l o a d i n g

ഗൾഫ്

വിശ്വസ്ത സേവനത്തിന് വീട് സമ്മാനം, സമര്‍പ്പണം ഇന്ന് മുഖ്യമന്ത്രി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 25, 2026

പറവൂര്‍: ആത്മസൗഹൃദത്തിന്റെ ദൃശ്യാവിഷ്‌ക്കാരമായി ഒരു സ്‌നേഹസമ്മാന സമര്‍പ്പണം. പ്രവാസി വ്യവസായി തത്തപ്പിള്ളി മാനടിയില്‍ സജീവനാണ്, ദീര്‍ഘകാലമായി തന്റെ വിശ്വസ്ത ഡ്രൈവറായി സേവനമനുഷ്ഠിക്കുന്ന പി.കെ. ദാസന് ഒരു വീട് സമ്മാനമായി നല്‍കുന്നത്.

ദാസനും സജീവനും അയല്‍വാസികളായിരുന്നു. ജീവിതപ്രാരാബ്ധങ്ങളിലൂടെയാണ് ഇരുവരും കടന്നുവന്നത്. ദാസന്‍ കൂടുതല്‍ കാലവും ജോലിയുമായി മലബാര്‍ മേഖലയിലാണ് കഴിഞ്ഞിരുന്നത്. പിന്നീട് നാട്ടിലേക്ക് തിരിച്ചുവന്നപ്പോള്‍, സജീവന്‍ ഗള്‍ഫില്‍ നിന്നും അവധിക്ക് വരുന്ന അവസരങ്ങളില്‍ കാര്‍ വാടകയ്‌ക്കെടുക്കുമ്പോള്‍ ഡ്രൈവറായി ദാസനെയാണ് കൂടെക്കൂട്ടിയിരുന്നത്. 2001-ല്‍ സജീവന്‍ സ്വന്തമായി കാര്‍ വാങ്ങിയപ്പോള്‍ ദാസനെ സ്ഥിരം ഡ്രൈവറായി നിയമിച്ചു. സജീവന്‍ നാട്ടിലില്ലാത്തപ്പോള്‍ മറ്റു കാര്യങ്ങള്‍ നോക്കിനടത്തുന്നതും ദാസന്റെ ചുമതലയായി.

അങ്ങനെ 26 വര്‍ഷങ്ങളായി ആ ബന്ധം തുടരുകയാണ്. സ്വന്തമായി സ്ഥലവും വീടുമുണ്ടായിരുന്ന ദാസന്റെ വീട് ഒരു വര്‍ഷം മുന്‍പ് ജീര്‍ണ്ണാവസ്ഥയിലായതിനെത്തുടര്‍ന്ന് പൊളിച്ചുനീക്കേണ്ടി വന്നു. തുടര്‍ന്ന് ഭാര്യ നടത്തുന്ന ചായക്കടയോട് ചേര്‍ന്നുള്ള വാടകമുറിയിലാണ് അവര്‍ കഴിഞ്ഞുവന്നിരുന്നത്. ഇതറിഞ്ഞാണ് സജീവനും ഭാര്യ സുമനയും മാനടിയില്‍ കുമാരന്‍ ആന്റ് ജാനകി കുമാരന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ദാസന് വീടുവെച്ചുനല്‍കാന്‍ തീരുമാനിച്ചത്. വീടിനാവശ്യമായ വാഷിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകള്‍ അടക്കമാണ് ഈ സ്‌നേഹസമ്മാനം ഒരുക്കിയിട്ടുള്ളത്. പന്ത്രണ്ടര ലക്ഷത്തിലധികം രൂപയാണ് വീടൊരുക്കാന്‍ ചെലവിട്ടത്. ദാസന്റെ മികച്ച സേവനങ്ങളെ മുന്‍നിര്‍ത്തി കുടുംബസംഗമ വേദികളില്‍ പലവട്ടം അദ്ദേഹത്തിന് സമ്മാനിച്ചിട്ടുണ്ട്.

ദാസന്റെ മൂന്ന് മക്കളില്‍ ഒരാള്‍ സജീവന്റെ അബുദാബിയിലെ സ്ഥാപനത്തിലെ ജീവനക്കാരനാണ്. മറ്റൊരാള്‍ പുരാവസ്തു വകുപ്പിലും മകള്‍ സ്വകാര്യ സ്ഥാപനത്തിലും ജോലി ചെയ്യുകയാണ്. എല്ലാവരും വിവാഹിതരായി മാറി താമസിക്കുന്നു.

