l o a d i n g

കായികം

ലാലിഗ എല്‍ ക്ലാസിക്കോയുടെ ആവേശത്തിലേക്ക്

Thumbnail
Publisher By     മുനീർ വാളക്കുട
October 25, 2026

ഫുട്‌ബോള്‍ലോകം വീണ്ടുമൊരു ക്ലാസിക് പോരാട്ടത്തിന്റെ ആവേശത്തിലാണ്. സ്പാനിഷ് ലാലിഗയിലെ ചിരവൈരികളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള ഈ സീസണിലെ ആദ്യ 'എല്‍ ക്ലാസിക്കോ' ഒക്ടോബര്‍ 25-ന് (ഇന്ന്) ബാഴ്‌സലോണയുടെ മൈതാനമായ ക്യാമ്പ് നൗവില്‍ വെച്ച് അരങ്ങേറുകയാണ്. ലാ ലിഗയില്‍ കളിച്ച ഒമ്പത് മത്സരങ്ങളും ആധികാരികമായി വിജയിച്ച് 27 പോയിന്റുമായി അജയ്യരായി ഒന്നാംസ്ഥാനത്ത് തുടരുന്ന ഹാന്‍സി ഫ്‌ലിക്കിന്റെ ബാഴ്‌സലോണയും, പുതിയ തന്ത്രങ്ങളുമായി അവരെ പിന്തുടരുന്ന മൂന്നാം സ്ഥാനത്തുള്ള ജോസെ മൗറീന്യോയുടെ റയല്‍ മാഡ്രിഡും തമ്മിലുള്ള പോരാട്ടം വെറുമൊരു മത്സരത്തിനപ്പുറം ഇരു ടീമുകളുടെയും അഭിമാനത്തിന്റെയും അന്തസ്സിന്റെയും ലാലിഗ കിരീട പോരാട്ടത്തിന്റെയും നിര്‍ണ്ണായക ഘട്ടമാണ്. എല്‍ ക്ലാസിക്കോയുടെ ചരിത്രത്തില്‍ ഇരു ടീമുകളും തമ്മിലുള്ള മത്സരം എപ്പോഴും ആവേശം നിറഞ്ഞതും ഇഞ്ചോടിഞ്ചുള്ള പോരാട്ടവുമാണ്.

പല ടൂര്‍ണമെന്റുകളിലായി ആകെ 264 മത്സരങ്ങളാണ് ഇരു ടീമുകളും തമ്മില്‍ നടന്നിട്ടുള്ളത്. അതില്‍ ഇരുവരും 106 വിജയങ്ങള്‍ വീതം നേടിയപ്പോള്‍ 52 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. ഹാന്‍സി ഫ്‌ലിക്കിന് കീഴില്‍ യുവതാരങ്ങളുടെ കരുത്തില്‍ അതിവേഗവും ആക്രമണോത്സുകവുമായ ഫുട്‌ബോളാണ് ബാഴ്‌സലോണ കാഴ്ചവെക്കുന്നത്. ലാ മാസിയ അക്കാദമിയില്‍ നിന്ന് ഉയര്‍ന്നുവന്ന യുവനിരയാണ് ആ ടീമിന്റെ കരുത്ത്.

