l o a d i n g

ഗൾഫ്

2027 ഏഷ്യന്‍ കപ്പ്: ടിക്കറ്റ് തുക തിരികെ ലഭിക്കുന്നതിനായി 'അഹ്ലാന്‍' പ്ലാറ്റ്ഫോമില്‍ അപേക്ഷിക്കാം

Thumbnail
Publisher By     Staff Reporter
November 3, 2026


റിയാദ്: സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന 2027 ഏഷ്യന്‍ കപ്പ് മത്സരങ്ങള്‍ 2027 ഡിസംബര്‍ 23 മുതല്‍ 2028 ജനുവരി 21 വരെയുള്ള തീയതികളിലേക്ക് മാറ്റിവെച്ചതിന് പിന്നാലെ, ടിക്കറ്റ് തുക തിരികെ ലഭിക്കാനുള്ള സൗകര്യം സംഘാടകര്‍ ലഭ്യമാക്കി. ടിക്കറ്റ് എടുത്തവര്‍ക്ക് 'അഹ്ലാന്‍' (Ahlan) പ്ലാറ്റ്ഫോമിന്റെ refund.ahlan.sa എന്ന ലിങ്ക് വഴി 2027 ജനുവരി 5 വരെ റീഫണ്ട് അപേക്ഷകള്‍ സമര്‍പ്പിക്കാം.

വാങ്ങിയ ടിക്കറ്റുകള്‍ പുതിയ തീയതിയിലും സാധുവായിരിക്കുമെന്നും, യാത്ര റദ്ദാക്കുന്നവര്‍ക്കും ടിക്കറ്റ് തുക തിരികെ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും മാത്രമാണ് ഈ ഓപ്ഷനെന്നും അധികൃതര്‍ വ്യക്തമാക്കി. ആറ് ലളിതമായ ഘട്ടങ്ങളിലൂടെ ഡിജിറ്റലായി റീഫണ്ട് നടപടികള്‍ പൂര്‍ത്തിയാക്കാം:

1. ഇമെയിലില്‍ ലഭിച്ച ലിങ്ക് വഴിയോ നേരിട്ട് refund.ahlan.sa എന്ന വെബ്സൈറ്റ് വഴിയോ അഹ്ലാന്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക.
2. ഇമെയില്‍, എസ്.എം.എസ് അല്ലെങ്കില്‍ വാട്ട്സ്ആപ്പ് വഴി ലഭിക്കുന്ന വണ്‍ ടൈം പാസ്വേഡ് (OTP) നല്‍കുക.
3. ഓഡര്‍ നമ്പര്‍ ഉപയോഗിച്ച് തുക തിരികെ ലഭിക്കേണ്ട ടിക്കറ്റുകള്‍ തിരഞ്ഞെടുക്കുക.
4. ആവശ്യമായ ബാങ്ക് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുക.
5. നല്‍കിയ വിവരങ്ങള്‍ പരിശോധിച്ചുറപ്പിച്ച ശേഷം അപേക്ഷ സമര്‍പ്പിക്കുക.
6. ഫോണില്‍ ലഭിക്കുന്ന പുതിയ വെരിഫിക്കേഷന്‍ കോഡ് നല്‍കി അപേക്ഷ സ്ഥിരീകരിക്കുക.

ടിക്കറ്റ് തുക വാങ്ങാന്‍ ഉപയോഗിച്ച അതേ ബാങ്ക് കാര്‍ഡിലേക്കോ അക്കൗണ്ടിലേക്കോ പണം തിരിച്ചയക്കും. ഇത് സാധ്യമല്ലെങ്കില്‍ ഉപയോക്താവ് നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് തുക മാറ്റും. ഹോസ്പിറ്റാലിറ്റി ടിക്കറ്റ് ഉടമകള്‍ക്ക് +966553373117 എന്ന വാട്ട്സ്ആപ്പ് നമ്പര്‍ വഴിയോ enquiries@match-asia.com എന്ന ഇമെയില്‍ വഴിയോ നേരിട്ട് ബന്ധപ്പെട്ട് റീഫണ്ട് ആവശ്യപ്പെടാം.

മേഖലയിലെ അസാധാരണ സാഹചര്യങ്ങളും യാത്രാ സങ്കീര്‍ണ്ണതകളും കണക്കിലെടുത്താണ് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ടൂര്‍ണമെന്റ് തീയതികള്‍ മാറ്റിവെച്ചത്. പുതിയ തീയതികള്‍ക്ക് ഫിഫയുടെ അന്തിമ അംഗീകാരം ലഭിക്കേണ്ടതുണ്ട്.

