റിയാദ്: 2025-ലെ അന്താരാഷ്ട്ര സേവന വ്യാപാര റിപ്പോര്‍ട്ട് സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ടു. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തിന്റെ സേവന കയറ്റുമതിയില്‍ 6.9 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. 2024-ല്‍ 235.5 ശതകോടി റിയാലായിരുന്ന കയറ്റുമതി മൂല്യം 2025-ല്‍ 251.7 ശതകോടി റിയാലായി ഉയര്‍ന്നു. യാത്രാ സേവന മേഖലയിലെ 4.1 ശതമാനം വളര്‍ച്ചയാണ് ഇതിന് പ്രധാന പങ്കുവഹിച്ചത്.
അതേസമയം, രാജ്യത്തിന്റെ സേവന ഇറക്കുമതി 4.2 ശതമാനം വര്‍ദ്ധിച്ച് 488.6 ശതകോടി റിയാലിലെത്തി. 2024-ല്‍ ഇത് 469.0 ശതകോടി റിയാലായിരുന്നു. 133.7 ശതകോടി റിയാലിന്റെ ഗതാഗത സേവനങ്ങളാണ് ഇറക്കുമതിയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഇതില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.0 ശതമാനം വര്‍ദ്ധനവുണ്ടായി.
159.9 ശതകോടി റിയാലോടെ യാത്രാ സേവനങ്ങളാണ് കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇതില്‍ 91 ശതമാനവും വ്യക്തിഗത യാത്രകളാണ്. തൊട്ടുപിന്നിലുള്ള ഗതാഗത സേവനങ്ങളിലൂടെ 35.4 ശതകോടി റിയാലും ലഭിച്ചു. ഇതില്‍ 43.3 ശതമാനവും വ്യോമഗതാഗതമാണ്. സര്‍ക്കാര്‍ സേവനങ്ങളിലൂടെ 9.3 ശതകോടി റിയാലും ടെലികോം-ഐ.ടി മേഖലയിലൂടെ 9.3 ശതകോടി റിയാലും ലഭിച്ചു. കൂടാതെ നിര്‍മ്മാണം (7.7 ശതകോടി), മറ്റ് ബിസിനസ് സേവനങ്ങള്‍ (7.4 ശതകോടി), ധനകാര്യം (6.2 ശതകോടി), നിര്‍മ്മാണ അനുബന്ധ സേവനങ്ങള്‍ (4.4 ശതകോടി), ഇന്‍ഷുറന്‍സ് (4.2 ശതകോടി), വ്യക്തിഗത-വിനോദ സേവനങ്ങള്‍ (3.7 ശതകോടി), അറ്റകുറ്റപ്പണികള്‍ (3.6 ശതകോടി) എന്നിവയാണ് മറ്റ് പ്രധാന കയറ്റുമതി വരുമാനങ്ങള്‍.
110.4 ശതകോടി റിയാലോടെ യാത്രാ സേവനങ്ങളാണ് ഇറക്കുമതിയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഇതില്‍ 89.4 ശതമാനവും വ്യക്തിഗത യാത്രകളാണ്. 69.1 ശതകോടി റിയാലുള്ള മറ്റ് ബിസിനസ് സേവനങ്ങളാണ് തൊട്ടുപിന്നില്‍, ഇതില്‍ 53.2 ശതമാനവും കണ്‍സള്‍ട്ടിംഗ് സേവനങ്ങളാണ്. നിര്‍മ്മാണം (63.3 ശതകോടി), സര്‍ക്കാര്‍ സേവനങ്ങള്‍ (24.7 ശതകോടി), ഇന്‍ഷുറന്‍സ് (22.1 ശതകോടി), ടെലികോം-ഐ.ടി (16.9 ശതകോടി), നിര്‍മ്മാണ അനുബന്ധ സേവനങ്ങള്‍ (14.0 ശതകോടി), വ്യക്തിഗത-വിനോദ സേവനങ്ങള്‍ (10.4 ശതകോടി), ധനകാര്യം (9.8 ശതകോടി), അറ്റകുറ്റപ്പണികള്‍ (7.2 ശതകോടി), ബൗദ്ധിക സ്വത്ത് ഉപയോഗം (7.0 ശതകോടി) എന്നിങ്ങനെയാണ് മറ്റ് പ്രധാന ഇറക്കുമതി ചെലവുകള്‍.
Related News