l o a d i n g

കായികം

വെല്ലിംഗ്ടണില്‍ ഇന്ത്യന്‍ വെടിക്കെട്ട്, അഭിഷേകിന് 35 പന്തില്‍ സെഞ്ചുറി, 40 പന്ത് ശേഷിക്കെ ഇന്ത്യക്ക് ജയം

Thumbnail
Publisher By     Staff Reporter
October 27, 2026



വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ വെല്ലിംഗ്ടണില്‍ ഇന്ത്യ നിറഞ്ഞാടി. അഭിഷേക് ശര്‍മയും (38 പന്തില്‍ 113) വൈഭവ് സൂര്യവംശിയും (19 പന്തില്‍ 45) തുടക്കം മുതല്‍ ആഞ്ഞടിച്ചതോടെ പവര്‍പ്ലേയില്‍ ഇന്ത്യ വിക്കറ്റ് പോവാതെ നേടിയത് 118 റണ്‍സാണ്. ഈ റെക്കോര്‍ഡില്‍ കുതിച്ച സന്ദര്‍ശകര്‍ 40 പന്ത് ശേഷിക്കെ ആറ് വിക്കറ്റിന് ജയിച്ചു. സ്‌കോര്‍: ന്യൂസിലാന്റ് മൂന്നിന് 198, ഇന്ത്യ 13.2 ഓവറില്‍ നാലിന് 199.
ഈ ജയത്തോടെ ഇന്ത്യ പരമ്പര വിജയം ഉറപ്പിച്ചു. രണ്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്
ഇന്ത്യക്ക് അഭിഷേക് ശര്‍മയും വൈഭവ് സൂര്യവംശിയും ചേര്‍ന്ന് സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. ആദ്യ ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 118 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യ ടി20 രാജ്യാന്തര ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു. ബൗളര്‍മാര്‍ക്ക് അവസരം നല്‍കാത്ത തരത്തിലായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ആക്രമണം.
38 പന്തില്‍ 113 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ മുഖ്യശില്‍പി. ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസണെതിരായ നാലാം ഓവറില്‍ രണ്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 20 റണ്‍സ് അടിച്ചെടുത്തതോടെ ഇന്ത്യയുടെ കുതിപ്പ് തുടങ്ങി. വെറും 15 പന്തില്‍ അഭിഷേക് അര്‍ധസെഞ്ചുറിയും പൂര്‍ത്തിയാക്കി.
ടി20 രാജ്യാന്തര മത്സരങ്ങളില്‍ പന്ത് തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമായ മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണിത്. 2021ല്‍ സെര്‍ബിയക്കെതിരെ റുമാനിയ നേടിയ വിക്കറ്റ് നഷ്ടമില്ലാത്ത 116 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തു. ഡാരില്‍ മിച്ചല്‍ 52 പന്തില്‍ പുറത്താകാതെ 89 റണ്‍സ് നേടി. ബെവണ്‍ ജേക്കബ്‌സ് 23 പന്തില്‍ 39 റണ്‍സുമായി പിന്തുണ നല്‍കി.
എന്നാല്‍ അവസാന ഓവറുകളില്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ ന്യൂസിലന്‍ഡിന് സാധിച്ചില്ല. 20ാം ഓവറില്‍ പ്രിന്‍സ് യാദവ് ഒമ്പത് റണ്‍സ് മാത്രം വഴങ്ങിയതും നിര്‍ണായകമായി. 83 റണ്‍സുമായി അവസാന ഓവറിന് ഇറങ്ങിയ മിച്ചലിന് പിന്നീട് ആറ് പന്തില്‍ ആറ് റണ്‍സ് മാത്രമാണ് നേടാനായത്.
ഇന്ത്യന്‍ ബൗളര്‍മാര്‍ പിച്ചിന്റെ സ്വഭാവത്തിനനുസരിച്ച് പന്തെറിഞ്ഞതാണ് ന്യൂസിലന്‍ഡിന്റെ സ്‌കോര്‍ നിയന്ത്രിക്കാന്‍ സഹായിച്ചത്. നേരായ അതിര്‍ത്തികള്‍ ദൈര്‍ഘ്യമേറിയതും വശങ്ങളിലെ അതിര്‍ത്തികള്‍ ചെറുതുമായ ഗ്രൗണ്ടില്‍ ഫുള്‍ ലെങ്ത് പന്തുകളാണ് കൂടുതല്‍ ഫലപ്രദമായത്. ആദ്യ രണ്ട് മത്സരങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ഫുള്‍ ലെങ്ത് പന്തുകളില്‍ ഇന്ത്യ കൂടുതല്‍ നിയന്ത്രണം പുലര്‍ത്തി. റിവേഴ്‌സ് സ്വിങ്ങും ബൗളര്‍മാര്‍ക്ക് സഹായകമായി
അഭിഷേക് ശര്‍മയുടെയും വൈഭവ് സൂര്യവംശിയുടെയും അസാധാരണ ആക്രമണത്തിനു മുന്നില്‍ ന്യൂസിലന്‍ഡിന്റെ 198 റണ്‍സ് പോലും മതിയായില്ല. ലക്ഷ്യത്തിന് തൊട്ടടുത്തെത്തിയശേഷം ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വിജയം അനായാസമായി സ്വന്തമാക്കി. സഞ്ജു സാംസണും (13 പന്തില്‍ 18) ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുമാണ് (10 പന്തില്‍ 5) പുറത്തായത്. നമന്‍ ധീര്‍ നേരിട്ട ആദ്യ പന്ത് ബൗണ്ടറി കടത്തി വിജയം പൂര്‍ത്തിയാക്കി.

