l o a d i n g

കായികം

കെ.ഇ.എഫ്. ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: അറ്റന്‍ഷന്‍ അക്യുറസി - അറ്റോവ് ഗ്ലോബല്‍ സൂപ്പര്‍ ലീഗ് സീസണ്‍ 3-ന് ഉജ്ജ്വല തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 2, 2026

റിയാദ്: കേരള എഞ്ചിനീയേഴ്‌സ് ഫോറം (KEF) റിയാദ് ചാപ്റ്ററിന്റെ ഇലവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സൂപ്പര്‍ ലീഗ് മൂന്നാം സീസണ് തുടക്കമായി. റിയാദ് ഖാബൂസ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. റിയാദിലെ മലയാളി എഞ്ചിനീയര്‍മാരുടെ കൂട്ടായ്മയായ എഞ്ചിനീയേഴ്‌സ് ഫോറം എല്ലാ വര്‍ഷവും സംഘടിപ്പിച്ചു വരുന്ന ടൂര്‍ണമെന്റാണ് കെ.എസ്.എല്‍. സൂപ്പര്‍ ലീഗ്. നാല് ആഴ്ചകളിലായി നടക്കുന്ന മത്സരങ്ങളില്‍ റിയല്‍ മലാസ് എഫ്.സി, റൗദ യുണൈറ്റഡ്, ബത്ത ബറ്റാലിയന്‍, അല്‍ നഹ്ദ യുണൈറ്റഡ് എന്നീ 4 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

ഉദ്ഘാടന ചടങ്ങില്‍ കെ.ഇ.എഫ്. പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ ആശംസകള്‍ നേര്‍ന്നു. മുഖ്യ സ്‌പോണ്‍സര്‍മാരായ അറ്റന്‍ഷന്‍ അക്യുറസി കമ്പനി സി.ഇ.ഒ. രാജന്‍ ഡാനിയേല്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. അറ്റോവ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സി.ഇ.ഒ. ഡോക്ടര്‍ മെല്‍റ്റണ്‍ സേവ്യര്‍ ബോള്‍ കിക്ക് ഓഫ് ചെയ്ത് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു.

കെ.ഇ.എഫ്. അംഗങ്ങളുടെ കാല്‍പന്ത് കഴിവുകള്‍ വളര്‍ത്തിയെടുക്കാനും പുതിയ താരങ്ങളെ വാര്‍ത്തെടുക്കാനുമാണ് ഈ ടൂര്‍ണമെന്റുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഉദ്ഘാടന മത്സരത്തില്‍ റൗദ യുണൈറ്റഡിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അല്‍ നഹ്ദ യുണൈറ്റഡ് വിജയിച്ചു. റിയല്‍ മലാസ് എഫ്.സി.യും ബത്ത ബറ്റാലിയനും തമ്മില്‍ നടന്ന രണ്ടാം മത്സരം സമനിലയില്‍ (2-2) കലാശിച്ചു.

ടൂര്‍ണമെന്റിന് കെ.ഇ.എഫ്. എക്‌സിക്യൂട്ടീവ് അംഗങ്ങളായ നവാസ് ഞാറപ്പുലാന്‍, അനസ് അബൂബക്കര്‍, രാഹുല്‍ രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

പവിത്രം പ്രവാസി വെല്‍ഫെയര്‍ ഫോറം പ്രവര്‍ത്തനോദ്ഘാടനം ഇന്ന്
പവിത്രം പ്രവാസി വെല്‍ഫെയര്‍ ഫോറം പ്രവര്‍ത്തനോദ്ഘാടനം ഇന്ന്
November 2, 2026
റിയാദില്‍ 'എന്റെ പത്തനംതിട്ട പ്രവാസി അസോസിയേഷന്‍'  രൂപീകരിച്ചു
റിയാദില്‍ 'എന്റെ പത്തനംതിട്ട പ്രവാസി അസോസിയേഷന്‍' രൂപീകരിച്ചു
November 2, 2026
കെ.ഇ.എഫ്. ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: അറ്റന്‍ഷന്‍ അക്യുറസി - അറ്റോവ് ഗ്ലോബല്‍ സൂപ്പര്‍ ലീഗ് സീസണ്‍ 3-ന് ഉജ്ജ്വല തുടക്കം
കെ.ഇ.എഫ്. ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: അറ്റന്‍ഷന്‍ അക്യുറസി - അറ്റോവ് ഗ്ലോബല്‍ സൂപ്പര്‍ ലീഗ് സീസണ്‍ 3-ന് ഉജ്ജ്വല തുടക്കം
November 2, 2026
യൂത്ത് ലീഗ് ദേശീയ സമ്മേളനം 2027 നവംബര്‍ 5, 6 തീയതികളില്‍ യു.പിയില്‍
യൂത്ത് ലീഗ് ദേശീയ സമ്മേളനം 2027 നവംബര്‍ 5, 6 തീയതികളില്‍ യു.പിയില്‍
November 2, 2026
വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു
വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു
November 2, 2026
വ്യാജവാര്‍ത്ത നല്‍കി ലൈക്കും ക്ലിക്കും നേടും, പിടിവീഴുമ്പോള്‍ മാപ്പുപറയും! ഷാജന്‍ സ്‌കറിയയുടെ തന്ത്രം ലുലുവിനോട് വേവില്ല; 10 കോടിയുടെ മാനനഷ്ട കേസ് തുടരും
വ്യാജവാര്‍ത്ത നല്‍കി ലൈക്കും ക്ലിക്കും നേടും, പിടിവീഴുമ്പോള്‍ മാപ്പുപറയും! ഷാജന്‍ സ്‌കറിയയുടെ തന്ത്രം ലുലുവിനോട് വേവില്ല; 10 കോടിയുടെ മാനനഷ്ട കേസ് തുടരും
November 2, 2026
മിത്ര കേരളപ്പിറവിയും പത്തനംതിട്ട ജില്ലാ രൂപീകരണ ദിനവും ആഘോഷിച്ചു
മിത്ര കേരളപ്പിറവിയും പത്തനംതിട്ട ജില്ലാ രൂപീകരണ ദിനവും ആഘോഷിച്ചു
November 2, 2026
ജിദ്ദയില്‍ ദ്വിദിന സംഗീത സന്ധ്യയൊരുക്കി പട്ടുറുമാല്‍ വിജയി അസ്ന നിസാം; കോണ്‍സല്‍ ജനറല്‍ ഫഹദ് അഹ്‌മദ് ഖാന്‍ സൂരി മുഖ്യാതിഥി
ജിദ്ദയില്‍ ദ്വിദിന സംഗീത സന്ധ്യയൊരുക്കി പട്ടുറുമാല്‍ വിജയി അസ്ന നിസാം; കോണ്‍സല്‍ ജനറല്‍ ഫഹദ് അഹ്‌മദ് ഖാന്‍ സൂരി മുഖ്യാതിഥി
November 2, 2026
 സംഘര്‍ഷം അവസാനിക്കുമോ? ഹോര്‍മുസ് കടലിടുക്ക് രണ്ടു ദിവസത്തിനകം തുറക്കാന്‍ തയ്യാറാണെന്ന് ഇറാന്‍
സംഘര്‍ഷം അവസാനിക്കുമോ? ഹോര്‍മുസ് കടലിടുക്ക് രണ്ടു ദിവസത്തിനകം തുറക്കാന്‍ തയ്യാറാണെന്ന് ഇറാന്‍
November 2, 2026
മുരസു കര തൊടുന്നു, കേരളമടക്കം  അഞ്ച് സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്
മുരസു കര തൊടുന്നു, കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്
November 2, 2026