l o a d i n g

ഗൾഫ്

കുട്ടിയെ രാത്രി ബീച്ചില്‍ തനിച്ചാക്കി, അബുദാബിയില്‍ സ്ത്രീക്ക് കോടതിയുടെ ശിക്ഷ

Thumbnail
Publisher By     Staff Reporter
October 25, 2026



അബുദാബി- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാത്രി വൈകി ബീച്ചില്‍ തനിച്ചാക്കുകയും, കുട്ടിയുടെ സോഷ്യല്‍ മീഡിയ ഉപയോഗം വേണ്ടവിധം ശ്രദ്ധിക്കാതിരിക്കുകയും ചെയ്ത സംഭവത്തില്‍ അബുദാബിയിലെ യുവതിയെ കുട്ടികളോടുള്ള അവഗണനയ്ക്ക് കോടതി ശിക്ഷിച്ചു. കുട്ടിയുടെ ധാര്‍മ്മിക സുരക്ഷ ഉറപ്പാക്കുന്നതില്‍ സ്ത്രീ പരാജയപ്പെട്ടുവെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള 2016-ലെ 3-ാം നമ്പര്‍ ഫെഡറല്‍ നിയമമായ 'വദീമ നിയമ' പ്രകാരമാണ് പ്രോസിക്യൂഷന്‍ ക്രിമിനല്‍ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കടല്‍ത്തീരത്ത് തനിച്ചായ സമയത്തും സോഷ്യല്‍ മീഡിയ ഉപയോഗിച്ചപ്പോഴും വേണ്ടത്ര പരിചരണവും മേല്‍നോട്ടവും നല്‍കിയില്ലെന്നാണ് കേസ്. കുട്ടി സോഷ്യല്‍ മീഡിയ തെറ്റായ രീതിയില്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ചിത്രങ്ങള്‍ മറ്റുള്ളവരുടെ ഇടയില്‍ പ്രചരിക്കാന്‍ ഇടയായതായും കോടതിയില്‍ ചൂണ്ടിക്കാണിച്ചു.

ആദ്യ ഘട്ടത്തില്‍ പ്രാഥമിക കോടതി യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും രണ്ട് മാസത്തെ സാമൂഹിക സേവനത്തിനും കോടതി ചെലവുകള്‍ അടയ്ക്കാനും ഉത്തരവിട്ടു. എന്നാല്‍ ഈ വിധി ചോദ്യം ചെയ്തുകൊണ്ട് യുവതി അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന്, ഫെഡറല്‍ അപ്പീല്‍ കോടതി സാമൂഹിക സേവന ശിക്ഷ റദ്ദാക്കി പകരം 3,000 ദിര്‍ഹം പിഴ ചുമത്തി.

പിന്നീട് കേസ് ഫെഡറല്‍ സുപ്രീം കോടതിയുടെ പരിഗണനയിലെത്തി. പ്രതി മാത്രമാണ് ആദ്യ വിധിക്ക് എതിരെ അപ്പീല്‍ നല്‍കിയതെന്നും, പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കാത്ത സാഹചര്യത്തില്‍ അപ്പീല്‍ കോടതിക്ക് പ്രതിക്ക് കൂടുതല്‍ കടുത്ത ശിക്ഷ നല്‍കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സാമൂഹിക സേവനത്തേക്കാള്‍ കടുത്ത ശിക്ഷയാണ് പിഴയെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, അപ്പീല്‍ കോടതി വിധി റദ്ദാക്കുകയും ശിക്ഷാ നടപടികള്‍ പുനഃപരിശോധിക്കുന്നതിനായി കേസ് കീഴ്കോടതിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

Latest News

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ സുരക്ഷാ വീഴ്ച; 500-ലധികം സിനിമകളുടെ രേഖകള്‍ ചോര്‍ന്നു
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ സുരക്ഷാ വീഴ്ച; 500-ലധികം സിനിമകളുടെ രേഖകള്‍ ചോര്‍ന്നു
October 25, 2026
പ്രദീപ് കാറളത്തെ ദമ്മാം ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ഫോറം ആദരിച്ചു
പ്രദീപ് കാറളത്തെ ദമ്മാം ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ഫോറം ആദരിച്ചു
October 25, 2026
ഓണനിറവില്‍ റിയാദിലെ 'ട്രിവ' കൂട്ടായ്മ
ഓണനിറവില്‍ റിയാദിലെ 'ട്രിവ' കൂട്ടായ്മ
October 25, 2026
സൗദിയില്‍ പൗരന്മാര്‍ക്ക് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്; സൈനികര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 500 റിയാല്‍ പ്രതിമാസ സഹായം, കറന്റ്, വെള്ള നിരക്കുകള്‍ വര്‍ധിക്കും
സൗദിയില്‍ പൗരന്മാര്‍ക്ക് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്; സൈനികര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 500 റിയാല്‍ പ്രതിമാസ സഹായം, കറന്റ്, വെള്ള നിരക്കുകള്‍ വര്‍ധിക്കും
October 25, 2026
ജിദ്ദ കെ.എം.സി.സി വനിതാ വിങ് 'കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027' ക്യാമ്പയിന് തുടക്കം
ജിദ്ദ കെ.എം.സി.സി വനിതാ വിങ് 'കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027' ക്യാമ്പയിന് തുടക്കം
October 25, 2026
 മീലാസിന്റെ മൂന്ന് കൃതികള്‍ ജിദ്ദയില്‍ പ്രകാശനം ചെയ്തു
മീലാസിന്റെ മൂന്ന് കൃതികള്‍ ജിദ്ദയില്‍ പ്രകാശനം ചെയ്തു
October 25, 2026
ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് പദ്ധതിയിലെ അവസാന മേല്‍പ്പാലം 30-ന് തുറക്കും; യാത്രാസമയത്തില്‍ വന്‍ കുറവ്
ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് പദ്ധതിയിലെ അവസാന മേല്‍പ്പാലം 30-ന് തുറക്കും; യാത്രാസമയത്തില്‍ വന്‍ കുറവ്
October 25, 2026
ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ജഡ്ജി, നിയമന തീരുമാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനോട് വിധേയത്വം കാട്ടി
ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ജഡ്ജി, നിയമന തീരുമാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനോട് വിധേയത്വം കാട്ടി
October 25, 2026
കുട്ടിയെ രാത്രി ബീച്ചില്‍ തനിച്ചാക്കി, അബുദാബിയില്‍ സ്ത്രീക്ക് കോടതിയുടെ ശിക്ഷ
കുട്ടിയെ രാത്രി ബീച്ചില്‍ തനിച്ചാക്കി, അബുദാബിയില്‍ സ്ത്രീക്ക് കോടതിയുടെ ശിക്ഷ
October 25, 2026
ലാ ലിഗയില്‍ എല്‍ ക്ലാസിക്കോ രാവ്, മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന്
ലാ ലിഗയില്‍ എല്‍ ക്ലാസിക്കോ രാവ്, മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന്
October 25, 2026