l o a d i n g

ഗൾഫ്

മക്കയ്ക്ക് സമീപം ഹൂതി മിസൈല്‍ അവശിഷ്ടങ്ങള്‍ വീണു; സഖ്യസേന പ്രതിരോധം തീര്‍ത്തതോടെ വന്‍ ദുരന്തം ഒഴിവായി

Thumbnail
Publisher By     Staff Reporter
October 25, 2026

റിയാദ്: യമനിലെ ഹൂതി മിലിഷ്യ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു. ശനിയാഴ്ച സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖല ലക്ഷ്യമാക്കി വന്ന മിസൈലുകള്‍ വായുവില്‍ വെച്ച് തകര്‍ത്തതിനെ തുടര്‍ന്ന് ഇവയുടെ അവശിഷ്ടങ്ങള്‍ വിശുദ്ധ നഗരമായ മക്കയ്ക്ക് സമീപം ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ പതിച്ചതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുതിക്കുകയായിരുന്ന മിസൈലുകള്‍ പ്രതിരോധ സംവിധാനം വഴി വിജയകരമായി തടയുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് വെളിപ്പെടുത്തി. വിശുദ്ധമായ നഗരമായ മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയുള്ള വാദി അല്‍-മുഖമ്മസില്‍ മിസൈലുകളുടെ ചില ഭാഗങ്ങള്‍ വീണതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിനുപുറമെ ജിദ്ദയിലെ അല്‍-നുസ്ഹ പ്രദേശം, തായിഫിലെ വാദി ജലീല്‍, റാബിഗ് ഗവര്‍ണറേറ്റിലെ മസ്തൂറ എന്നിവിടങ്ങളിലും അവശിഷ്ടങ്ങള്‍ പതിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ വലിയ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

സൗദി തലസ്ഥാനമായ റിയാദ്, തായിഫ്, യാന്‍ബു എന്നിവിടങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ അയച്ച ബാലിസ്റ്റിക് മിസൈലുകള്‍ വെടിവെച്ചിട്ടതായി യമനിലെ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേന ശനിയാഴ്ച രാവിലെ വെളിപ്പെടുത്തിയിരുന്നു. കിഴക്കന്‍ പ്രവിശ്യയ്ക്ക് മുകളിലൂടെ പറന്ന ഒരു ഡ്രോണും തകര്‍ത്തതായി സഖ്യസേന കൂട്ടിച്ചേര്‍ത്തു. ഈയിടെയായി സൗദി അറേബ്യയ്ക്ക് നേരെ ഹൂതികള്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. വിമാനത്താവളങ്ങള്‍, ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചറുകള്‍, സിവിലിയന്‍ കേന്ദ്രങ്ങള്‍ എന്നിവയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

Latest News

കൗമാര കായിക മാമാങ്കത്തിന്  കോഴിക്കോട്ട് ആവേശത്തുടക്കം
കൗമാര കായിക മാമാങ്കത്തിന് കോഴിക്കോട്ട് ആവേശത്തുടക്കം
October 25, 2026
രാലീലയില്‍ 10 ലക്ഷം പേരെ അണിനിരത്താന്‍ കോണ്‍ഗ്രസ്
രാലീലയില്‍ 10 ലക്ഷം പേരെ അണിനിരത്താന്‍ കോണ്‍ഗ്രസ്
October 25, 2026
അതിതീവ്രമഴയ്ക്ക് സാധ്യത;  അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
അതിതീവ്രമഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
October 25, 2026
ഇറാനെ ഇന്ന് ആക്രമിക്കുമെന്ന് ട്രംപ്, ചര്‍ച്ചകള്‍ തുടരണമെന്ന് ഒബാമ
ഇറാനെ ഇന്ന് ആക്രമിക്കുമെന്ന് ട്രംപ്, ചര്‍ച്ചകള്‍ തുടരണമെന്ന് ഒബാമ
October 25, 2026
 വിശ്വസ്ത സേവനത്തിന് വീട് സമ്മാനം, സമര്‍പ്പണം ഇന്ന് മുഖ്യമന്ത്രി
വിശ്വസ്ത സേവനത്തിന് വീട് സമ്മാനം, സമര്‍പ്പണം ഇന്ന് മുഖ്യമന്ത്രി
October 25, 2026
ലാലിഗ എല്‍ ക്ലാസിക്കോയുടെ ആവേശത്തിലേക്ക്
ലാലിഗ എല്‍ ക്ലാസിക്കോയുടെ ആവേശത്തിലേക്ക്
October 25, 2026
  മക്കയ്ക്ക് സമീപം ഹൂതി മിസൈല്‍ അവശിഷ്ടങ്ങള്‍ വീണു; സഖ്യസേന പ്രതിരോധം തീര്‍ത്തതോടെ വന്‍ ദുരന്തം ഒഴിവായി
മക്കയ്ക്ക് സമീപം ഹൂതി മിസൈല്‍ അവശിഷ്ടങ്ങള്‍ വീണു; സഖ്യസേന പ്രതിരോധം തീര്‍ത്തതോടെ വന്‍ ദുരന്തം ഒഴിവായി
October 25, 2026
കനത്ത മഴയുടെ ആശങ്കയില്‍ സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് ഇന്ന് തുടക്കം
കനത്ത മഴയുടെ ആശങ്കയില്‍ സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് ഇന്ന് തുടക്കം
October 25, 2026
സഹദേവന്‍ കൊടുവള്ളിക്ക് അറാര്‍ പ്രവാസി സംഘം യാത്രയയപ്പ് നല്‍കി
സഹദേവന്‍ കൊടുവള്ളിക്ക് അറാര്‍ പ്രവാസി സംഘം യാത്രയയപ്പ് നല്‍കി
October 24, 2026
അഞ്ചാം വയസ്സിലെ അദ്ഭുതം, അറിവുകളുടെ അക്ഷയ ഖനിയായി അര്‍ജുന്‍
അഞ്ചാം വയസ്സിലെ അദ്ഭുതം, അറിവുകളുടെ അക്ഷയ ഖനിയായി അര്‍ജുന്‍
October 24, 2026