l o a d i n g

ഗൾഫ്

സൗദിയില്‍ പൗരന്മാര്‍ക്ക് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്; സൈനികര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 500 റിയാല്‍ പ്രതിമാസ സഹായം, കറന്റ്, വെള്ള നിരക്കുകള്‍ വര്‍ധിക്കും

Thumbnail
Publisher By     Staff Reporter
October 25, 2026

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ശുപാര്‍ശയെ തുടര്‍ന്ന് രാജ്യത്തെ പൗരന്മാര്‍ക്ക് ആശ്വാസമേകുന്ന വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്. 2027 ജനുവരി 1 മുതല്‍ വൈദ്യുതി, ജല ഉപഭോഗ നിരക്കുകളില്‍ മാറ്റം വരുത്തുമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനിയും നാഷണല്‍ വാട്ടര്‍ കമ്പനിയും വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജാവിന്റെ ഉത്തരവ്.

സിവില്‍-സൈനിക ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, സോഷ്യല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ പരേതരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് പ്രതിമാസം 500 റിയാല്‍ വീതം സഹായധനമായി നല്‍കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കറന്റ്, വെള്ള നിരക്കുകളിലെ വര്‍ദ്ധനവ് മറികടക്കാന്‍ സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യം കൈപ്പറ്റുന്നവര്‍ക്കും പ്രതിമാസം 500 റിയാല്‍ വീതം അധികമായി ലഭിക്കും.

ഇതിനുപുറമെ, സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണ തോത് (നിതാഖാത്) നിശ്ചയിക്കുന്നതിനുള്ള സൗദി ജീവനക്കാരുടെ കുറഞ്ഞ വേതന പരിധി ഉയര്‍ത്താനും ഉത്തരവില്‍ പറയുന്നു. ഇതുപ്രകാരം കുറഞ്ഞ വേതന പരിധി ആറ് മാസത്തിന് ശേഷം 5,000 റിയാലായും, അതിന് ശേഷം 12 മാസത്തിനുള്ളില്‍ 6,000 റിയാലായും വര്‍ദ്ധിക്കും. സ്വദേശി തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുന്നതിനും സ്വകാര്യ മേഖലയില്‍ സൗദികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി.

Latest News

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ സുരക്ഷാ വീഴ്ച; 500-ലധികം സിനിമകളുടെ രേഖകള്‍ ചോര്‍ന്നു
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ സുരക്ഷാ വീഴ്ച; 500-ലധികം സിനിമകളുടെ രേഖകള്‍ ചോര്‍ന്നു
October 25, 2026
പ്രദീപ് കാറളത്തെ ദമ്മാം ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ഫോറം ആദരിച്ചു

ഓണനിറവില്‍ റിയാദിലെ 'ട്രിവ' കൂട്ടായ്മ
ഓണനിറവില്‍ റിയാദിലെ 'ട്രിവ' കൂട്ടായ്മ
October 25, 2026
സൗദിയില്‍ പൗരന്മാര്‍ക്ക് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്; സൈനികര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 500 റിയാല്‍ പ്രതിമാസ സഹായം, കറന്റ്, വെള്ള നിരക്കുകള്‍ വര്‍ധിക്കും
സൗദിയില്‍ പൗരന്മാര്‍ക്ക് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്; സൈനികര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 500 റിയാല്‍ പ്രതിമാസ സഹായം, കറന്റ്, വെള്ള നിരക്കുകള്‍ വര്‍ധിക്കും
October 25, 2026
ജിദ്ദ കെ.എം.സി.സി വനിതാ വിങ് 'കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027' ക്യാമ്പയിന് തുടക്കം

 മീലാസിന്റെ മൂന്ന് കൃതികള്‍ ജിദ്ദയില്‍ പ്രകാശനം ചെയ്തു

ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് പദ്ധതിയിലെ അവസാന മേല്‍പ്പാലം 30-ന് തുറക്കും; യാത്രാസമയത്തില്‍ വന്‍ കുറവ്

ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ജഡ്ജി, നിയമന തീരുമാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനോട് വിധേയത്വം കാട്ടി

കുട്ടിയെ രാത്രി ബീച്ചില്‍ തനിച്ചാക്കി, അബുദാബിയില്‍ സ്ത്രീക്ക് കോടതിയുടെ ശിക്ഷ

ലാ ലിഗയില്‍ എല്‍ ക്ലാസിക്കോ രാവ്, മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന്