ജിദ്ദ: രണ്ട് പതിറ്റാണ്ടിലേറെക്കാലം ജിദ്ദയിലും സമീപ പ്രദേശങ്ങളിലും 'പിസ മുഅല്ലിമായി' സേവനമനുഷ്ഠിച്ച് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒതായി ചാത്തലൂര്‍ സ്വദേശി ശിഹാബ് തെക്കുപുറത്തിന് ഒതായി ചാത്തലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റി ഊഷ്മളമായ യാത്രാമംഗളങ്ങള്‍ നേര്‍ന്നു.
ഷറഫിയ എല്ലോറയില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അമീന് ചെമ്മല അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സുല്‍ഫീക്കര്‍ ഒതായി, കെ.പി. സുനീര്‍, വി.ടി. അഷ്റഫ്, കെ.സി. ഫൈസല്‍ ബാബു, വി.ടി. ആരിഫ്, ഹമീദ് മൂര്‍ഖന്‍, പി.വി. ഷാരൂഖ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ജുനൈസ് ബാവ സ്വാഗതവും ട്രഷറര്‍ വി.ടി. ഷിജാഹ് നന്ദിയും പറഞ്ഞു.
പ്രവാസം ആരംഭിച്ചതു മുതല്‍ ജിദ്ദയില്‍ ഉണ്ടായിരുന്ന സമയത്തെല്ലാം ഒ.സി.ഡബ്ല്യു.സിയുമായി സഹകരിച്ചിരുന്നുവെന്ന് മറുപടി പ്രസംഗത്തില്‍ ശിഹാബ് പറഞ്ഞു. കഴിഞ്ഞ ഒന്നര-രണ്ട് മാസങ്ങളില്‍ ആശുപത്രിയിലായാലും കോണ്‍സുലേറ്റിലും ജവാസാത്തിലും യാത്രാരേഖകള്‍ ശരിയാക്കുന്നതിലായാലും കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളും അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും ഒപ്പം ഉറച്ചുനിന്നതിന് നന്ദി പറയാന്‍ വാക്കുകളില്ലെന്നും, ഒരു കൂട്ടായ്മയില്‍ ഒപ്പം സഞ്ചരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതായിരുന്നു ആ അനുഭവങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News