ഗോള്‍പോസ്റ്റിന് കീഴെ ടെര്‍ സ്റ്റീഗന്റെ അഭാവത്തില്‍ യുവ ഗോള്‍കീപ്പര്‍ ജോവാന്‍ ഗാര്‍ഷ്യയാണ് ബാഴ്‌സലോണയുടെ വല കാക്കുന്നത്. പ്രതിരോധനിരയില്‍ പൗ കുബാര്‍സി, ജെറാര്‍ഡ് മാര്‍ട്ടിന്‍, ജാവോ കാന്‍സെലോ തുടങ്ങിയ യുവ താരങ്ങളാണ് ബാഴ്‌സയുടെ കരുത്ത്. ഓഫ്സൈഡ് ട്രാപ്പുകള്‍ ഒരുക്കി എതിരാളികളെ പൂട്ടുന്നതില്‍ ഇവര്‍ മിടുക്കന്മാരാണ്. അവരുടെ മധ്യനിരയും ചില്ലറക്കാരല്ല. കളി കൃത്യമായി വായിച്ച് എതിരാളികളുടെ നീക്കങ്ങള്‍ തകര്‍ക്കുന്ന റോഡ്രിയും പന്ത് കൈവശം വെച്ച് കളി മെനയാന്‍ കഴിവുള്ള പെഡ്രിയും കാറ്റലോണിയന്‍ ക്ലബ്ബിന്റെ വലിയ കരുത്താണ്. ഇവര്‍ക്കൊപ്പം ഫെര്‍മിന്‍ ലോപ്പസ് കൂടി ചേരുന്നതോടെ ബാഴ്‌സ മിഡ്ഫീല്‍ഡ് കൂടുതല്‍ സജീവമാകും. മുന്നേറ്റ നിരയില്‍ ആധുനിക ഫുട്‌ബോളിലെ പുത്തന്‍ വിസ്മയം ലമീന്‍ യമാലും തകര്‍പ്പന്‍ ഫോമിലുള്ള റഫീഞ്ഞയും റയല്‍ മാഡ്രിഡ് ക്യാമ്പിന്റെ ഉറക്കം കെടുത്തുന്നുണ്ടാകും. ഒപ്പം ഇടത് വിംഗില്‍ ഇംഗ്ലീഷ് താരം ആന്റണി ഗോര്‍ഡന്‍ കൂടി എത്തിയാല്‍ റയലിന്റെ പ്രതിരോധനിര നല്ലതുപോലെ വിയര്‍ക്കും.

ജോസെ മൗറീന്യോയുടെ റയലും കരുത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ തിബോ കോര്‍ട്ടുവയാണ് അവരുടെ വല കാക്കുന്നത്. പ്രതിരോധനിരയില്‍ ഇബ്രാഹിം കൊനാട്ടെ, ഡീന്‍ ഹൂയ്‌സന്‍, മാര്‍ക് കുക്കുറെല്ല തുടങ്ങിയ കരുത്തരുണ്ട്. ബാഴ്‌സലോണയുടെ വേഗതയേറിയ ആക്രമണങ്ങളെ തടയാന്‍ ഈ സംഘത്തിന് കഴിയുമെന്നാണ് ജോസെ മൗറീന്യോ കരുതുന്നത്. ജൂഡ് ബെല്ലിങ്ഹാമും ആര്‍ദ ഗുലറും ചൗമേനിയുമടങ്ങുന്ന മധ്യനിര റയലിന്റെ മറ്റൊരു കരുത്താണ്. ബെല്ലിങ്ഹാമിന്റെയും ആര്‍ദ ഗുലറിന്റെയും ബോക്‌സിലേക്കുള്ള, പിന്നില്‍ നിന്നുള്ള അപ്രതീക്ഷിത മുന്നേറ്റങ്ങള്‍ ബാഴ്‌സലോണയുടെ പ്രതിരോധനിരയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.


മുന്നേറ്റ നിരയില്‍ ബ്രസീല്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന്റെ സസ്‌പെന്‍ഷന്‍ വലിയൊരു തിരിച്ചടിയാണെങ്കിലും, ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ കിലിയന്‍ എംബാപ്പെയാണ് അവരുടെ കുന്തമുന. കാറ്റലോണിയന്‍ ക്ലബ്ബിനെതിരെ മികച്ച റെക്കോര്‍ഡുള്ള ഫ്രഞ്ച് താരത്തിനൊപ്പം ഐവറി കോസ്റ്റിന്റെ പുത്തന്‍ താരോദയം യാന്‍ ഡിയോമാണ്ടെ കൂടി ചേരുമ്പോള്‍, ഒരുപക്ഷേ ഹാന്‍സി ഫ്‌ലിക്കിന്റെ തന്ത്രങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയാന്‍ സാധ്യതയുണ്ട്.

