l o a d i n g

ഇന്ത്യ

മോക്ക് ഇംപീച്ച്‌മെന്റ്: പിന്മാറില്ലെന്ന് ഇന്‍ഡ്യാ ബ്ലോക്ക്

Thumbnail
Publisher By     Staff Reporter
October 28, 2026



ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ സംഘടിപ്പിക്കുന്ന 'പൊതു ഇംപീച്ച്‌മെന്റ്' പരിപാടിയില്‍ നിന്ന് പിന്മാറില്ലെന്ന് ഇന്‍ഡ്യാ സഖ്യം. പരിപാടിക്ക് ദല്‍ഹി അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു. ഒക്ടോബര്‍ 30ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയായ 10 രാജാജി മാര്‍ഗില്‍ ഇംപീച്ച്‌മെന്റ് സംഘടിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
നവംബര്‍ ഒന്നിന് ഡല്‍ഹിയില്‍ നടക്കുന്ന ഇന്‍ഡ്യാ സഖ്യത്തിന്റെ സംയുക്ത റാലിക്ക് മുന്നോടിയായാണ് പരിപാടി. നേരത്തേ 'മോക്ക് പാര്‍ലമെന്റ്' എന്നും അനുകരണ ഇംപീച്ച്‌മെന്റ് എന്നും വിശേഷിപ്പിച്ചിരുന്ന പരിപാടിയെ കോണ്‍ഗ്രസ് ഇപ്പോള്‍ 'പൊതു ഇംപീച്ച്‌മെന്റ്' എന്നാണ് വിശേഷിപ്പിക്കുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗ്യാനേഷ് കുമാറിനെതിരായ തങ്ങളുടെ ആരോപണങ്ങളും വാദങ്ങളും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.
പരിപാടിയിലേക്ക് ജഡ്ജിമാര്‍, നിയമവിദഗ്ധര്‍, പൊതുജനങ്ങള്‍ എന്നിവരെ ക്ഷണിച്ച് വിശദമായ ചര്‍ച്ച നടത്താനും ഉദ്ദേശിക്കുന്നുണ്ട്. ഈ മാസം ആദ്യം പ്രതിപക്ഷ പാര്‍ട്ടികളും സിവില്‍ സൊസൈറ്റി സംഘടനകളും വിദ്യാര്‍ഥി പ്രതിനിധികളും ചര്‍ച്ച ചെയ്ത നിര്‍ദേശത്തിന്റെ തുടര്‍ച്ചയായാണ് പരിപാടി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റുക എളുപ്പമല്ലെന്നും സുപ്രീം കോടതി ജഡ്ജിയെ മാറ്റുന്ന അതേ നടപടിക്രമങ്ങളാണ് അതിനുള്ളതെന്നും കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.

Latest News

ഇസ്രായേലില്‍ ഭൂരിപക്ഷമില്ലാതെ മുന്നണികള്‍; നെതന്യാഹു രാജിവെക്കണമെന്ന് ഗാഡി ഐസന്‍കോട്ട്
ഇസ്രായേലില്‍ ഭൂരിപക്ഷമില്ലാതെ മുന്നണികള്‍; നെതന്യാഹു രാജിവെക്കണമെന്ന് ഗാഡി ഐസന്‍കോട്ട്
October 28, 2026
തായിഫില്‍ ഹൂതി മിസൈല്‍ ആക്രമണ ശ്രമം: പ്രതിരോധ സേന തകര്‍ത്തു
തായിഫില്‍ ഹൂതി മിസൈല്‍ ആക്രമണ ശ്രമം: പ്രതിരോധ സേന തകര്‍ത്തു
October 28, 2026
ജിദ്ദയിലും യാമ്പുവിലും ജിദ്ദയിലും യാമ്പുവിലും സിവില്‍ ഡിഫന്‍സിന്റെ ജാഗ്രതാ മുന്നറിയിപ്പ്: മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം
ജിദ്ദയിലും യാമ്പുവിലും ജിദ്ദയിലും യാമ്പുവിലും സിവില്‍ ഡിഫന്‍സിന്റെ ജാഗ്രതാ മുന്നറിയിപ്പ്: മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം
October 28, 2026
ബന്ധത്തില്‍ മഞ്ഞുരുക്കമോ? ദല്‍ഹി സമ്മേളനത്തില്‍ പാക്കിസ്ഥാന് ക്ഷണം,
ബന്ധത്തില്‍ മഞ്ഞുരുക്കമോ? ദല്‍ഹി സമ്മേളനത്തില്‍ പാക്കിസ്ഥാന് ക്ഷണം,
October 28, 2026
മോക്ക് ഇംപീച്ച്‌മെന്റ്: പിന്മാറില്ലെന്ന് ഇന്‍ഡ്യാ ബ്ലോക്ക്
മോക്ക് ഇംപീച്ച്‌മെന്റ്: പിന്മാറില്ലെന്ന് ഇന്‍ഡ്യാ ബ്ലോക്ക്
October 28, 2026
എന്നെക്കുറിച്ച് പറഞ്ഞത് മറ്റുള്ളവര്‍, എന്റെ കഥ ഇനി ഞാന്‍ പറയാം -സോണിയ
എന്നെക്കുറിച്ച് പറഞ്ഞത് മറ്റുള്ളവര്‍, എന്റെ കഥ ഇനി ഞാന്‍ പറയാം -സോണിയ
October 28, 2026
എഫ്.എ കപ്പില്‍ ആഴ്‌സനലിന് ഞെട്ടിക്കുന്ന തോല്‍വി
എഫ്.എ കപ്പില്‍ ആഴ്‌സനലിന് ഞെട്ടിക്കുന്ന തോല്‍വി
October 28, 2026
ഇസ്രായിലില്‍ അറബ് പാര്‍ട്ടികള്‍ക്ക്  വന്‍ നേട്ടമെന്ന് എക്‌സിറ്റ് പോള്‍
ഇസ്രായിലില്‍ അറബ് പാര്‍ട്ടികള്‍ക്ക് വന്‍ നേട്ടമെന്ന് എക്‌സിറ്റ് പോള്‍
October 28, 2026
ഇസ്രായില്‍ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ചെന്ന് എക്‌സിറ്റ് പോള്‍
ഇസ്രായില്‍ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ചെന്ന് എക്‌സിറ്റ് പോള്‍
October 28, 2026
ശിഹാബ് തെക്കുപുറത്തിന് യാത്രയയപ്പ്
ശിഹാബ് തെക്കുപുറത്തിന് യാത്രയയപ്പ്
October 27, 2026