l o a d i n g

ഇന്ത്യ

ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ജഡ്ജി, നിയമന തീരുമാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനോട് വിധേയത്വം കാട്ടി

Thumbnail
Publisher By     Staff Reporter
October 25, 2026


ന്യൂഡല്‍ഹി- സുപ്രീം കോടതി കോളീജിയം ഔദ്യോഗികമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്നതിന് മുന്‍പായി ജഡ്ജിമാരുടെ നിയമനത്തിനുള്ള പേരുകള്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്തിരുന്നുവെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍. സര്‍ക്കാരില്‍ നിന്ന് 'മുന്‍കൂര്‍ അനുമതി' തേടുന്നതിന് തുല്യമായ ഈ രീതിയോട് തനിക്ക് പൂര്‍ണ്ണ വിയോജിപ്പായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായി 'ദി വയര്‍' പോര്‍ട്ടലില്‍ നല്‍കിയ അഭിമുഖത്തിലാണ്, തന്റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന 'വിത്തൗട്ട് ഫിയര്‍ ഓര്‍ ഫേവര്‍' എന്ന ഓര്‍മ്മക്കുറിപ്പിലെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

കോളീജിയം യോഗത്തിനിടെ സി.ജെ.ഐ ചന്ദ്രചൂഡ് തന്നെ മാറ്റിനിര്‍ത്തി സംസാരിക്കുകയും, നിര്‍ദ്ദേശിക്കപ്പെട്ട പേരുകളില്‍ സര്‍ക്കാരിന്റെ അഭിപ്രായം അറിയാന്‍ ഫോണ്‍ ചെയ്യട്ടെയോ എന്ന് ചോദിക്കുകയും ചെയ്ത സംഭവം അദ്ദേഹം വിശദീകരിച്ചു. കോളീജിയത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ഇത്തരം ചുവടുവെപ്പുകള്‍ അടിയന്തരമായി ഒഴിവാക്കണമെന്ന് താന്‍ അദ്ദേഹത്തോട് നിര്‍ദേശിക്കുകയായിരുന്നു. അഞ്ച് പേരുകളില്‍ കോളീജിയം ധാരണയിലെത്തിയെങ്കിലും അവസാന നിമിഷം ഉയന്നുവന്ന ആറാമതൊരു പേര് കൂടി അംഗീകരിക്കാന്‍ ചന്ദ്രചൂഡ് സമ്മര്‍ദ്ദം ചെലുത്തിയെന്നും എന്നാല്‍ താനും മറ്റ് അംഗങ്ങളും അത് നിരസിക്കുകയായിരുന്നുവെന്നും ജസ്റ്റിസ് കൗള്‍ പറഞ്ഞു. ആറാമത്തെ പേര് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചീഫ് ജസ്റ്റിസ് നേരത്തെ തന്നെ സര്‍ക്കാരുമായി ധാരണയിലെത്തിയിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോളീജിയം യോഗത്തിന് മുന്‍പ് തന്നെ സര്‍ക്കാരുമായി പേരുകള്‍ ചര്‍ച്ച ചെയ്യുന്ന ഈ രീതി ദൗര്‍ഭാഗ്യകരമായ അനാചാരമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോളീജിയം തീരുമാനമെടുത്ത ശേഷം സര്‍ക്കാരുമായി നടത്തുന്ന കൂടിയാലോചനകളും, യോഗത്തിന് മുന്‍പുള്ള ഇത്തരം 'മുന്‍കൂര്‍ അനുമതി' തേടലുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് ജസ്റ്റിസ് കൗള്‍ വ്യക്തമാക്കി. ജഡ്ജിമാരുടെ നിയമന കാര്യങ്ങളില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് കേന്ദ്ര സര്‍ക്കാരിനോട് അനാവശ്യമായ വിധേയത്വം കാണിച്ചിരുന്നുവെന്നും, അത് സുപ്രീം കോടതിയുടെ സ്വതന്ത്ര നിലപാടിനെ ബാധിക്കുന്നതാണെന്നും തന്റെ പുസ്തകത്തില്‍ കൗള്‍ കുറിക്കുന്നു.

