l o a d i n g

ഗൾഫ്

ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് പദ്ധതിയിലെ അവസാന മേല്‍പ്പാലം 30-ന് തുറക്കും; യാത്രാസമയത്തില്‍ വന്‍ കുറവ്

Thumbnail
Publisher By     Staff Reporter
October 25, 2026


ദുബായ് - വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് വികസന പദ്ധതിയിലെ അവസാന മേല്‍പ്പാലം ഒക്ടോബര്‍ 30 വെള്ളിയാഴ്ച ഗതാഗതത്തിനായി തുറന്നുനല്‍കും. ഇതോടെ അല്‍ മജ്‌ലിസ് സ്ട്രീറ്റിനും സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റിനുമിടയിലെ യാത്രാസമയം ആറ് മിനിറ്റില്‍ നിന്ന് വെറും ഒരു മിനിറ്റായി കുറയും.

1,000 മീറ്റര്‍ നീളമുള്ള രണ്ട് വരി മേല്‍പ്പാലത്തിന് മണിക്കൂറില്‍ ഏകദേശം 3,000 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. ഷെയ്ഖ് സായിദ് റോഡിനെയും സമീപത്തെ പ്രധാന വാണിജ്യ-വാസകേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന കവലയിലെ ഗതാഗതക്കുരുക്കിന് ഇതോടെ വലിയ ആശ്വാസമാകും. 69.6 കോടിയിലധികം ദിര്‍ഹം ചെലവിട്ട് നിര്‍മ്മിച്ച പദ്ധതിയുടെ പ്രധാന ജോലികളുടെ പൂര്‍ത്തീകരണമാണ് ഈ പാലത്തിന്റെ ഉദ്ഘാടനത്തോടെ കുറിക്കപ്പെടുന്നത്.

ആകെ 5,000 മീറ്റര്‍ നീളമുള്ള അഞ്ച് മേല്‍പ്പാലങ്ങളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചിട്ടുള്ളത്. മുമ്പ് റൗണ്ട് എബൗട്ടായിരുന്ന ഈ ഭാഗത്തെ മേല്‍പ്പാലങ്ങള്‍ സഹിതമുള്ള കവലയാക്കി മാറ്റിയതോടെ, കവലയിലെ ശരാശരി കാത്തിരിപ്പ് സമയം 12 മിനിറ്റില്‍ നിന്ന് 90 സെക്കന്‍ഡായി കുറയും. ഇത് അഞ്ചുലക്ഷത്തിലധികം വരുന്ന താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രയോജനം ചെയ്യുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ഞഠഅ) ഡയറക്ടര്‍ ജനറല്‍ മത്തര്‍ അല്‍ തായര്‍ വ്യക്തമാക്കി.

സാബീല്‍, അല്‍ സത്വ, അല്‍ കരാമ, അല്‍ ജാഫിലിയ, അല്‍ മന്‍ഖൂല്‍ തുടങ്ങിയ മേഖലകള്‍ക്ക് ഈ പദ്ധതി വലിയ സഹായകരമാകും. പദ്ധതിയുടെ തുടര്‍ച്ചയായി അടുത്തുള്ള അല്‍ മുസ്തഖ്ബല്‍ സ്ട്രീറ്റ് വികസന പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും 2027-ല്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും ആര്‍.ടി.എ അറിയിച്ചു. മൂന്ന് തുരങ്കങ്ങളും പുതിയ പാലങ്ങളും അടങ്ങുന്ന ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ ഗതാഗത ശേഷി 33 ശതമാനം കൂടി വര്‍ദ്ധിക്കും.

Latest News

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ സുരക്ഷാ വീഴ്ച; 500-ലധികം സിനിമകളുടെ രേഖകള്‍ ചോര്‍ന്നു
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ സുരക്ഷാ വീഴ്ച; 500-ലധികം സിനിമകളുടെ രേഖകള്‍ ചോര്‍ന്നു
October 25, 2026
പ്രദീപ് കാറളത്തെ ദമ്മാം ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ഫോറം ആദരിച്ചു
പ്രദീപ് കാറളത്തെ ദമ്മാം ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ഫോറം ആദരിച്ചു
October 25, 2026
ഓണനിറവില്‍ റിയാദിലെ 'ട്രിവ' കൂട്ടായ്മ
ഓണനിറവില്‍ റിയാദിലെ 'ട്രിവ' കൂട്ടായ്മ
October 25, 2026
സൗദിയില്‍ പൗരന്മാര്‍ക്ക് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്; സൈനികര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 500 റിയാല്‍ പ്രതിമാസ സഹായം, കറന്റ്, വെള്ള നിരക്കുകള്‍ വര്‍ധിക്കും
സൗദിയില്‍ പൗരന്മാര്‍ക്ക് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്; സൈനികര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 500 റിയാല്‍ പ്രതിമാസ സഹായം, കറന്റ്, വെള്ള നിരക്കുകള്‍ വര്‍ധിക്കും
October 25, 2026
ജിദ്ദ കെ.എം.സി.സി വനിതാ വിങ് 'കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027' ക്യാമ്പയിന് തുടക്കം
ജിദ്ദ കെ.എം.സി.സി വനിതാ വിങ് 'കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027' ക്യാമ്പയിന് തുടക്കം
October 25, 2026
 മീലാസിന്റെ മൂന്ന് കൃതികള്‍ ജിദ്ദയില്‍ പ്രകാശനം ചെയ്തു
മീലാസിന്റെ മൂന്ന് കൃതികള്‍ ജിദ്ദയില്‍ പ്രകാശനം ചെയ്തു
October 25, 2026
ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് പദ്ധതിയിലെ അവസാന മേല്‍പ്പാലം 30-ന് തുറക്കും; യാത്രാസമയത്തില്‍ വന്‍ കുറവ്
ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് പദ്ധതിയിലെ അവസാന മേല്‍പ്പാലം 30-ന് തുറക്കും; യാത്രാസമയത്തില്‍ വന്‍ കുറവ്
October 25, 2026
ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ജഡ്ജി, നിയമന തീരുമാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനോട് വിധേയത്വം കാട്ടി
ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ജഡ്ജി, നിയമന തീരുമാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനോട് വിധേയത്വം കാട്ടി
October 25, 2026
കുട്ടിയെ രാത്രി ബീച്ചില്‍ തനിച്ചാക്കി, അബുദാബിയില്‍ സ്ത്രീക്ക് കോടതിയുടെ ശിക്ഷ
കുട്ടിയെ രാത്രി ബീച്ചില്‍ തനിച്ചാക്കി, അബുദാബിയില്‍ സ്ത്രീക്ക് കോടതിയുടെ ശിക്ഷ
October 25, 2026
ലാ ലിഗയില്‍ എല്‍ ക്ലാസിക്കോ രാവ്, മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന്
ലാ ലിഗയില്‍ എല്‍ ക്ലാസിക്കോ രാവ്, മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന്
October 25, 2026