'ദാസന്‍ ഞങ്ങളുടെ ഡ്രൈവറല്ല, ഒരു കുടുംബാംഗമായിട്ടാണ് കൂടെ ജീവിച്ചുവരുന്നത്. അതുകൊണ്ടുതന്നെ നിറഞ്ഞ സന്തോഷത്തോടെയാണ് ഞങ്ങള്‍ ഈ സമ്മാനം നല്‍കുന്നത്,' സജീവനും സുമനയും പറയുന്നു. ഇന്ന് (ഞായര്‍) രാവിലെ ഒമ്പതരയ്ക്ക് വി.ഡി. സതീശന്‍ സ്‌നേഹസമ്മാനത്തിന്റെ താക്കോല്‍ ദാസന് കൈമാറും.

Latest News

കൗമാര കായിക മാമാങ്കത്തിന്  കോഴിക്കോട്ട് ആവേശത്തുടക്കം
കൗമാര കായിക മാമാങ്കത്തിന് കോഴിക്കോട്ട് ആവേശത്തുടക്കം
October 25, 2026
രാലീലയില്‍ 10 ലക്ഷം പേരെ അണിനിരത്താന്‍ കോണ്‍ഗ്രസ്
രാലീലയില്‍ 10 ലക്ഷം പേരെ അണിനിരത്താന്‍ കോണ്‍ഗ്രസ്
October 25, 2026
അതിതീവ്രമഴയ്ക്ക് സാധ്യത;  അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
അതിതീവ്രമഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
October 25, 2026
ഇറാനെ ഇന്ന് ആക്രമിക്കുമെന്ന് ട്രംപ്, ചര്‍ച്ചകള്‍ തുടരണമെന്ന് ഒബാമ
ഇറാനെ ഇന്ന് ആക്രമിക്കുമെന്ന് ട്രംപ്, ചര്‍ച്ചകള്‍ തുടരണമെന്ന് ഒബാമ
October 25, 2026
 വിശ്വസ്ത സേവനത്തിന് വീട് സമ്മാനം, സമര്‍പ്പണം ഇന്ന് മുഖ്യമന്ത്രി
വിശ്വസ്ത സേവനത്തിന് വീട് സമ്മാനം, സമര്‍പ്പണം ഇന്ന് മുഖ്യമന്ത്രി
October 25, 2026
ലാലിഗ എല്‍ ക്ലാസിക്കോയുടെ ആവേശത്തിലേക്ക്
ലാലിഗ എല്‍ ക്ലാസിക്കോയുടെ ആവേശത്തിലേക്ക്
October 25, 2026
  മക്കയ്ക്ക് സമീപം ഹൂതി മിസൈല്‍ അവശിഷ്ടങ്ങള്‍ വീണു; സഖ്യസേന പ്രതിരോധം തീര്‍ത്തതോടെ വന്‍ ദുരന്തം ഒഴിവായി
മക്കയ്ക്ക് സമീപം ഹൂതി മിസൈല്‍ അവശിഷ്ടങ്ങള്‍ വീണു; സഖ്യസേന പ്രതിരോധം തീര്‍ത്തതോടെ വന്‍ ദുരന്തം ഒഴിവായി
October 25, 2026
കനത്ത മഴയുടെ ആശങ്കയില്‍ സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് ഇന്ന് തുടക്കം
കനത്ത മഴയുടെ ആശങ്കയില്‍ സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് ഇന്ന് തുടക്കം
October 25, 2026
സഹദേവന്‍ കൊടുവള്ളിക്ക് അറാര്‍ പ്രവാസി സംഘം യാത്രയയപ്പ് നല്‍കി
സഹദേവന്‍ കൊടുവള്ളിക്ക് അറാര്‍ പ്രവാസി സംഘം യാത്രയയപ്പ് നല്‍കി
October 24, 2026
അഞ്ചാം വയസ്സിലെ അദ്ഭുതം, അറിവുകളുടെ അക്ഷയ ഖനിയായി അര്‍ജുന്‍
അഞ്ചാം വയസ്സിലെ അദ്ഭുതം, അറിവുകളുടെ അക്ഷയ ഖനിയായി അര്‍ജുന്‍
October 24, 2026