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഈ സമീപനം കോളീജിയം സംവിധാനത്തിന്റെ അടിത്തറ ഇളക്കുന്നതാണോ എന്ന ചോദ്യത്തിന്, രണ്ടു വര്‍ഷത്തെ നീണ്ട കാലാവധിയുള്ള ഒരു ചീഫ് ജസ്റ്റിസ് ഇത്തരം കീഴ്വഴക്കങ്ങള്‍ സൃഷ്ടിച്ചാല്‍ പിന്നീട് വരുന്ന ഹ്രസ്വകാല കാലാവധിയുള്ള ജഡ്ജിമാര്‍ക്ക് അത് മാറ്റിയെടുക്കാന്‍ പ്രയാസമായിരിക്കുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ജസ്റ്റിസ് കൗള്‍ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങളിലും നിയമനങ്ങളിലും സര്‍ക്കാരുമായി അമിതമായി ചര്‍ച്ചകള്‍ നടത്തുന്നതിനോട് മാത്രമാണ് തനിക്ക് എതിര്‍പ്പുണ്ടായിരുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബുദ്ധിശക്തിയെയും കഴിവുകളെയും താന്‍ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസ് തന്റെ ബെഞ്ചില്‍ നിന്ന് സി.ജെ.ഐ മാറ്റിയെന്നും, പി.എം.എല്‍.എ പുനഃപരിശോധനാ കേസില്‍ 'മധ്യസ്ഥ നിലപാട്' സ്വീകരിക്കാന്‍ ഉപദേശിച്ചിരുന്നുവെന്നും കൗള്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

Latest News

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ സുരക്ഷാ വീഴ്ച; 500-ലധികം സിനിമകളുടെ രേഖകള്‍ ചോര്‍ന്നു
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ സുരക്ഷാ വീഴ്ച; 500-ലധികം സിനിമകളുടെ രേഖകള്‍ ചോര്‍ന്നു
October 25, 2026
പ്രദീപ് കാറളത്തെ ദമ്മാം ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ഫോറം ആദരിച്ചു
പ്രദീപ് കാറളത്തെ ദമ്മാം ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ഫോറം ആദരിച്ചു
October 25, 2026
ഓണനിറവില്‍ റിയാദിലെ 'ട്രിവ' കൂട്ടായ്മ
ഓണനിറവില്‍ റിയാദിലെ 'ട്രിവ' കൂട്ടായ്മ
October 25, 2026
സൗദിയില്‍ പൗരന്മാര്‍ക്ക് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്; സൈനികര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 500 റിയാല്‍ പ്രതിമാസ സഹായം, കറന്റ്, വെള്ള നിരക്കുകള്‍ വര്‍ധിക്കും
സൗദിയില്‍ പൗരന്മാര്‍ക്ക് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്; സൈനികര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 500 റിയാല്‍ പ്രതിമാസ സഹായം, കറന്റ്, വെള്ള നിരക്കുകള്‍ വര്‍ധിക്കും
October 25, 2026
ജിദ്ദ കെ.എം.സി.സി വനിതാ വിങ് 'കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027' ക്യാമ്പയിന് തുടക്കം
ജിദ്ദ കെ.എം.സി.സി വനിതാ വിങ് 'കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027' ക്യാമ്പയിന് തുടക്കം
October 25, 2026
 മീലാസിന്റെ മൂന്ന് കൃതികള്‍ ജിദ്ദയില്‍ പ്രകാശനം ചെയ്തു
മീലാസിന്റെ മൂന്ന് കൃതികള്‍ ജിദ്ദയില്‍ പ്രകാശനം ചെയ്തു
October 25, 2026
ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് പദ്ധതിയിലെ അവസാന മേല്‍പ്പാലം 30-ന് തുറക്കും; യാത്രാസമയത്തില്‍ വന്‍ കുറവ്
ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് പദ്ധതിയിലെ അവസാന മേല്‍പ്പാലം 30-ന് തുറക്കും; യാത്രാസമയത്തില്‍ വന്‍ കുറവ്
October 25, 2026
ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ജഡ്ജി, നിയമന തീരുമാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനോട് വിധേയത്വം കാട്ടി
ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ജഡ്ജി, നിയമന തീരുമാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനോട് വിധേയത്വം കാട്ടി
October 25, 2026
കുട്ടിയെ രാത്രി ബീച്ചില്‍ തനിച്ചാക്കി, അബുദാബിയില്‍ സ്ത്രീക്ക് കോടതിയുടെ ശിക്ഷ
കുട്ടിയെ രാത്രി ബീച്ചില്‍ തനിച്ചാക്കി, അബുദാബിയില്‍ സ്ത്രീക്ക് കോടതിയുടെ ശിക്ഷ
October 25, 2026
ലാ ലിഗയില്‍ എല്‍ ക്ലാസിക്കോ രാവ്, മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന്
ലാ ലിഗയില്‍ എല്‍ ക്ലാസിക്കോ രാവ്, മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന്
October 25, 2026