റിയാദ്: പ്രവാസികളുടെ ക്ഷേമവും കാരുണ്യപ്രവര്‍ത്തനങ്ങളും ലക്ഷ്യമിട്ട് 'എന്റെ പത്തനംതിട്ട പ്രവാസി അസോസിയേഷന്' (ഇ.പി.പി.എ - EPPA) റിയാദില്‍ രൂപീകരിച്ചു. കേരളപ്പിറവിയും പത്തനംതിട്ട ജില്ലയുടെ രൂപീകരണ ദിനവുമായ നവംബര്‍ ഒന്നിനാണ് സംഘടനയ്ക്ക് തുടക്കം കുറിച്ചത്.
ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി പ്രവാസികള്‍ക്ക് ആവശ്യമായ സഹായവും പിന്തുണയും നല്‍കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. അര്‍ഹരായവര്‍ക്ക് സാമ്പത്തികവും സാമൂഹികവുമായ സഹായങ്ങള്‍ എത്തിക്കുക, അടിയന്തര സാഹചര്യങ്ങളില്‍ പിന്തുണ നല്‍കുക, പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഇടപെടുക എന്നിവയ്ക്ക് അസോസിയേഷന് മുന്‍ഗണന നല്‍കും.
ഭാരവാഹികളായി മുഹമ്മദ് ഖാന് (പ്രസിഡന്റ്), രാജീവ് സാഹിബ് (അസോസിയേറ്റ് പ്രസിഡന്റ്), അലക്സ് ചുണ്ടമണ്ണില്‍ (ജനറല്‍ സെക്രട്ടറി), ബാബുക്കുട്ടി (ട്രഷറര്‍), രേഖേഷ് മാത്യു (കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Related News