l o a d i n g

സാംസ്കാരികം

രാജീവിനെ കണ്ടുമുട്ടിയ ആ നിമിഷം, ഓര്‍മകള്‍ പങ്കുവെച്ച് സോണിയയുടെ വീഡിയോ

പുസ്തകം നവംബര്‍ 10-ന് പുറത്തിറങ്ങും

Thumbnail
Publisher By     Staff Reporter
October 24, 2026

ന്യൂഡല്‍ഹി - കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി തന്റെ പുതിയ പുസ്തകമായ 'ബിക്ലോംഗിങ്: എ ജേര്‍ണി ഓഫ് ലവ്' നവംബര്‍ 10-ന് പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള ഓര്‍മ്മകളും തന്റെ ചെറുപ്പകാലം മുതലുള്ള ജീവിതയാത്രയും പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് എക്സില്‍ പ്രത്യേക വീഡിയോയും അവര്‍ പങ്കുവെച്ചു.

കേംബ്രിഡ്ജിലെ ഒരു ഗ്രീക്ക് റെസ്റ്റോറന്റില്‍ രാജീവ് ഗാന്ധിയെ ആദ്യമായി കണ്ടുമുട്ടിയ നിമിഷങ്ങളാണ് രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സോണിയ ഗാന്ധി ഓര്‍ത്തെടുക്കുന്നത്. 'കേംബ്രിഡ്ജിലെ ചെറിയൊരു ഗ്രീക്ക് റെസ്റ്റോറന്റില്‍ വെച്ചാണ് എന്റെ പ്രണയയാത്ര ആരംഭിക്കുന്നത്. സ്നേഹവും സന്തോഷവും ഓര്‍മ്മകളും നിറഞ്ഞ ഒരു ലോകം രാജീവും ഞാനും ഉണ്ടാക്കി. നവംബര്‍ 10-ന് ആ ലോകം ഞാന്‍ നിങ്ങളുമായി പങ്കുവെക്കുകയാണ്,' എന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

വീഡിയോയില്‍ കേംബ്രിഡ്ജിലെ വിശേഷങ്ങള്‍ പങ്കുവെച്ച അവര്‍, അക്കാലത്ത് സ്വന്തം നാടായ ഇറ്റാലിയന്‍ ഭക്ഷണത്തിന് സമാനമായ ഭക്ഷണം ലഭിക്കുന്ന ഇടം അന്വേഷിച്ചാണ് ആ റെസ്റ്റോറന്റില്‍ എത്തിയതെന്ന് വ്യക്തമാക്കുന്നു. പൊതു സുഹൃത്ത് വഴിയാണ് രാജീവിനെ പരിചയപ്പെട്ടതെന്നും അദ്ദേഹത്തിന്റെ സൗമ്യതയും ആകര്‍ഷകമായ രൂപവും തന്റെ മനസ്സിനെ സ്പര്‍ശിച്ചുവെന്നും അവര്‍ ഓര്‍ത്തെടുത്തു. ഒന്നിച്ചുള്ള പാര്‍ട്ടികളും സന്ദര്‍ശനങ്ങളും വഴി അവര്‍ കൂടുതല്‍ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു.

2013-ല്‍ അക്കൗണ്ട് ആരംഭിച്ചെങ്കിലും എക്സ് പ്ലാറ്റ്‌ഫോമില്‍ സോണിയ ഗാന്ധിയുടെ ആദ്യ പോസ്റ്റാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റാഗ്രാമിലും അക്കൗണ്ട് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഓര്‍മ്മക്കുറിപ്പുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്

