l o a d i n g

ഗൾഫ്

ജിദ്ദയിലും യാമ്പുവിലും ജിദ്ദയിലും യാമ്പുവിലും സിവില്‍ ഡിഫന്‍സിന്റെ ജാഗ്രതാ മുന്നറിയിപ്പ്: മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

Thumbnail
Publisher By     Staff Reporter
October 28, 2026

ജിദ്ദ: ജിദ്ദ, യാമ്പു എന്നിവിടങ്ങളില്‍ നാഷണല്‍ ഏര്‍ളി വാണിംഗ് പ്ലാറ്റ്ഫോം വഴി അപകട സാധ്യത മുന്നറിയിപ്പ് നല്‍കി സൗദി സിവില്‍ ഡിഫന്‍സ്. ജാഗ്രതാ നിര്‍ദ്ദേശം നല്‍കി മിനിറ്റുകള്‍ക്കകം അപകടസാധ്യത ഒഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

മുന്നറിയിപ്പ് സമയത്ത് പൗരന്മാരും താമസക്കാരും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അഭ്യര്‍ത്ഥിച്ചു. തുറസ്സായ സ്ഥലങ്ങളില്‍ നിന്നും ഗ്ലാസുകളില്‍ നിന്നും അകന്നു നില്‍ക്കുക, ബാല്‍ക്കണിയിലോ മേല്‍ക്കൂരയിലോ നില്‍ക്കരുത് എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. കെട്ടിടങ്ങള്‍ക്ക് പുറത്തുള്ളവര്‍ അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാനോ ഉറപ്പുള്ള തടസ്സങ്ങള്‍ക്ക് പിന്നില്‍ അഭയം പ്രാപിക്കാനോ ശ്രദ്ധിക്കണം. കൂടാതെ ആളുകള്‍ കൂട്ടം കൂടുന്നതും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും ഒഴിവാക്കണം. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നതുവരെ അപകടകരമായ സ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും അഭ്യൂഹങ്ങളില്‍ വീഴരുതെന്നും അജ്ഞാത സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശിച്ചു.

മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയെ തടയുന്നതിന്റെയോ അവ പതിച്ച സ്ഥലങ്ങളുടെയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത കുറ്റമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും.സിവില്‍ ഡിഫന്‍സിന്റെ ജാഗ്രതാ മുന്നറിയിപ്പ്: മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

ജിദ്ദ: ജിദ്ദ, യാമ്പു എന്നിവിടങ്ങളില്‍ നാഷണല്‍ ഏര്‍ളി വാണിംഗ് പ്ലാറ്റ്ഫോം വഴി അപകട സാധ്യത മുന്നറിയിപ്പ് നല്‍കി സൗദി സിവില്‍ ഡിഫന്‍സ്. ജാഗ്രതാ നിര്‍ദ്ദേശം നല്‍കി മിനിറ്റുകള്‍ക്കകം അപകടസാധ്യത ഒഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

മുന്നറിയിപ്പ് സമയത്ത് പൗരന്മാരും താമസക്കാരും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അഭ്യര്‍ത്ഥിച്ചു. തുറസ്സായ സ്ഥലങ്ങളില്‍ നിന്നും ഗ്ലാസുകളില്‍ നിന്നും അകന്നു നില്‍ക്കുക, ബാല്‍ക്കണിയിലോ മേല്‍ക്കൂരയിലോ നില്‍ക്കരുത് എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. കെട്ടിടങ്ങള്‍ക്ക് പുറത്തുള്ളവര്‍ അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാനോ ഉറപ്പുള്ള തടസ്സങ്ങള്‍ക്ക് പിന്നില്‍ അഭയം പ്രാപിക്കാനോ ശ്രദ്ധിക്കണം. കൂടാതെ ആളുകള്‍ കൂട്ടം കൂടുന്നതും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും ഒഴിവാക്കണം. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നതുവരെ അപകടകരമായ സ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും അഭ്യൂഹങ്ങളില്‍ വീഴരുതെന്നും അജ്ഞാത സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശിച്ചു.

മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയെ തടയുന്നതിന്റെയോ അവ പതിച്ച സ്ഥലങ്ങളുടെയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത കുറ്റമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും.

Latest News

ഇസ്രായേലില്‍ ഭൂരിപക്ഷമില്ലാതെ മുന്നണികള്‍; നെതന്യാഹു രാജിവെക്കണമെന്ന് ഗാഡി ഐസന്‍കോട്ട്
ഇസ്രായേലില്‍ ഭൂരിപക്ഷമില്ലാതെ മുന്നണികള്‍; നെതന്യാഹു രാജിവെക്കണമെന്ന് ഗാഡി ഐസന്‍കോട്ട്
October 28, 2026
തായിഫില്‍ ഹൂതി മിസൈല്‍ ആക്രമണ ശ്രമം: പ്രതിരോധ സേന തകര്‍ത്തു
തായിഫില്‍ ഹൂതി മിസൈല്‍ ആക്രമണ ശ്രമം: പ്രതിരോധ സേന തകര്‍ത്തു
October 28, 2026
ജിദ്ദയിലും യാമ്പുവിലും ജിദ്ദയിലും യാമ്പുവിലും സിവില്‍ ഡിഫന്‍സിന്റെ ജാഗ്രതാ മുന്നറിയിപ്പ്: മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം
ജിദ്ദയിലും യാമ്പുവിലും ജിദ്ദയിലും യാമ്പുവിലും സിവില്‍ ഡിഫന്‍സിന്റെ ജാഗ്രതാ മുന്നറിയിപ്പ്: മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം
October 28, 2026
ബന്ധത്തില്‍ മഞ്ഞുരുക്കമോ? ദല്‍ഹി സമ്മേളനത്തില്‍ പാക്കിസ്ഥാന് ക്ഷണം,

മോക്ക് ഇംപീച്ച്‌മെന്റ്: പിന്മാറില്ലെന്ന് ഇന്‍ഡ്യാ ബ്ലോക്ക്

എന്നെക്കുറിച്ച് പറഞ്ഞത് മറ്റുള്ളവര്‍, എന്റെ കഥ ഇനി ഞാന്‍ പറയാം -സോണിയ

എഫ്.എ കപ്പില്‍ ആഴ്‌സനലിന് ഞെട്ടിക്കുന്ന തോല്‍വി

ഇസ്രായിലില്‍ അറബ് പാര്‍ട്ടികള്‍ക്ക്  വന്‍ നേട്ടമെന്ന് എക്‌സിറ്റ് പോള്‍

ഇസ്രായില്‍ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ചെന്ന് എക്‌സിറ്റ് പോള്‍

ശിഹാബ് തെക്കുപുറത്തിന് യാത്രയയപ്പ്
ശിഹാബ് തെക്കുപുറത്തിന് യാത്രയയപ്പ്
October 27, 2026