Latest News

ഇസ്രായേലില്‍ ഭൂരിപക്ഷമില്ലാതെ മുന്നണികള്‍; നെതന്യാഹു രാജിവെക്കണമെന്ന് ഗാഡി ഐസന്‍കോട്ട്
ഇസ്രായേലില്‍ ഭൂരിപക്ഷമില്ലാതെ മുന്നണികള്‍; നെതന്യാഹു രാജിവെക്കണമെന്ന് ഗാഡി ഐസന്‍കോട്ട്
October 28, 2026
തായിഫില്‍ ഹൂതി മിസൈല്‍ ആക്രമണ ശ്രമം: പ്രതിരോധ സേന തകര്‍ത്തു
തായിഫില്‍ ഹൂതി മിസൈല്‍ ആക്രമണ ശ്രമം: പ്രതിരോധ സേന തകര്‍ത്തു
October 28, 2026
ജിദ്ദയിലും യാമ്പുവിലും ജിദ്ദയിലും യാമ്പുവിലും സിവില്‍ ഡിഫന്‍സിന്റെ ജാഗ്രതാ മുന്നറിയിപ്പ്: മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം
ജിദ്ദയിലും യാമ്പുവിലും ജിദ്ദയിലും യാമ്പുവിലും സിവില്‍ ഡിഫന്‍സിന്റെ ജാഗ്രതാ മുന്നറിയിപ്പ്: മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം
October 28, 2026
ബന്ധത്തില്‍ മഞ്ഞുരുക്കമോ? ദല്‍ഹി സമ്മേളനത്തില്‍ പാക്കിസ്ഥാന് ക്ഷണം,
ബന്ധത്തില്‍ മഞ്ഞുരുക്കമോ? ദല്‍ഹി സമ്മേളനത്തില്‍ പാക്കിസ്ഥാന് ക്ഷണം,
October 28, 2026
മോക്ക് ഇംപീച്ച്‌മെന്റ്: പിന്മാറില്ലെന്ന് ഇന്‍ഡ്യാ ബ്ലോക്ക്
മോക്ക് ഇംപീച്ച്‌മെന്റ്: പിന്മാറില്ലെന്ന് ഇന്‍ഡ്യാ ബ്ലോക്ക്
October 28, 2026
എന്നെക്കുറിച്ച് പറഞ്ഞത് മറ്റുള്ളവര്‍, എന്റെ കഥ ഇനി ഞാന്‍ പറയാം -സോണിയ
എന്നെക്കുറിച്ച് പറഞ്ഞത് മറ്റുള്ളവര്‍, എന്റെ കഥ ഇനി ഞാന്‍ പറയാം -സോണിയ
October 28, 2026
എഫ്.എ കപ്പില്‍ ആഴ്‌സനലിന് ഞെട്ടിക്കുന്ന തോല്‍വി
എഫ്.എ കപ്പില്‍ ആഴ്‌സനലിന് ഞെട്ടിക്കുന്ന തോല്‍വി
October 28, 2026
ഇസ്രായിലില്‍ അറബ് പാര്‍ട്ടികള്‍ക്ക്  വന്‍ നേട്ടമെന്ന് എക്‌സിറ്റ് പോള്‍
ഇസ്രായിലില്‍ അറബ് പാര്‍ട്ടികള്‍ക്ക് വന്‍ നേട്ടമെന്ന് എക്‌സിറ്റ് പോള്‍
October 28, 2026
ഇസ്രായില്‍ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ചെന്ന് എക്‌സിറ്റ് പോള്‍
ഇസ്രായില്‍ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ചെന്ന് എക്‌സിറ്റ് പോള്‍
October 28, 2026
ശിഹാബ് തെക്കുപുറത്തിന് യാത്രയയപ്പ്
ശിഹാബ് തെക്കുപുറത്തിന് യാത്രയയപ്പ്
October 27, 2026