l o a d i n g

സാംസ്കാരികം

നാല് സ്വരങ്ങളുടെ മായാജാലം; യേശുദാസ് അനശ്വരമാക്കിയ ആ മാപ്പിളപ്പാട്ട് ഫലാഹ് അലിയിലൂടെ വീണ്ടും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 27, 2026

നാലു സ്വരങ്ങള്‍ മാത്രം ഉപയോഗിച്ച് ഒരു ഗാനമോ? സംശയത്തോടെ കേട്ടുനില്‍ക്കുന്നവര്‍ക്ക് മുന്നില്‍ വിസ്മയം തീര്‍ത്ത ആ ഗാനം ഇന്നും സംഗീതാസ്വാദകരുടെ ഹൃദയത്തിലുണ്ട്. അടുത്തിടെ അന്തരിച്ച മാപ്പിള സംഗീതത്തിന്റെ സുല്‍ത്താന്‍ കോഴിക്കോട് അബൂബക്കര്‍ സംഗീത സംവിധാനം നിര്‍വഹിച്ച്, ഗന്ധര്‍വ്വ ഗായകന്‍ കെ.ജെ. യേശുദാസ് തരംഗിണി കാസെറ്റ്‌സിനുവേണ്ടി പാടിയ ആ സുന്ദര ഗാനം മലയാളികള്‍ ഒരിക്കലും മറക്കില്ല. 'നി, സ, രി, ഗ' എന്നീ നാല് സ്വരങ്ങള്‍ മാത്രം കോര്‍ത്തിണക്കി ഒരുക്കിയ ആ ഗാനം ഇപ്പോള്‍ പ്രശസ്ത ഗായകന്‍ ഫലാഹ് അലി പുതിയ കാലത്തിന്റെ ശൈലിയില്‍ പുനരാവിഷ്‌കരിക്കുകയാണ്.

ഏതു പാട്ടും ശ്രുതിമധുരമാകണമെങ്കില്‍ അതിന്റെ വരികളും അര്‍ത്ഥവത്തായിരിക്കണം. പ്രശസ്ത ഗാനരചയിതാവ് ബാപ്പു വെള്ളിപ്പറമ്പ് എഴുതിയ വരികള്‍ തന്നെയാണ് ഈ ഗാനത്തിന്റെ ആത്മാവ്.

'കരയാനും പറയാനും മനംതുറന്നിരക്കാനും നീയല്ലാതാരുമില്ല കോനേ...'

എന്ന് തുടങ്ങുന്ന വരികളില്‍ നിറഞ്ഞത് സാധാരണക്കാരന്റെ പ്രാര്‍ത്ഥനയും നിസ്സഹായാവസ്ഥയും ഭക്തിയും കൂടിയാണ്. പല്ലവിയില്‍ മാത്രമല്ല, അനുപല്ലവിയിലും ഒരേ നാല് സ്വരങ്ങള്‍ തന്നെയാണ് സംഗീത സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത് എന്നതും ഈ ഗാനത്തിന്റെ സവിശേഷതയാണ്. മാപ്പിളപ്പാട്ടിന്റെ തനിമയോടെ പിറന്നുവെങ്കിലും അതിരുകള്‍ ഭേദിച്ച് കേരള സമൂഹം ഒരേപോലെ ഏറ്റെടുത്ത പാട്ടുകളിലൊന്നാണിത്.

കാലങ്ങള്‍ കഴിഞ്ഞിട്ടും സംഗീതപ്രേമികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ഈ മാപ്പിളപ്പാട്ട്, ഫലാഹ് അലിയുടെ ആലാപനത്തിലൂടെ പുതിയ തലമുറയിലേക്കും എത്തുമ്പോള്‍ അത് മാപ്പിള സംഗീത ശാഖയ്ക്ക് ലഭിക്കുന്ന മറ്റൊരു മനോഹരമായ സമ്മാനമായി മാറുകയാണ്.

