍ദാനിലെ ഭീകരാക്രമണത്തില്‍ മരണം ഏഴ്; കടുത്ത നടപടിയെന്ന് അബ്ദുള്ള രാജാവ്, സുരക്ഷ ശക്തമാക്കി അമേരിക്കന്‍ എംബസി
ജോര്‍ദാനിലെ ഭീകരാക്രമണത്തില്‍ മരണം ഏഴ്; കടുത്ത നടപടിയെന്ന് അബ്ദുള്ള രാജാവ്, സുരക്ഷ ശക്തമാക്കി അമേരിക്കന്‍ എംബസി
October 24, 2026
ഹൂതികള്‍ക്കെതിരെ സൈനിക പോരാട്ടത്തിനില്ലെന്ന് വ്യക്തമാക്കി തുര്‍ക്കി
ഹൂതികള്‍ക്കെതിരെ സൈനിക പോരാട്ടത്തിനില്ലെന്ന് വ്യക്തമാക്കി തുര്‍ക്കി
October 24, 2026
ഹോര്‍മുസിലൂടെ കപ്പല്‍ ഗതാഗതം ഉടന്‍ പുനരാരംഭിക്കണമെന്ന് 'ക്വാഡ്' വിദേശമന്ത്രിമാര്‍
ഹോര്‍മുസിലൂടെ കപ്പല്‍ ഗതാഗതം ഉടന്‍ പുനരാരംഭിക്കണമെന്ന് 'ക്വാഡ്' വിദേശമന്ത്രിമാര്‍
October 24, 2026
ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം, സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം, സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
October 24, 2026
രണ്ട് സൈനികര്‍ വെടിയേറ്റ് മരിച്ചു, ഹെബ്രോണ്‍ ഗ്രാമം ഇസ്രായില്‍ തകര്‍ക്കുന്നു
രണ്ട് സൈനികര്‍ വെടിയേറ്റ് മരിച്ചു, ഹെബ്രോണ്‍ ഗ്രാമം ഇസ്രായില്‍ തകര്‍ക്കുന്നു
October 24, 2026