l o a d i n g

ഇന്ത്യ

മായം ചേര്‍ക്കല്‍ വിരുദ്ധ നടപടി, പതഞ്ജലി നെയ് പിടിച്ചെടുത്തു

Thumbnail
Publisher By     Staff Reporter
November 3, 2026


മുംബൈ: ഉത്സവകാലത്തോടനുബന്ധിച്ച് മഹാരാഷ്ട്ര ഭക്ഷ്യമരുന്ന് നിയന്ത്രണ അതോറിറ്റി (എഫ്.ഡി.എ) നടത്തിയ പരിശോധനയില്‍ 9.01 കോടി രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. പതഞ്ജലി ആയുര്‍വേദിന്റെ സൂപ്പര്‍ വിതരണക്കാരില്‍നിന്ന് പശുവിന്‍ നെയ്യും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ ഏഴ് ഡിവിഷനുകളിലായി 114 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 19 ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സുകളും രജിസ്‌ട്രേഷനുകളും സസ്‌പെന്‍ഡ് ചെയ്തു.
ഏകദേശം 3.53 ലക്ഷം കിലോ ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്. ഛത്രപതി സംഭാജിനഗറിലെ പതഞ്ജലി ആയുര്‍വേദിന്റെ സൂപ്പര്‍ വിതരണക്കാരായ ദിവ്യ മഹാവിതരക്കില്‍നിന്ന് 20.20 ലക്ഷം രൂപ വിലവരുന്ന 2,279.7 ലിറ്റര്‍ പതഞ്ജലി പശുവിന്‍ നെയ്യും പിടിച്ചെടുത്തു. തെറ്റായ ലേബലിങ്, മായം ചേര്‍ക്കല്‍ എന്നിവ സംശയിച്ചാണ് നടപടി. 4,032 യൂണിറ്റുകളിലായാണ് നെയ്യ് സൂക്ഷിച്ചിരുന്നത്. ഭക്ഷ്യസുരക്ഷാനിലവാര നിയമം 2006ലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായും എഫ്.ഡി.എ അറിയിച്ചു.
മുംബൈ, അമരാവതി, ഛത്രപതി സംഭാജിനഗര്‍ ഡിവിഷനുകളിലെ നമ്കീന്‍, മധുരപലഹാരങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തനം, ഭക്ഷ്യവസ്തുക്കളുടെ അനുചിതമായ സംഭരണം, കീടനിയന്ത്രണ സംവിധാനങ്ങളുടെ അഭാവം, ശുചീകരണ രേഖകള്‍ സൂക്ഷിക്കാത്തത്, നിര്‍ബന്ധമായ രേഖകള്‍ പരിപാലിക്കാത്തത് തുടങ്ങിയ വീഴ്ചകളാണ് കണ്ടെത്തിയത്.
താനെ ജില്ലയിലെ ഭിവണ്ടിയിലുള്ള അവന്യൂ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് 1,44,218 കിലോ ഭക്ഷ്യഎണ്ണ പിടിച്ചെടുത്തു. സത്താറയിലെ അമീന്‍ ട്രേഡേഴ്‌സില്‍നിന്ന് 20,560 കിലോ അരി, പയര്‍വര്‍ഗങ്ങള്‍, ശര്‍ക്കര തുടങ്ങിയവയും പിടിച്ചെടുത്തു. സത്താറയിലെ സ്വാതി ഓയില്‍ മില്‍സ്, സോലാപൂരിലെ എസ്.ജി ട്രേഡേഴ്‌സ് എന്നിവിടങ്ങളില്‍നിന്നും ഭക്ഷ്യഎണ്ണ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.
ഒക്ടോബര്‍ 28 മുതല്‍ 31 വരെ 17 സ്ഥാപനങ്ങളില്‍നിന്ന് 79.40 ലക്ഷം രൂപ വിലവരുന്ന നിരോധിത ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. ഈ കാലയളവില്‍ 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 16 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഏഴ് സ്ഥാപനങ്ങള്‍ സീല്‍ ചെയ്തു; ആറ് വാഹനങ്ങളും പിടിച്ചെടുത്തു.
നാസിക്, ഛത്രപതി സംഭാജിനഗര്‍, നാഗ്പുര്‍ ഡിവിഷനുകളിലെ 34 ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ധാബകളിലും പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാശുചിത്വ മാനദണ്ഡങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി 29 സ്ഥാപനങ്ങള്‍ക്ക് മെച്ചപ്പെടുത്തല്‍ നോട്ടീസ് നല്‍കി.
ടാറ്റ 1എംജി മറൈന്‍ കൊളാജന്‍ പൗഡറിന്റെ ലേബലിങ്ങിലും പരസ്യത്തിലും ചട്ടലംഘനം നടത്തിയെന്ന ആരോപണത്തില്‍ ടാറ്റ 1എംജി ഹെല്‍ത്ത്‌കെയര്‍ സൊല്യൂഷന്‍സ്, എ.സി.എഫ്.ഒ ഫാര്‍മസ്യൂട്ടിക്കല്‍സ്, ആമസോണ്‍ സെല്ലര്‍ സര്‍വീസസ്, ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യ എന്നീ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാ അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 30 ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. ഭക്ഷ്യസുരക്ഷാനിലവാര നിയമം 2006 പ്രകാരമാണ് നടപടികളെന്ന് മഹാരാഷ്ട്ര എഫ്.ഡി.എ അറിയിച്ചു.

