റിയാദ്: പൂക്കളവും ഓണപ്പാട്ടുകളും തിരുവാതിരയും വിഭവസമൃദ്ധമായ സദ്യയുമായി തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മയായ 'ട്രിവ'യുടെ ഓണാഘോഷം അരങ്ങേറി. നാടിന്റെ ഓണസ്മരണകള്‍ പങ്കുവെച്ചും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചും അംഗങ്ങളും കുടുംബങ്ങളും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
ഷിറാസ് പോത്തന്‍കോട് അധ്യക്ഷത വഹിച്ച ചടങ്ങ് റഹ്‌മാന്‍ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു. രവി കാരക്കോണം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നന്ദു അരിമാനൂര്‍, നിസാം വടശ്ശേരികോണം, മന്‍സൂര്‍ കല്ലറ, ബിനു അരുവിപ്പുറം, നവാസ് ചവര്‍ക്കോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
റിയാദിലെ വിവിധ സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച് ജയന്‍ കൊടുങ്ങല്ലൂര്‍, സുരേന്ദ്രന്‍ കൂട്ടായി, നാസര്‍ കാരക്കുന്ന്, നാസര്‍ ലെയ്‌സ്, സിയാദ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. നാസര്‍ കല്ലറ, അരുണ്‍ കാരക്കോണം, സനില്‍ കുമാര്‍, ഡോ. ജയചന്ദ്രന്‍, ശ്രീലാല്‍ സുഗതകുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
അംജിത്ത്, അനസ് ചാത്തന്‍പാറ, ബിനീഷ്, ഫിറോസ്, കെ.എന്‍. പോള്‍, റാസി കൊരണി, സജീവ് സ്വാമിനാഥന്‍, ഷമീം വര്‍ക്കല, ഷെര്‍ഷ ഷമീര്‍, ഷമീര്‍ തവ എന്നിവര്‍ പരിപാടികളുടെ നടത്തിപ്പിന് നേതൃത്വം നല്‍കി.
ഓണപ്പാട്ടുകളും തിരുവാതിരയും മറ്റ് കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. പ്രവാസജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഒത്തുചേരാനും സൗഹൃദം പുതുക്കാനും അവസരമൊരുക്കിയ ആഘോഷങ്ങള്‍ പരമ്പരാഗത ഓണസദ്യയോടെയാണ് സമാപിച്ചത്.