l o a d i n g

ഗൾഫ്

ജിദ്ദ കെ.എം.സി.സി വനിതാ വിങ് 'കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027' ക്യാമ്പയിന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 25, 2026

ജിദ്ദ: പ്രവാസി കുടുംബങ്ങള്‍ക്ക് സുരക്ഷയും കരുതലും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നടപ്പിലാക്കുന്ന 'കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027' പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ പ്രൗഢോജ്ജ്വല തുടക്കമായി. പദ്ധതിയുടെ അംഗത്വ ക്യാമ്പയിന്‍ ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് നടക്കുന്നത്.

ആദ്യമായാണ് വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ ജിദ്ദയിലെ പ്രവാസി വനിതകള്‍ക്കായി പ്രത്യേകമായി ഒരു ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഈ പദ്ധതിയുടെ സന്ദേശം ജിദ്ദയിലെ മുഴുവന്‍ വനിതകളിലേക്കും എത്തിക്കുന്നതിനും, പരമാവധി ആളുകളെ ഇതിന്റെ ഭാഗമാക്കുന്നതിനുമായി വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

കഴിഞ്ഞ 17 വര്‍ഷമായി കുടുംബനാഥന്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങള്‍ക്ക് അത്താണിയായും, വിവിധ രോഗങ്ങളാല്‍ പ്രയാസപ്പെടുന്നവര്‍ക്ക് താങ്ങും തണലായും പ്രവര്‍ത്തിക്കുന്ന ഈ പദ്ധതിയില്‍ ജാതി-മത ഭേദമന്യേ ജിദ്ദയിലുള്ള ഏതൊരു മലയാളിക്കും അംഗമാകാം.

വനിതാ വിങ് പ്രസിഡന്റ് മുംതാസ് പാലോളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സാബില്‍ മമ്പാട്, ഹസീന എന്നിവര്‍ സംസാരിച്ചു. കാരുണ്യഹസ്തം കോര്‍ഡിനേറ്റര്‍മാരായ മിസ്രിയ ഹമീദ്, സലീന ഇബ്രാഹിം എന്നിവര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ബസ്മ സാബില്‍, ഇര്‍ഷാദ ഇല്യാസ്, ഹാജറ ബഷീര്‍, സുരയ്യ കാരി, നസീമ ഹൈദര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഷമീല മൂസ സ്വാഗതവും നസീഹ അന്‍വര്‍ നന്ദിയും പറഞ്ഞു. പ്രവാസി സമൂഹത്തിന്റെ ക്ഷേമവും കുടുംബസുരക്ഷയും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഈ സംരംഭം ജിദ്ദ കെ.എം.സി.സി.യുടെ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമായി മാറുകയാണ്.

Latest News

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ സുരക്ഷാ വീഴ്ച; 500-ലധികം സിനിമകളുടെ രേഖകള്‍ ചോര്‍ന്നു
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ സുരക്ഷാ വീഴ്ച; 500-ലധികം സിനിമകളുടെ രേഖകള്‍ ചോര്‍ന്നു
October 25, 2026
പ്രദീപ് കാറളത്തെ ദമ്മാം ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ഫോറം ആദരിച്ചു
പ്രദീപ് കാറളത്തെ ദമ്മാം ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ഫോറം ആദരിച്ചു
October 25, 2026
ഓണനിറവില്‍ റിയാദിലെ 'ട്രിവ' കൂട്ടായ്മ
ഓണനിറവില്‍ റിയാദിലെ 'ട്രിവ' കൂട്ടായ്മ
October 25, 2026
സൗദിയില്‍ പൗരന്മാര്‍ക്ക് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്; സൈനികര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 500 റിയാല്‍ പ്രതിമാസ സഹായം, കറന്റ്, വെള്ള നിരക്കുകള്‍ വര്‍ധിക്കും
സൗദിയില്‍ പൗരന്മാര്‍ക്ക് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്; സൈനികര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 500 റിയാല്‍ പ്രതിമാസ സഹായം, കറന്റ്, വെള്ള നിരക്കുകള്‍ വര്‍ധിക്കും
October 25, 2026
ജിദ്ദ കെ.എം.സി.സി വനിതാ വിങ് 'കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027' ക്യാമ്പയിന് തുടക്കം
ജിദ്ദ കെ.എം.സി.സി വനിതാ വിങ് 'കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി 2027' ക്യാമ്പയിന് തുടക്കം
October 25, 2026
 മീലാസിന്റെ മൂന്ന് കൃതികള്‍ ജിദ്ദയില്‍ പ്രകാശനം ചെയ്തു
മീലാസിന്റെ മൂന്ന് കൃതികള്‍ ജിദ്ദയില്‍ പ്രകാശനം ചെയ്തു
October 25, 2026
ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് പദ്ധതിയിലെ അവസാന മേല്‍പ്പാലം 30-ന് തുറക്കും; യാത്രാസമയത്തില്‍ വന്‍ കുറവ്
ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് പദ്ധതിയിലെ അവസാന മേല്‍പ്പാലം 30-ന് തുറക്കും; യാത്രാസമയത്തില്‍ വന്‍ കുറവ്
October 25, 2026
ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ജഡ്ജി, നിയമന തീരുമാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനോട് വിധേയത്വം കാട്ടി
ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ജഡ്ജി, നിയമന തീരുമാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനോട് വിധേയത്വം കാട്ടി
October 25, 2026
കുട്ടിയെ രാത്രി ബീച്ചില്‍ തനിച്ചാക്കി, അബുദാബിയില്‍ സ്ത്രീക്ക് കോടതിയുടെ ശിക്ഷ
കുട്ടിയെ രാത്രി ബീച്ചില്‍ തനിച്ചാക്കി, അബുദാബിയില്‍ സ്ത്രീക്ക് കോടതിയുടെ ശിക്ഷ
October 25, 2026
ലാ ലിഗയില്‍ എല്‍ ക്ലാസിക്കോ രാവ്, മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന്
ലാ ലിഗയില്‍ എല്‍ ക്ലാസിക്കോ രാവ്, മത്സരം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന്
October 25, 2026