Latest News

വരണ്ട മണ്ണിലെ വാടിയ സ്വപ്നങ്ങൾ: ഭാരതത്തെ പൊള്ളിക്കുന്ന ഭക്ഷ്യവിലക്കയറ്റത്തിന്റെ ഭീതിദമായ നിഴലുകൾ
വരണ്ട മണ്ണിലെ വാടിയ സ്വപ്നങ്ങൾ: ഭാരതത്തെ പൊള്ളിക്കുന്ന ഭക്ഷ്യവിലക്കയറ്റത്തിന്റെ ഭീതിദമായ നിഴലുകൾ
November 3, 2026
യുദ്ധത്തിലേക്ക് ഒരു തിരിച്ചപോക്ക് ഉണ്ടായാല്‍ അത് ആര്‍ക്കും പ്രയോജനം ചെയ്യില്ലെന്ന് ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍
യുദ്ധത്തിലേക്ക് ഒരു തിരിച്ചപോക്ക് ഉണ്ടായാല്‍ അത് ആര്‍ക്കും പ്രയോജനം ചെയ്യില്ലെന്ന് ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍
November 3, 2026
അല്‍-ഉലയില്‍ നവംബര്‍ ആറ്  മുതല്‍ വാനനിരീക്ഷണവും സാഹസിക വിനോദങ്ങളും: 10 ദിവസം നീളുന്ന ആഘോഷങ്ങള്‍
അല്‍-ഉലയില്‍ നവംബര്‍ ആറ് മുതല്‍ വാനനിരീക്ഷണവും സാഹസിക വിനോദങ്ങളും: 10 ദിവസം നീളുന്ന ആഘോഷങ്ങള്‍
November 3, 2026
പ്രാദേശിക ആയുധ നിയന്ത്രണം: യു.എന്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്ത് ഇന്ത്യയും ഇസ്രായേലും
പ്രാദേശിക ആയുധ നിയന്ത്രണം: യു.എന്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്ത് ഇന്ത്യയും ഇസ്രായേലും
November 3, 2026
ദേശീയ ഫാല്‍ക്കണ്‍ ലേലത്തില്‍ 3.19 ലക്ഷം റിയാലിന് മൂന്ന് ഷാഹീന്‍ ഫാല്‍ക്കണുകള്‍ വിറ്റു
ദേശീയ ഫാല്‍ക്കണ്‍ ലേലത്തില്‍ 3.19 ലക്ഷം റിയാലിന് മൂന്ന് ഷാഹീന്‍ ഫാല്‍ക്കണുകള്‍ വിറ്റു
November 3, 2026
ട്രംപിന്റെ വിധി കുറിക്കാന്‍ അമേരിക്ക നാളെ ബൂത്തിലേക്ക്; പ്രതിനിധി സഭ ലക്ഷ്യമിട്ട് ഡെമോക്രാറ്റുകള്‍, സെനറ്റില്‍ പ്രവചനാതീത പോരാട്ടം
ട്രംപിന്റെ വിധി കുറിക്കാന്‍ അമേരിക്ക നാളെ ബൂത്തിലേക്ക്; പ്രതിനിധി സഭ ലക്ഷ്യമിട്ട് ഡെമോക്രാറ്റുകള്‍, സെനറ്റില്‍ പ്രവചനാതീത പോരാട്ടം
November 3, 2026
ഫുജൈറയില്‍ വാഹനാപകടത്തില്‍ ഏഷ്യക്കാരനായ ഫുഡ് ഡെലിവറി റൈഡര്‍ മരിച്ചു: ഈ വര്‍ഷത്തെ അഞ്ചാമത്തെ റോഡപകട മരണം
ഫുജൈറയില്‍ വാഹനാപകടത്തില്‍ ഏഷ്യക്കാരനായ ഫുഡ് ഡെലിവറി റൈഡര്‍ മരിച്ചു: ഈ വര്‍ഷത്തെ അഞ്ചാമത്തെ റോഡപകട മരണം
November 3, 2026
യു.എ.ഇ പതാക ദിനം: ഖസ്ര്‍ അല്‍ ഹുസ്‌നില്‍ പതാക ഉയര്‍ത്തി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്
യു.എ.ഇ പതാക ദിനം: ഖസ്ര്‍ അല്‍ ഹുസ്‌നില്‍ പതാക ഉയര്‍ത്തി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്
November 3, 2026
2027 ഏഷ്യന്‍ കപ്പ്: ടിക്കറ്റ് തുക തിരികെ ലഭിക്കുന്നതിനായി 'അഹ്ലാന്‍' പ്ലാറ്റ്ഫോമില്‍ അപേക്ഷിക്കാം
2027 ഏഷ്യന്‍ കപ്പ്: ടിക്കറ്റ് തുക തിരികെ ലഭിക്കുന്നതിനായി 'അഹ്ലാന്‍' പ്ലാറ്റ്ഫോമില്‍ അപേക്ഷിക്കാം
November 3, 2026
യമനിലെ ഹെല്‍ത്ത് സെന്ററില്‍ ഹൂതി മിസൈല്‍ ആക്രമണം: അഞ്ച് മരണം, 15 പേര്‍ക്ക് പരിക്ക്
യമനിലെ ഹെല്‍ത്ത് സെന്ററില്‍ ഹൂതി മിസൈല്‍ ആക്രമണം: അഞ്ച് മരണം, 15 പേര്‍ക്ക് പരിക്ക്
November 3, 2026