Latest News

ഊർക്കടവ് കവണക്കല്ല് പാലത്തിന് സമീപം ചാലിയാറിൽ മീൻപിടിക്കുന്നതിനിടയിൽ പുഴയിൽ വീണ് പട്ടാളക്കാരനെ കാണാതായി
ഊർക്കടവ് കവണക്കല്ല് പാലത്തിന് സമീപം ചാലിയാറിൽ മീൻപിടിക്കുന്നതിനിടയിൽ പുഴയിൽ വീണ് പട്ടാളക്കാരനെ കാണാതായി
October 24, 2026
പട്ടാമ്പി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍കോബാറില്‍ മരിച്ചു
പട്ടാമ്പി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍കോബാറില്‍ മരിച്ചു
October 24, 2026
രാജീവിനെ കണ്ടുമുട്ടിയ ആ നിമിഷം, ഓര്‍മകള്‍ പങ്കുവെച്ച് സോണിയയുടെ വീഡിയോ
രാജീവിനെ കണ്ടുമുട്ടിയ ആ നിമിഷം, ഓര്‍മകള്‍ പങ്കുവെച്ച് സോണിയയുടെ വീഡിയോ
October 24, 2026
 വിസ കാലാവധി തീരുന്നതിനെക്കുറിച്ച് ആശങ്ക വേണ്ട; യാത്രക്കാര്‍ക്കായി ഇടപെടലുകള്‍ ശക്തമാക്കി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്
വിസ കാലാവധി തീരുന്നതിനെക്കുറിച്ച് ആശങ്ക വേണ്ട; യാത്രക്കാര്‍ക്കായി ഇടപെടലുകള്‍ ശക്തമാക്കി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്
October 24, 2026
 ജിദ്ദയില്‍ മലബാര്‍ അടുക്കളയും ഗ്രാന്‍ഡ് ഹൈപ്പറും സംയുക്തമായി കുട്ടികള്‍ക്കായി കളറിങ് മത്സരം സംഘടിപ്പിച്ചു
ജിദ്ദയില്‍ മലബാര്‍ അടുക്കളയും ഗ്രാന്‍ഡ് ഹൈപ്പറും സംയുക്തമായി കുട്ടികള്‍ക്കായി കളറിങ് മത്സരം സംഘടിപ്പിച്ചു
October 24, 2026
പ്രിയങ്ക മകനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നുവെന്ന് ബി.ജെ.പി
പ്രിയങ്ക മകനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നുവെന്ന് ബി.ജെ.പി
October 24, 2026
ക്യാമ്പസ് തിരഞ്ഞെടുപ്പ് ആവശ്യം: ജാമിയ മിലിയയില്‍ വിദ്യാര്‍ത്ഥികളും സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ സംഘര്‍ഷം
ക്യാമ്പസ് തിരഞ്ഞെടുപ്പ് ആവശ്യം: ജാമിയ മിലിയയില്‍ വിദ്യാര്‍ത്ഥികളും സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ സംഘര്‍ഷം
October 24, 2026
വിമാന ഇന്ധന നികുതി കുറച്ചു: തമിഴ്‌നാട് സര്‍ക്കാരിന് കേന്ദ്രത്തിന്റെ പ്രശംസ
വിമാന ഇന്ധന നികുതി കുറച്ചു: തമിഴ്‌നാട് സര്‍ക്കാരിന് കേന്ദ്രത്തിന്റെ പ്രശംസ
October 24, 2026
ഡല്‍ഹിയില്‍ സ്‌കൂളിനുള്ളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്വയം തീക്കൊളുത്തി
ഡല്‍ഹിയില്‍ സ്‌കൂളിനുള്ളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്വയം തീക്കൊളുത്തി
October 24, 2026
യു.എ.ഇയിലെ രൂക്ഷഗന്ധത്തിന് കാരണം എണ്ണച്ചോര്‍ച്ചയെന്ന് സ്ഥിരീകരണം; ഉമ്മുല്‍ ഖുവൈനിലെ ബീച്ചുകള്‍ അടച്ചു
യു.എ.ഇയിലെ രൂക്ഷഗന്ധത്തിന് കാരണം എണ്ണച്ചോര്‍ച്ചയെന്ന് സ്ഥിരീകരണം; ഉമ്മുല്‍ ഖുവൈനിലെ ബീച്ചുകള്‍ അടച്ചു
October 24, 2026