Latest News

വരണ്ട മണ്ണിലെ വാടിയ സ്വപ്നങ്ങൾ: ഭാരതത്തെ പൊള്ളിക്കുന്ന ഭക്ഷ്യവിലക്കയറ്റത്തിന്റെ ഭീതിദമായ നിഴലുകൾ
വരണ്ട മണ്ണിലെ വാടിയ സ്വപ്നങ്ങൾ: ഭാരതത്തെ പൊള്ളിക്കുന്ന ഭക്ഷ്യവിലക്കയറ്റത്തിന്റെ ഭീതിദമായ നിഴലുകൾ
November 3, 2026
യുദ്ധത്തിലേക്ക് ഒരു തിരിച്ചപോക്ക് ഉണ്ടായാല്‍ അത് ആര്‍ക്കും പ്രയോജനം ചെയ്യില്ലെന്ന് ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍
യുദ്ധത്തിലേക്ക് ഒരു തിരിച്ചപോക്ക് ഉണ്ടായാല്‍ അത് ആര്‍ക്കും പ്രയോജനം ചെയ്യില്ലെന്ന് ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍
November 3, 2026
അല്‍-ഉലയില്‍ നവംബര്‍ ആറ്  മുതല്‍ വാനനിരീക്ഷണവും സാഹസിക വിനോദങ്ങളും: 10 ദിവസം നീളുന്ന ആഘോഷങ്ങള്‍
അല്‍-ഉലയില്‍ നവംബര്‍ ആറ് മുതല്‍ വാനനിരീക്ഷണവും സാഹസിക വിനോദങ്ങളും: 10 ദിവസം നീളുന്ന ആഘോഷങ്ങള്‍
November 3, 2026
പ്രാദേശിക ആയുധ നിയന്ത്രണം: യു.എന്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്ത് ഇന്ത്യയും ഇസ്രായേലും
പ്രാദേശിക ആയുധ നിയന്ത്രണം: യു.എന്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്ത് ഇന്ത്യയും ഇസ്രായേലും
November 3, 2026
ദേശീയ ഫാല്‍ക്കണ്‍ ലേലത്തില്‍ 3.19 ലക്ഷം റിയാലിന് മൂന്ന് ഷാഹീന്‍ ഫാല്‍ക്കണുകള്‍ വിറ്റു
ദേശീയ ഫാല്‍ക്കണ്‍ ലേലത്തില്‍ 3.19 ലക്ഷം റിയാലിന് മൂന്ന് ഷാഹീന്‍ ഫാല്‍ക്കണുകള്‍ വിറ്റു
November 3, 2026
ട്രംപിന്റെ വിധി കുറിക്കാന്‍ അമേരിക്ക നാളെ ബൂത്തിലേക്ക്; പ്രതിനിധി സഭ ലക്ഷ്യമിട്ട് ഡെമോക്രാറ്റുകള്‍, സെനറ്റില്‍ പ്രവചനാതീത പോരാട്ടം
ട്രംപിന്റെ വിധി കുറിക്കാന്‍ അമേരിക്ക നാളെ ബൂത്തിലേക്ക്; പ്രതിനിധി സഭ ലക്ഷ്യമിട്ട് ഡെമോക്രാറ്റുകള്‍, സെനറ്റില്‍ പ്രവചനാതീത പോരാട്ടം
November 3, 2026
ഫുജൈറയില്‍ വാഹനാപകടത്തില്‍ ഏഷ്യക്കാരനായ ഫുഡ് ഡെലിവറി റൈഡര്‍ മരിച്ചു: ഈ വര്‍ഷത്തെ അഞ്ചാമത്തെ റോഡപകട മരണം
ഫുജൈറയില്‍ വാഹനാപകടത്തില്‍ ഏഷ്യക്കാരനായ ഫുഡ് ഡെലിവറി റൈഡര്‍ മരിച്ചു: ഈ വര്‍ഷത്തെ അഞ്ചാമത്തെ റോഡപകട മരണം
November 3, 2026
യു.എ.ഇ പതാക ദിനം: ഖസ്ര്‍ അല്‍ ഹുസ്‌നില്‍ പതാക ഉയര്‍ത്തി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്
യു.എ.ഇ പതാക ദിനം: ഖസ്ര്‍ അല്‍ ഹുസ്‌നില്‍ പതാക ഉയര്‍ത്തി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്
November 3, 2026
2027 ഏഷ്യന്‍ കപ്പ്: ടിക്കറ്റ് തുക തിരികെ ലഭിക്കുന്നതിനായി 'അഹ്ലാന്‍' പ്ലാറ്റ്ഫോമില്‍ അപേക്ഷിക്കാം
2027 ഏഷ്യന്‍ കപ്പ്: ടിക്കറ്റ് തുക തിരികെ ലഭിക്കുന്നതിനായി 'അഹ്ലാന്‍' പ്ലാറ്റ്ഫോമില്‍ അപേക്ഷിക്കാം
November 3, 2026
യമനിലെ ഹെല്‍ത്ത് സെന്ററില്‍ ഹൂതി മിസൈല്‍ ആക്രമണം: അഞ്ച് മരണം, 15 പേര്‍ക്ക് പരിക്ക്
യമനിലെ ഹെല്‍ത്ത് സെന്ററില്‍ ഹൂതി മിസൈല്‍ ആക്രമണം: അഞ്ച് മരണം, 15 പേര്‍ക്ക് പരിക്ക്
November 3, 2026