എങ്കിലും നിലവിലെ ഫോമില്‍ ബാഴ്‌സലോണയ്ക്ക് തന്നെയാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. അവസാനം നടന്ന അഞ്ച് എല്‍ ക്ലാസിക്കോ മത്സരങ്ങളില്‍ നാലിലും വിജയം ബാഴ്‌സലോണയ്ക്കായിരുന്നു. ഒരു മത്സരത്തില്‍ മാത്രമാണ് റയലിന് വിജയിക്കാന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെ ജോസെ മൗറീന്യോക്കും സംഘത്തിനും ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ മത്സരം അഭിമാനത്തിന്റെ പോരാട്ടമാണ്. ആയതിനാല്‍ ഇന്ന് രാത്രിയിലെ പോരാട്ടം കടുപ്പമേറിയതാവും.

Latest News

കൗമാര കായിക മാമാങ്കത്തിന്  കോഴിക്കോട്ട് ആവേശത്തുടക്കം
കൗമാര കായിക മാമാങ്കത്തിന് കോഴിക്കോട്ട് ആവേശത്തുടക്കം
October 25, 2026
രാലീലയില്‍ 10 ലക്ഷം പേരെ അണിനിരത്താന്‍ കോണ്‍ഗ്രസ്
രാലീലയില്‍ 10 ലക്ഷം പേരെ അണിനിരത്താന്‍ കോണ്‍ഗ്രസ്
October 25, 2026
അതിതീവ്രമഴയ്ക്ക് സാധ്യത;  അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
അതിതീവ്രമഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
October 25, 2026
ഇറാനെ ഇന്ന് ആക്രമിക്കുമെന്ന് ട്രംപ്, ചര്‍ച്ചകള്‍ തുടരണമെന്ന് ഒബാമ
ഇറാനെ ഇന്ന് ആക്രമിക്കുമെന്ന് ട്രംപ്, ചര്‍ച്ചകള്‍ തുടരണമെന്ന് ഒബാമ
October 25, 2026
 വിശ്വസ്ത സേവനത്തിന് വീട് സമ്മാനം, സമര്‍പ്പണം ഇന്ന് മുഖ്യമന്ത്രി
വിശ്വസ്ത സേവനത്തിന് വീട് സമ്മാനം, സമര്‍പ്പണം ഇന്ന് മുഖ്യമന്ത്രി
October 25, 2026
ലാലിഗ എല്‍ ക്ലാസിക്കോയുടെ ആവേശത്തിലേക്ക്
ലാലിഗ എല്‍ ക്ലാസിക്കോയുടെ ആവേശത്തിലേക്ക്
October 25, 2026
  മക്കയ്ക്ക് സമീപം ഹൂതി മിസൈല്‍ അവശിഷ്ടങ്ങള്‍ വീണു; സഖ്യസേന പ്രതിരോധം തീര്‍ത്തതോടെ വന്‍ ദുരന്തം ഒഴിവായി
മക്കയ്ക്ക് സമീപം ഹൂതി മിസൈല്‍ അവശിഷ്ടങ്ങള്‍ വീണു; സഖ്യസേന പ്രതിരോധം തീര്‍ത്തതോടെ വന്‍ ദുരന്തം ഒഴിവായി
October 25, 2026
കനത്ത മഴയുടെ ആശങ്കയില്‍ സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് ഇന്ന് തുടക്കം
കനത്ത മഴയുടെ ആശങ്കയില്‍ സംസ്ഥാന സ്‌കൂള്‍ കായിക മേളക്ക് ഇന്ന് തുടക്കം
October 25, 2026
സഹദേവന്‍ കൊടുവള്ളിക്ക് അറാര്‍ പ്രവാസി സംഘം യാത്രയയപ്പ് നല്‍കി
സഹദേവന്‍ കൊടുവള്ളിക്ക് അറാര്‍ പ്രവാസി സംഘം യാത്രയയപ്പ് നല്‍കി
October 24, 2026
അഞ്ചാം വയസ്സിലെ അദ്ഭുതം, അറിവുകളുടെ അക്ഷയ ഖനിയായി അര്‍ജുന്‍
അഞ്ചാം വയസ്സിലെ അദ്ഭുതം, അറിവുകളുടെ അക്ഷയ ഖനിയായി അര്‍ജുന്‍
October 24, 2026