l o a d i n g

കേരള

കനത്ത മഴയുടെ ആശങ്കയില്‍ സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് ഇന്ന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 25, 2026

കോഴിക്കോട് : 68ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് ഇന്ന് തിരശ്ശീല ഉയരും. അതിതീവ്ര മഴയുടെ ആശങ്കയിലാണ് കായിക കൗമാര മേള ഒരുങ്ങുന്നത്. ഇന്ന് (ഞായറാഴ്ച) വൈകിട്ട് നാലിന് കോഴിക്കോട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ കായികമേള ഉദ്ഘാടനം ചെയ്യും. നഗരത്തില്‍നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള ചാത്തമംഗലത്തെ എന്‍ഐടി സ്റ്റേഡിയമാണ് ഉദ്ഘാടന വേദി. മേളയുടെ ബ്രാന്‍ഡ് അംബാസഡര്‍ ഒളിമ്പ്യന്‍ പി ടി ഉഷ ദീപം തെളിക്കും. കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റും കലാവിരുന്നുമുണ്ടാകും. ആദ്യ ദിവസം മത്സരങ്ങളില്ല. 31വരെയാണ് കായികമേള.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് കനത്ത കാറ്റും മഴയും പ്രവചിച്ച് കോഴിക്കോട്ട ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മേളയെ ഇത് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുണ്ട്.

ഇന്നു രാവിലെ ഒമ്പതിന് കോഴിക്കോട് കടപ്പുറത്തെത്തുന്ന സ്വര്‍ണക്കപ്പും ദീപശിഖയും മന്ത്രി എന്‍ ഷംസുദ്ദീന്‍ ഏറ്റുവാങ്ങും. ഭിന്നശേഷി കുട്ടികള്‍ക്കായുള്ള ഇന്‍ക്ലൂസീവ് കായിക മേളയ്ക്കൊപ്പം വിവിധ ഗെയിംസ് മത്സരങ്ങളും തിങ്കളാഴ്ച നടക്കും. അത്ലറ്റിക്സ് ചൊവ്വാഴ്ച ആണ് ആരംഭിക്കുക.

ഇക്കുറി 10 വേദികളിലായി 12 കായിക ഇനങ്ങളാണ്. ഗെയിംസ്, അത്ലറ്റിക്സ്, ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് വിഭാഗങ്ങളിലായി പതിനായിരത്തോളം കായികതാരങ്ങള്‍ പങ്കെടുക്കും. സമാപന സമ്മേളനം 31ന് വൈകിട്ട് നാലിന് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് വിശിഷ്ടാതിഥിയാകും.


Latest News

കൗമാര കായിക മാമാങ്കത്തിന്  കോഴിക്കോട്ട് ആവേശത്തുടക്കം
കൗമാര കായിക മാമാങ്കത്തിന് കോഴിക്കോട്ട് ആവേശത്തുടക്കം
October 25, 2026
രാലീലയില്‍ 10 ലക്ഷം പേരെ അണിനിരത്താന്‍ കോണ്‍ഗ്രസ്
രാലീലയില്‍ 10 ലക്ഷം പേരെ അണിനിരത്താന്‍ കോണ്‍ഗ്രസ്
October 25, 2026
അതിതീവ്രമഴയ്ക്ക് സാധ്യത;  അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
അതിതീവ്രമഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
October 25, 2026
ഇറാനെ ഇന്ന് ആക്രമിക്കുമെന്ന് ട്രംപ്, ചര്‍ച്ചകള്‍ തുടരണമെന്ന് ഒബാമ
ഇറാനെ ഇന്ന് ആക്രമിക്കുമെന്ന് ട്രംപ്, ചര്‍ച്ചകള്‍ തുടരണമെന്ന് ഒബാമ
October 25, 2026
 വിശ്വസ്ത സേവനത്തിന് വീട് സമ്മാനം, സമര്‍പ്പണം ഇന്ന് മുഖ്യമന്ത്രി
വിശ്വസ്ത സേവനത്തിന് വീട് സമ്മാനം, സമര്‍പ്പണം ഇന്ന് മുഖ്യമന്ത്രി
October 25, 2026
ലാലിഗ എല്‍ ക്ലാസിക്കോയുടെ ആവേശത്തിലേക്ക്
ലാലിഗ എല്‍ ക്ലാസിക്കോയുടെ ആവേശത്തിലേക്ക്
October 25, 2026
  മക്കയ്ക്ക് സമീപം ഹൂതി മിസൈല്‍ അവശിഷ്ടങ്ങള്‍ വീണു; സഖ്യസേന പ്രതിരോധം തീര്‍ത്തതോടെ വന്‍ ദുരന്തം ഒഴിവായി
മക്കയ്ക്ക് സമീപം ഹൂതി മിസൈല്‍ അവശിഷ്ടങ്ങള്‍ വീണു; സഖ്യസേന പ്രതിരോധം തീര്‍ത്തതോടെ വന്‍ ദുരന്തം ഒഴിവായി
October 25, 2026
കനത്ത മഴയുടെ ആശങ്കയില്‍ സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് ഇന്ന് തുടക്കം
കനത്ത മഴയുടെ ആശങ്കയില്‍ സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് ഇന്ന് തുടക്കം
October 25, 2026
സഹദേവന്‍ കൊടുവള്ളിക്ക് അറാര്‍ പ്രവാസി സംഘം യാത്രയയപ്പ് നല്‍കി
സഹദേവന്‍ കൊടുവള്ളിക്ക് അറാര്‍ പ്രവാസി സംഘം യാത്രയയപ്പ് നല്‍കി
October 24, 2026
അഞ്ചാം വയസ്സിലെ അദ്ഭുതം, അറിവുകളുടെ അക്ഷയ ഖനിയായി അര്‍ജുന്‍
അഞ്ചാം വയസ്സിലെ അദ്ഭുതം, അറിവുകളുടെ അക്ഷയ ഖനിയായി അര്‍ജുന്‍
October 24, 2026