l o a d i n g

ഗൾഫ്

സൗദിയുടെ കിഴക്കന്‍ മേഖലക്ക് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണ ശ്രമം: നജ്‌റാനില് ജാഗ്രതാ നിര്‍ദേശം

Thumbnail
Publisher By     Staff Reporter
October 29, 2026


റിയാദ്: സൗദി അറേബ്യയുടെ കിഴക്കന്‍ മേഖലയെ ലക്ഷ്യമാക്കി ഹൂതി തീവ്രവാദികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമപ്രതിരോധ സേന തകര്‍ത്തതായി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി അറിയിച്ചു. തായിഫിന് നേരെ കഴിഞ്ഞ ദിവസം വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലും പ്രതിരോധ സേന തകര്‍ത്തിരുന്നതായി അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ആക്രമണ ഭീഷണിയെ തുടര്‍ന്ന് കിഴക്കന്‍ മേഖലയിലും നജ്റാനിലും നാഷണല്‍ ഏര്‍ളി വാണിംഗ് പ്ലാറ്റ്ഫോം വഴി സിവില്‍ ഡിഫന്‍സ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ മിനിറ്റുകള്‍ക്കകം അപകടസാധ്യത ഒഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

മുന്നറിയിപ്പ് സമയത്ത് പൗരന്മാരും താമസക്കാരും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അഭ്യര്‍ത്ഥിച്ചു. തുറസ്സായ സ്ഥലങ്ങളില്‍ നിന്നും ജനാലകളില്‍ നിന്നും അകന്നു നില്‍ക്കുക, ബാല്‍ക്കണിയിലോ മേല്‍ക്കൂരയിലോ നില്‍ക്കരുത് എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. കെട്ടിടങ്ങള്‍ക്ക് പുറത്തുള്ളവര്‍ അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാനോ ഉറപ്പുള്ള തടസ്സങ്ങള്‍ക്ക് പിന്നില്‍ അഭയം പ്രാപിക്കാനോ ശ്രദ്ധിക്കണം. ആളുകള്‍ കൂട്ടംകൂടുന്നതും ചിത്രങ്ങള്‍ പകര്‍ത്തുന്നതും പൂര്‍ണ്ണമായി ഒഴിവാക്കണം.

മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ തടയുന്നതിന്റെയോ അവ പതിച്ച സ്ഥലങ്ങളുടെയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത കുറ്റകരമാണെന്നും ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Latest News

ഗള്‍ഫ് കൂട്ടായ്മയ്ക്ക് എതിരെയുള്ള നീക്കങ്ങള്‍ അംഗീകരിക്കില്ല: ജി.സി.സി  മന്ത്രിമാരുടെ ഉച്ചകോടിയില്‍ ശക്തമായ മുന്നറിയിപ്പ്
ഗള്‍ഫ് കൂട്ടായ്മയ്ക്ക് എതിരെയുള്ള നീക്കങ്ങള്‍ അംഗീകരിക്കില്ല: ജി.സി.സി മന്ത്രിമാരുടെ ഉച്ചകോടിയില്‍ ശക്തമായ മുന്നറിയിപ്പ്
October 29, 2026
സൗദിയുടെ സേവന കയറ്റുമതിയില്‍ 6.9 ശതമാനം വര്‍ദ്ധനവ്: ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട് പുറത്ത്
സൗദിയുടെ സേവന കയറ്റുമതിയില്‍ 6.9 ശതമാനം വര്‍ദ്ധനവ്: ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട് പുറത്ത്
October 29, 2026
ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിന് യു.എ.ഇയുടെ ആദരം: തലയിലെ പരിക്കുകളുടെ ദൃശ്യങ്ങള്‍ പുറത്ത്
ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിന് യു.എ.ഇയുടെ ആദരം: തലയിലെ പരിക്കുകളുടെ ദൃശ്യങ്ങള്‍ പുറത്ത്
October 29, 2026
അസം ഖാന്റെ സര്‍വകലാശാലയുടെ  1,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
അസം ഖാന്റെ സര്‍വകലാശാലയുടെ 1,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
October 29, 2026
സൗദിയുടെ കിഴക്കന്‍ മേഖലക്ക് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണ ശ്രമം: നജ്‌റാനില് ജാഗ്രതാ നിര്‍ദേശം
സൗദിയുടെ കിഴക്കന്‍ മേഖലക്ക് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണ ശ്രമം: നജ്‌റാനില് ജാഗ്രതാ നിര്‍ദേശം
October 29, 2026
മാധ്യമം സൗദി മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സിറാജിൻ്റ പിതാവ് നിര്യാതനായി
മാധ്യമം സൗദി മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സിറാജിൻ്റ പിതാവ് നിര്യാതനായി
October 29, 2026
ബെസ്റ്റ് ബാലന്‍ദോര്‍ സീസണ്‍: മെസ്സിയെ പിന്തള്ളി ക്രിസ്റ്റ്യാനോ
ബെസ്റ്റ് ബാലന്‍ദോര്‍ സീസണ്‍: മെസ്സിയെ പിന്തള്ളി ക്രിസ്റ്റ്യാനോ
October 29, 2026
എം.എല്‍.സി ഇലക്ഷന്‍:  ആര്‍.എസ്.എസ് കേന്ദ്രത്തില്‍  കോണ്‍ഗ്രസിന് ജയം
എം.എല്‍.സി ഇലക്ഷന്‍: ആര്‍.എസ്.എസ് കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് ജയം
October 29, 2026
സൗദി ഫ്‌ളൈറ്റ് കാന്‍സലേഷന്‍ നവംബര്‍ 14 വരെ നീട്ടി ഇന്‍ഡിഗോ
സൗദി ഫ്‌ളൈറ്റ് കാന്‍സലേഷന്‍ നവംബര്‍ 14 വരെ നീട്ടി ഇന്‍ഡിഗോ
October 29, 2026
ബാലറ്റിലും സംപൂജ്യരായി  കോണ്‍ഗ്രസ്, പരിഹസിച്ച് മോദി
ബാലറ്റിലും സംപൂജ്യരായി കോണ്‍ഗ്രസ്, പരിഹസിച്ച് മോദി
October 29, 2026