Latest News

ഇസ്രായേലില്‍ ഭൂരിപക്ഷമില്ലാതെ മുന്നണികള്‍; നെതന്യാഹു രാജിവെക്കണമെന്ന് ഗാഡി ഐസന്‍കോട്ട്
ഇസ്രായേലില്‍ ഭൂരിപക്ഷമില്ലാതെ മുന്നണികള്‍; നെതന്യാഹു രാജിവെക്കണമെന്ന് ഗാഡി ഐസന്‍കോട്ട്
October 28, 2026
തായിഫില്‍ ഹൂതി മിസൈല്‍ ആക്രമണ ശ്രമം: പ്രതിരോധ സേന തകര്‍ത്തു
തായിഫില്‍ ഹൂതി മിസൈല്‍ ആക്രമണ ശ്രമം: പ്രതിരോധ സേന തകര്‍ത്തു
October 28, 2026
ജിദ്ദയിലും യാമ്പുവിലും ജിദ്ദയിലും യാമ്പുവിലും സിവില്‍ ഡിഫന്‍സിന്റെ ജാഗ്രതാ മുന്നറിയിപ്പ്: മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം
ജിദ്ദയിലും യാമ്പുവിലും ജിദ്ദയിലും യാമ്പുവിലും സിവില്‍ ഡിഫന്‍സിന്റെ ജാഗ്രതാ മുന്നറിയിപ്പ്: മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം
October 28, 2026
ബന്ധത്തില്‍ മഞ്ഞുരുക്കമോ? ദല്‍ഹി സമ്മേളനത്തില്‍ പാക്കിസ്ഥാന് ക്ഷണം,
ബന്ധത്തില്‍ മഞ്ഞുരുക്കമോ? ദല്‍ഹി സമ്മേളനത്തില്‍ പാക്കിസ്ഥാന് ക്ഷണം,
October 28, 2026
മോക്ക് ഇംപീച്ച്‌മെന്റ്: പിന്മാറില്ലെന്ന് ഇന്‍ഡ്യാ ബ്ലോക്ക്
മോക്ക് ഇംപീച്ച്‌മെന്റ്: പിന്മാറില്ലെന്ന് ഇന്‍ഡ്യാ ബ്ലോക്ക്
October 28, 2026
എന്നെക്കുറിച്ച് പറഞ്ഞത് മറ്റുള്ളവര്‍, എന്റെ കഥ ഇനി ഞാന്‍ പറയാം -സോണിയ
എന്നെക്കുറിച്ച് പറഞ്ഞത് മറ്റുള്ളവര്‍, എന്റെ കഥ ഇനി ഞാന്‍ പറയാം -സോണിയ
October 28, 2026
എഫ്.എ കപ്പില്‍ ആഴ്‌സനലിന് ഞെട്ടിക്കുന്ന തോല്‍വി
എഫ്.എ കപ്പില്‍ ആഴ്‌സനലിന് ഞെട്ടിക്കുന്ന തോല്‍വി
October 28, 2026
ഇസ്രായിലില്‍ അറബ് പാര്‍ട്ടികള്‍ക്ക്  വന്‍ നേട്ടമെന്ന് എക്‌സിറ്റ് പോള്‍
ഇസ്രായിലില്‍ അറബ് പാര്‍ട്ടികള്‍ക്ക് വന്‍ നേട്ടമെന്ന് എക്‌സിറ്റ് പോള്‍
October 28, 2026
ഇസ്രായില്‍ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ചെന്ന് എക്‌സിറ്റ് പോള്‍
ഇസ്രായില്‍ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ചെന്ന് എക്‌സിറ്റ് പോള്‍
October 28, 2026
ശിഹാബ് തെക്കുപുറത്തിന് യാത്രയയപ്പ്
ശിഹാബ് തെക്കുപുറത്തിന് യാത്രയയപ്പ്
October 27, 2026